എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം നവംബർ 2,3 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്നു. പൊതുസമ്മേളനം നവംബർ 2ന് പെരുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ.മോഹൻകുമാർ, സ്വാഗതസംഘം ചെയർമാൻ പി.എം.ചാക്കോ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ്, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി വി.പി.കൊച്ചുമോൻ, കെ.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 3ന് പ്രതിനിധി സമ്മേളനം മുനിസിപ്പൽ മിനി […]
പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി മജു പുത്തൻകണ്ടത്തെ പിന്തുണയ്ക്കുവാൻ എസ്.യു.സി.ഐ.(സി) ജില്ലാകമ്മിറ്റി തീരുമാനിച്ചു. കപട വികസനത്തിന്റെ മുദ്രാവാക്യങ്ങളുമായി നിലകൊള്ളുന്ന LDF, UDF, NDA മുന്നണികൾക്കെതിരെ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി ജനതാൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിലകൊള്ളുന്ന മജു പുത്തൻകണ്ടത്തെ വിജയിപ്പിക്കുവാൻ ജനങ്ങൾ തയ്യാറാവണമെന്ന് എസ്.യു.സി.ഐ.(സി) അഭ്യർത്ഥിക്കുന്നു. മീനച്ചിൽ താലൂക്കിലെമ്പാടും നിർബാധം പാറഖനനം നടത്തുന്ന ക്വറികൾക്കും അതിന് നേതൃത്വം നൽകുന്ന സാമ്പത്തിക-രാഷ്ട്രീയ ശക്തികൾക്കും എതിരെ നിർഭയം പോരാടുന്ന മജു പുത്തൻകണ്ടം പ്രതിനിധാനം ചെയ്യുന്നത് കേരളമെമ്പാടും വളർന്നുവരുന്ന പ്രകൃതി ചൂഷണത്തിനെതിരെ […]
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്കുനേരെ നടത്തിയ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ജാലിയൻവാലാബാഗ്. റൗലറ്റ് ആക്റ്റിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചുകൊന്നെങ്കിലും ഇന്ത്യയിലെ വിപ്ലവകാരികളുടെ പോരാട്ടവീര്യത്തെ ജാലിയൻവാലാബാഗ് സംഭവം ജ്വലിപ്പിക്കുകയാണുണ്ടായത്. ഭഗത് സിംഗിനെയും ഉദ്ദം സിംഗിനെയും പോലുള്ള അനേകം വിപ്ലവകാരികൾ, മാതൃരാജ്യത്തിനുവേണ്ടി സർവ്വതും ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നതിന് ജാലിയൻവാലാബാഗ് പ്രചോദനമായി. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു കൊണ്ട് ആൾ ഇൻഡ്യാ ഡെമോക്രാറ്റിക് യൂത്ത് […]
ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(AIMSS), ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഓർഗനൈസേഷൻ(AIDSO), ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (AIDYO) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ ലഹരി വിരുദ്ധ സംഗമം നടന്നു. ലഹരി വിരുദ്ധ സംഗമം മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്റെ വ്യാപനം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളൊക്കെ തുറന്നത്. എന്നാൽ ഇന്ന് മദ്യവും മയക്കുമരുന്നും […]
എസ്‌യുസിഐ(കമ്യൂണിസ്റ്റ്) നടത്തിവരുന്ന ബഹുവിധങ്ങളായ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി ഒരു കേന്ദ്രം പണിയുക എന്ന ലക്ഷ്യം മുൻനിർത്തി പാർട്ടിയുടെ കോട്ടയം ജില്ലാക്കമ്മിറ്റി കഴിഞ്ഞ നാലു വർഷമായി നടത്തിവരുന്ന പരിശ്രമങ്ങൾ 2019 മെയ് 26ന് സഫലമായി. കോട്ടയത്ത് വയസ്‌കരയിൽ 4 സെന്റ് സ്ഥലത്ത് ജി.എസ്.പത്മകുമാർ ഭവൻ എന്ന നാമധേയത്തിൽ 2700 ചതുരശ്ര അടിയുള്ള മന്ദിരം നൂറുകണക്കിന് സഖാക്കളുടെയും അനുഭാവികളുടെയും പാർട്ടി ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ. രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. 2016 മാർച്ച് 6ന്, അന്നത്തെ […]
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ചങ്ങനാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് റ്റി.ജെ.ജോണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി താലൂക്ക് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കാലവർഷവും തുലാവർഷവും പെയ്യുമ്പോഴും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം പഞ്ചായത്തുകളിൽ ആഴ്ചകളോളം കുടിവെള്ള വിതരണം മുടങ്ങുക പതിവായിരിക്കുന്നു. കൂലിപ്പണിക്കാരും സാധാരണക്കാരുമായ ജനങ്ങൾപോലും വൻതുകമുടക്കി കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ടുന്ന ഗതികേടിലാണ്. ചങ്ങനാശ്ശേരി […]
നാട്ടകം ഗവൺമെന്റ് കോേളജിൽ മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനികളായ ആരതി സജി, ആത്മജ എ.ബി എന്നീ പെൺകുട്ടികളെ എസ്എഫ്‌ഐ നേതാക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കോളജിലെ മുൻവിദ്യാർത്ഥികളുമായി ക്യാമ്പസിനുള്ളിൽവച്ച് സംസാരിച്ചു എന്നതാണത്രേ എസ്എഫ്‌ഐ നേതാക്കന്മാരെ പ്രകോപിച്ചത്. എന്നാൽ ഏതാനും നാളുകൾക്കുമുമ്പ്, ക്യാമ്പസ്സിനുള്ളിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ എസ്എഫ്‌ഐ നേതാക്കൻമാർക്കെതിരെ വനിതാകൂട്ടായ്മയ്ക്ക് ആത്മജയും സംഘവും നേതൃത്വം നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന്റെ പിന്നിലെ യഥാർത്ഥകാരണം. എഐഡിഎസ്ഒയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാർത്ഥികളുടെ ചർച്ചാവേദിയുടെ സജീവസംഘാടകരാണ് ആത്മജയും ആരതിയും. വിദ്യാർത്ഥിനികൾക്കുനേരെ നടന്ന […]
കോട്ടയം ഭാരത് ആശുപത്രിയിൽനിന്നും അന്യായമായി പിരിച്ചുവിടപ്പെട്ട 58 നഴ്‌സുമാർ യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി സമരത്തിലാണ്. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും സമരത്തോട് തുടക്കം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നഷ്ടപ്പെട്ട ജോലി അല്ലെങ്കിൽ മരണം എന്ന അവസ്ഥയിൽ ഒക്ടോബർ 17 മുതൽ നഴ്‌സുമാർ നിരാഹാര സമരവും ആരംഭിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, ഡോ.ഗീവർക്ഷീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത, സംവിധായകൻ ജോഷി മാത്യു തുടങ്ങിയ പ്രമുഖരടക്കം ആയിരക്കണക്കിന് ജനങ്ങൾ ഇതിനകം നിരാഹാരപ്പന്തലിലെത്തി നഴ്‌സുമാർക്ക് ഐക്യദാർഢ്യം […]