Home / Posts tagged k rail
കേരളം അകപ്പെട്ടിരിക്കുന്നത് അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് ശ്രീലങ്കയുടെ മാതൃകയിലുള്ള കടക്കെണിയിലേക്കാണെന്നും യൂണിറ്റിയുടെ ജൂണ്‍ ലക്കത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് സാധൂകരിക്കുന്ന തരത്തില്‍ തൊട്ടുപിന്നാലെ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം പുറത്തുവരികയുണ്ടായി. ഏറ്റവും കടബാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ശ്രീലങ്കയുടെ മാതൃകയിലുള്ള പ്രതിസന്ധിയിലേക്കു പോകുന്ന അടിയന്തര സാഹചര്യമില്ലെങ്കില്‍പോലും വേണ്ട നടപടികളെടുത്തില്ലെങ്കില്‍ അപരിഹാര്യമായ പ്രതിസന്ധിയിലേയ്ക്കാണ് വര്‍ധിക്കുന്ന കടം നമ്മളെ കൊണ്ടുചെന്നെത്തിക്കുകയെന്ന ആര്‍ബിഐയുടെ പഠനം ഗൗരവമേറിയതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ദൗർബല്യത്തെ കുറിക്കുന്ന സൂചകങ്ങളെല്ലാം തന്നെ അപകടനില കടന്നു […]
Read More
കെ റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യഭൂമിയിൽ കല്ലിടുന്നതിനെതിരെ ചില വ്യക്തികൾ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് അവരുടെ ഭൂമിയിൽ കല്ലിടുന്നത് വിലക്കിക്കൊണ്ട് സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് വിധി റദ്ദാക്കിക്കൊണ്ട്, ഡിവിഷൻ ബെഞ്ച് കല്ലിടൽ നടപടിക്കു അനുവാദം നൽകി. നിലവിലുള്ള സർവ്വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ പിൻബലത്തിലാണ് കല്ലിടുന്നതെന്ന സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. ഈ വിധി വന്നതോടെ കേരളത്തെ വിനാശത്തിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ […]
Read More
സിപിഐ (എം) നയിക്കുന്ന കേരളത്തിലെ ഇടതുസർക്കാരിന്റെ കാർമ്മികത്വത്തിൽ ആനയിക്കപ്പെടുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതി നൂറുശതമാനവും കോർപ്പറേറ്റുമൂലധനത്തിന്റെ താൽപ്പര്യം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. എന്നാൽ സിപിഐ(എം) നേതാക്കൾ, ഈ പദ്ധതിയുടെ മൂലധനതാൽപ്പര്യം മറച്ചുവയ്ക്കുന്നതിനായി ഇടതുരാഷ്ട്രീയത്തിനു നേർവിപരീതമായ ആശയങ്ങളും സിദ്ധാന്തങ്ങളും നുണകളും പടച്ചുവിടുകയാണ്. ദൗർഭാഗ്യകരമെന്നുപറയട്ടെ, ഇടതുവേഷം ധരിച്ച, തികഞ്ഞ വലതുരാഷ്ട്രീയത്തിന്റെ ഈ ആശയപ്രചാരവേല യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വത്തിനും യശസ്സിനും വൻതോതിൽ കളങ്കമേൽപ്പിക്കുന്നു. സ്വകാര്യമൂലധനത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭത്തെ അതു ദുർബ്ബലപ്പെടുത്തുന്നു. നവ ഉദാരവൽക്കരണ നയങ്ങളുടെ വർഗ്ഗപരമായ താൽപ്പര്യങ്ങൾ തുറന്നുകാട്ടി, […]
Read More
അസാധാരണമായ ജനേച്ഛയാല്‍ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു. അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ […]
Read More
പതിനായിരങ്ങളെ കുടിയിറക്കുന്ന, കേരളത്ത കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന കെ.റയില്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളമെമ്പാടും ജനങ്ങള്‍ പ്രക്ഷോഭരംഗത്താണ്.കേന്ദ്രധനമന്ത്രാലയത്തിന്റെയോ റയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതി ഇനിയുംഅന്തിമമായി ലഭിച്ചിട്ടില്ല, സാമൂഹ്യ ആഘാത പഠനം നടക്കാനിരിക്കുന്നതേയുള്ളു എന്നിരിക്കിലും ഏകപക്ഷീയമായി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങാന്‍ ശ്രമിക്കുന്നത് ജനഹിതം തീര്‍ത്തും മാനിക്കാതെയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പദ്ധതിയെക്കുറിച്ച് പറയുന്നത് നുണകള്‍ മാത്രമാണ്. സ്ഥലം ഏറ്റെടുക്കലിനുള്ള നടപടികള്‍ ആരംഭിക്കുന്നുവെന്നും ജില്ലകളില്‍ കെ.റയിലിന് ഓഫീസുകള്‍ തുറക്കുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ അശാസ്ത്രീയതയും നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍പോകുന്ന നാശത്തിന്റെ വ്യാപ്തിയും ഇതിനകം […]
Read More