ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ടയിൽ

Laha-Anusmaranam-1.jpeg
Share

ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം പടുത്തുയർത്തിയ സമരം മുന്നോട്ട് കൊണ്ടുപോകാൻ ഏവരും കൈകോർക്കണമെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ .ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമര ജീവിതത്തിൽ അദ്ദേഹത്തോടൊപ്പംനിന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സി.പി. ജോൺ, സി. ആർ.നീലകണ്ഠൻ, ജയ്സൺ ജോസഫ്, പി.മോഹൻരാജ്, കെ റജി കുമാർ, ടി എം ഹമീദ്, അഡ്വ. മാത്യു വേളങ്ങാടൻ, എം ഷാജർ ഖാൻ, ജോൺസൺ തിരുവല്ല തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ച് ആദരാഞ്ജലികളർപ്പിച്ചു. ചെങ്ങറ സമര സഹായ സമിതി കൺവീനർ എസ്‌.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ളാഹ ഗോപാലന്റെ മകൾ ഗിരിജാ മോൾ, വിളപ്പിൽശാല സമര നേതാവ് എസ്.ബുര്‍ഹാന്‍, മൂലമ്പള്ളി സമരനേതാവ് ഫ്രാൻസിസ് കളത്തുങ്കൽ, പൊന്തൻപുഴ സമര നേതാവ് ജയിംസ് കണ്ണിമല, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നേതാവ് ആർ.പാർത്ഥസാരഥി വർമ്മ, ഡോ.കെ.ടി.റജികുമാർ,വിനോദ് ഇളകൊള്ളൂർ, റജി മലയാലപ്പുഴ, ഹരിറാം, എൻ. കെ.ബിജു, സാമുവൽ പ്രക്കാനം, അഡ്വ.ടി.എച്ച്.സിറാജുദ്ദീൻ, തുടങ്ങി ജനകീയ സമര നേതാക്കൾ, ജനകീയ പ്രതിരോധ സമിതി നേതാക്കളായ പി.രാമചന്ദ്രൻ, എസ്.രാധാമണി, ജോർജ് മാത്യു കൊടുമൺ, കെ.ജി.അനിൽ കുമാർ, സാധുജന വിമോചന സംയുക്തവേദി ഭാരവാഹികളായ ബേബി ചെരിപ്പിട്ട കാവ്, ടി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ അവകാശങ്ങൾക്കായി നിലകൊണ്ട മഹാനായ പോരാളിക്ക് അർഹമായ സ്മാരകം ഉയർത്തണമെന്ന് സമ്മേളനം ഐകകണ്‌ഠ്യേന തീരുമാനിച്ചു.

Share this post

scroll to top