കെ റയിൽ പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു; ഒക്ടോബർ 27ന് സെക്രട്ടേറിയറ്റ് മാർച്ച്‌

K-Rail-TCR.jpeg
Share

പതിനായിരങ്ങളെ കുടിയിറക്കുന്ന, കേരളത്ത കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന കെ.റയില്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളമെമ്പാടും ജനങ്ങള്‍ പ്രക്ഷോഭരംഗത്താണ്.
കേന്ദ്രധനമന്ത്രാലയത്തിന്റെയോ റയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതി ഇനിയുംഅന്തിമമായി ലഭിച്ചിട്ടില്ല, സാമൂഹ്യ ആഘാത പഠനം നടക്കാനിരിക്കുന്നതേയുള്ളു എന്നിരിക്കിലും ഏകപക്ഷീയമായി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങാന്‍ ശ്രമിക്കുന്നത് ജനഹിതം തീര്‍ത്തും മാനിക്കാതെയാണ്.

തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പദയാത്രയില്‍നിന്നുള്ളദൃശ്യം

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പദ്ധതിയെക്കുറിച്ച് പറയുന്നത് നുണകള്‍ മാത്രമാണ്. സ്ഥലം ഏറ്റെടുക്കലിനുള്ള നടപടികള്‍ ആരംഭിക്കുന്നുവെന്നും ജില്ലകളില്‍ കെ.റയിലിന് ഓഫീസുകള്‍ തുറക്കുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ അശാസ്ത്രീയതയും നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍പോകുന്ന നാശത്തിന്റെ വ്യാപ്തിയും ഇതിനകം വിദഗ്ദ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. കേരളത്തിന്റെ സര്‍വനാശമായിരിക്കുംഫലം എന്നത് വളരെ വ്യക്തമാണ്. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ ഇത് ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല.

മാവേലിക്കര താലൂക്ക് ഓഫീസ് മാര്‍ച്ച് അഡ്വ.മാത്യു വേളങ്ങാടന്‍

പദ്ധതിജനങ്ങള്‍ക്ക് ഗുണകരമാകണം എന്നത് അവസാനത്തെ പരിഗണനാവിഷയംപോലുമല്ല എന്നുവേണം മനസ്സിലാക്കുവാന്‍.
ഈ സാഹചര്യത്തില്‍ സംസ്ഥാന കെ.റയില്‍ സില്‍വര്‍ലൈന്‍വിരുദ്ധ ജനകീയ സമിതി സമരപരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 27ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നു. സംസ്ഥാനമെമ്പാടും ശക്തമായ സമരപരിപാടികള്‍ നടന്നുവരുന്നു. എല്ലാ ജില്ലകളിലും കളക്ട്രേറ്റ് മാര്‍ച്ചുകള്‍, പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസ് മാര്‍ച്ചുകള്‍, പദയാത്രകള്‍ എന്നിവയും സെക്രട്ടേറിയറ്റ് മാര്‍ച്ചിന് മുന്നോടിയായി നടന്നുവരുന്നു.

Share this post

scroll to top