ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം […]
Read More
ചെങ്ങറ ഭൂസമര നായകനും കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ജീവിതാന്ത്യംവരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച പോരാളിയും സാധുജന വിമോചന സംയുക്ത വേദിയുടെ സ്ഥാപകനേതാവും പ്രസിഡന്റും ആയിരുന്ന ളാഹ ഗോപാലന് സെപ്തംബര്‍ 22ന് കോവിഡ് ബാധയെതുടര്‍ന്ന് അന്തരിച്ചു.മുഖ്യധാരാ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനാ നേതാക്കളും ഔപചാരികതയുടെപേരിലുള്ള അനുശോചന വാക്കുകള്‍പോലും കുറിക്കാന്‍ തയ്യാറാകാതെ ആ വേര്‍പാടിനെ അവഗണിച്ചു. അദ്ദേഹത്തിന്റെ സ്മരണകള്‍പോലും എത്രയുംവേഗം കുഴിച്ചുമൂടാന്‍ പലരും ആഗ്രഹിച്ചു. മരണാനന്തരവും ഒരു നല്ല വിശേഷണത്തിന് അര്‍ഹതയില്ലാത്തവിധം അപ്രധാനമായ സ്ഥാനമാണോ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ളത് ? അങ്ങനെ […]
Read More