Archive by category Ernakulam

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം:  സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള […]

Read More

പോലീസിന് നൽകുന്ന മജിസ്‌റ്റീരിയൽ പദവി സമൂഹത്തിന്റെ ജനാധിപത്യ ഭാവിയെ തകർക്കും – അഡ്വ. കാളീശ്വരംരാജ്

പോലീസിന് നൽകുന്ന മജിസ്‌റ്റീരിയൽ പദവി സമൂഹത്തിന്റെ ജനാധിപത്യ ഭാവിയെ തകർക്കും – അഡ്വ. കാളീശ്വരംരാജ്

എറണാകുളം:  ‘പോലീസിന് മജിസ്‌റ്റീരിയൽ പദവി’ എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറവും ജനകീയ പ്രതിരോധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ അഡ്വ. കാളീശ്വരംരാജ് വിഷയാവതരണം നടത്തി. പോലീസിന്  മജിസ്‌റ്റീരിയൽ പദവി നൽകുന്നത് സമൂഹത്തിന്റെ ജനാധിപത്യഭാവി തകർക്കുമെന്നും കേവലം പോലീസ് ജുഡീഷ്യറി  അധികാരത്തർക്കത്തിനുപരിയായി, ഇന്ത്യൻ ഭരണഘടന പൗരനും സമൂഹത്തിനും നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ വഴിയൊരുക്കുന്ന പരിഷ്ക്കാരമാണിതെന്നും സമൂഹത്തിൽ തെറ്റായ ഭരണ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനാധിപത്യ സമരങ്ങൾക്കെതിരെ പോലീസ് അധികാരം പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ട് എന്നും പോലീസ് രാജിലേക്ക്‌ നയിക്കപ്പെടുമെന്നും […]

Read More

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത ബി.ജെ.പി- ആർ.എസ്.എസ്- എ .ബി .വി .പി – നടപടിയിൽ പ്രതിഷേധിച്ച് അരയൻ കാവ് ജംഗ്ഷനിൽ എ.ഐ.ഡി.എസ്.ഒ- എ.ഐ.എം.എസ്.എസ് പ്രവർത്തകർ പ്രതിഷേധയോഗം സംഘടിപ്പിച്ചു.എ.ഐ.എം.എസ്.എസ് സംസ്ഥാന നേതാവും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശോഭ യോഗം ഉദ്ഘാടനം ചെയ്തു.ജനങ്ങളൂടെ ഇടയിൽ ചരിത്രബോധവും- ശാസ്ത്രബോധവും വളർത്തിയെടുക്കാനും മതനവീകരണത്തിനു പകരം മതേതര കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാനും സ്ത്രീകളുടെ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവ പ്രോത്സാഹിപ്പിക്കാനും അതിനായി നിയമനിർമ്മാണം നടത്താനും ശൈശവ വിവാഹം നിരോധിക്കാനുംവേണ്ടി […]

Read More

ദേശീയപാത: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള  ബിജെപി- സിപിഐ(എം) സമവായം ദുരന്തങ്ങള്‍ സൃഷ്ടിക്കും

ജനാധിപത്യ പ്രക്ഷോഭങ്ങളുടെ തടഞ്ഞു നിര്‍ത്തിയ ദേശീയപാത സ്വകാര്യവല്‍ക്കരണ ബിഒടി പദ്ധതി നടപ്പിലാക്കാനുള്ള ബിജെപി-സിപിഐ(എം) സമവായം സാമൂഹ്യ രംഗത്ത് വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റി പ്രസ്താവിച്ചു. ജനവികാരത്തെ അവഗണിച്ചുകൊണ്ട് വീണ്ടും പദ്ധതിയുമായി വരുന്നത് ദേശസ്‌നേഹമോ ഇടതുപക്ഷ രാഷ്ട്രീയമോ അല്ല.  അധികാരത്തിലേറിയ നാളുമുതല്‍ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും  കോര്‍പ്പറേറ്റുക്കള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ശക്തമായ നിലപാടുണ്ടെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍  ബിജെപി യുടെ അതേ പാതതന്നെ  പിന്‍തുടരുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിനു […]

Read More

ജിഷ്ണു പ്രണോയ് അനുസ്മരണം

ജിഷ്ണു പ്രണോയ് അനുസ്മരണം

വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഇര ജിഷ്ണു പ്രണോയ് രക്തസാക്ഷിത്വദിനമായ ജനുവരി 6ന് എഐഡിഎസ്ഒയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് പ്രകടനവും പൊതുയോഗവും നടന്നു. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ജിഷ്ണുവിന്റെ ഘാതകരോടൊപ്പമാണ് സർക്കാരും ഭരണസംവിധാനങ്ങളുമന്നതിനാലാണ് ഒരു വർഷമായിട്ടും ജിഷ്ണുവിന് നീതി ലഭിക്കാത്തത്. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തെ കേരളത്തിൽ സ്ഥാപിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരേ പങ്കാണുള്ളത്. സ്വാശ്രയമുതലാളിമാർക്ക് ഇടിമുറി പണിയാനും മനുഷ്യാവകാശ ലംഘനങ്ങൾ നടത്താനും സാധിക്കുന്നത് ഇവരുടെ പിന്തുണയുള്ളതുകൊണ്ടാണ്. ജിഷ്ണു പ്രണോയിമാർ സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും […]

