കൂട്ടിക്കൽ പ്രളയബാധിതരുടെ പ്രതിഷേധ സംഗമം

Pralayam.jpeg
Share

പ്രളയബാധിതരുടെ പുനഃരധിവാസം ഉറപ്പാക്കുക, ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കുക, തകര്‍ന്ന പാലങ്ങളും റോഡുകളും ഉടന്‍ പുനര്‍നിര്‍മ്മിക്കുക, കൂട്ടിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ 24മണിക്കൂറും ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൂട്ടിക്കൽ ചപ്പാത്തിൽ പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം നടന്നു. സംഗമം കെ റെയിൽ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.


എൻഎപിഎം സംസ്ഥാന കോർഡിനേറ്റർ പ്രൊഫ. കുസുമം ജോസഫ്, മിനി.കെ. ഫിലിപ്പ്, മാക്കോച്ചി സമരസമിതി നേതാവ് പി.ജെ. വർഗ്ഗീസ്, പൗരസമിതി കൺവീനർ ഇ.എ. കോശി, പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി, കെറെയിൽ സമരസമിതി സംസ്ഥാന കൺവീനർ എസ്.രാജീവൻ, അതിജീവന കൂട്ടായ്മയുടെ രക്ഷാധികാരി വി.പി.കൊച്ചുമോൻ, പ്രതികരണം കൃഷ്ണൻകുട്ടി, എന്നിവർ പ്രസംഗിച്ചു. അതിജീവന കൂട്ടായ്മയുടെ ചെയർമാൻ പി.പി.അനുജൻ അധ്യക്ഷത വഹിച്ചു. ഗോപി മാടപ്പാട്ട് സ്വാഗതം പറഞ്ഞു. കൺവീനർ ബെന്നി ദേവസ്യ നന്ദി പറഞ്ഞു.

Share this post

scroll to top