Read More

കലാലയ രാഷ്ട്രീയ നിരോധനം സർഗാത്മകതയെ നിരസിക്കുന്നു – കുരീപ്പുഴ ശ്രീകുമാർ

കലാലയ രാഷ്ട്രീയ നിരോധനം സർഗാത്മകതയെ നിരസിക്കുന്നു – കുരീപ്പുഴ ശ്രീകുമാർ

കൊച്ചി:  കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനം വിദ്യാർത്ഥികളെ സർഗാതകതയിൽനിന്നും  അകറ്റികളയുമെന്നും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണ് അടിസ്ഥാനപരമായി രാഷ്ടീയമെന്നും കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. കലാലായ രാഷ്ട്രീയം രാഷ്ടീയക്കാരെ മാത്രമല്ല സൃഷ്ടിച്ചിട്ടുള്ളതെന്നും കവികളെയും കഥാകാരന്മാരെയും നാടക-സിനിമ രംഗങ്ങളിലെ കലാകാരന്മാരെയും ബുദ്ധിജീവികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നു് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ( AlDSO ) എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് മാസത്തോളമായി സംസ്ഥാന വ്യാപകമായി AIDSO സംഘടിപ്പിച്ച വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം […]

Read More

ലൈസൻസ് ഏർപ്പെടുത്തുന്നതിനെതിരെ കെഎസ്ഇബി പെറ്റികോൺട്രാക്ടർ- കരാർ തൊഴിലാളി മാർച്ച്.

ലൈസൻസ് ഏർപ്പെടുത്തുന്നതിനെതിരെ  കെഎസ്ഇബി പെറ്റികോൺട്രാക്ടർ- കരാർ തൊഴിലാളി മാർച്ച്.

വൈദ്യുതി ബോർഡിൽ ദീർഘകാലമായി ചെറുകിട വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന പെറ്റി കോൺട്രാക്ടർമാരെയും കരാർത്തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ട് വൻകിടക്കാർക്ക് ഈ മേഖലയും കൈയ്യടക്കാൻ അവസരമൊരുക്കുന്ന ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മൂന്ന് മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ച് നടക്കുകയുണ്ടായി. ഡിസംബർ 28ന് ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനു മുമ്പിലും, 29ന് മദ്ധ്യമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനുമുമ്പിലും, 30ന് ദക്ഷിണമേഖലാ ചീഫ് എഞ്ചിയീർ ഓഫീസിനുമുമ്പിലുമാണ് മാർച്ചും ധർണ്ണയും നടന്നത്. നിലവിൽ […]

Read More

എഐയുടിയുസി യുടെ നേതൃത്വത്തിൽ നവംബർ വിപ്ലവ ശതാബ്ദി ആചരണം

എഐയുടിയുസി യുടെ നേതൃത്വത്തിൽ നവംബർ വിപ്ലവ ശതാബ്ദി ആചരണം

മഹത്തായ നവംബർ വിപ്ലവത്തിന്റെ ശതാബ്ദി ആചരിച്ചുകൊണ്ട് എഐയുടിയുസി യുടെ നേതൃത്വത്തിൽ ഏറണാകുളത്ത് വമ്പിച്ച തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു. സംസ്ഥാനതല ആചരണത്തിന്റെ ഭാഗമായി ഒക്‌ടോബർ 11ന് നടന്ന റാലി മഹാരാജാസ് കോളേജ് സമീപത്തുനിന്നും ആരംഭിച്ച് ഹൈക്കോടതി ജംഗ്ഷനിൽ വഞ്ചി സ്‌ക്വയറിൽ സമാപിച്ചു. എഐയുടിയുസി അഖിലേന്ത്യാ വൈസ്പ്രസിഡണ്ടും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവുമായ സഖാവ് കെ.രാധാകൃഷ്ണ റാലി ഉദ്ഘാടനം ചെയ്തു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി സ. വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ്, […]

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

കേരളത്തെ മദ്യത്തിൽമുക്കിക്കൊല്ലുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ജൂലൈ 26 വരെ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. സെക്രട്ടേറിയറ്റ് ധർണ്ണ കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ ആൾക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. മദ്യവിരുദ്ധ ജനകീയ സമരസമിതി […]

Read More

അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു

അഖിലേന്ത്യാ  പ്രതിഷേധദിനം ആചരിച്ചു

മദ്ധ്യപ്രദേശിൽ വെടിവയ്പിൽ കൊല്ലപ്പെട്ട കർഷകരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകുക, ഈ പാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കർശനശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 14 ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ എസ്‌യുസിഐ(സി) ആഹ്വാനം ചെയ്തിരുന്നു. പിന്തിരപ്പൻമാരുടെയും അനുരഞ്ജകശക്തികളുടെയും മധുരവചനങ്ങളിലും പ്രതിഷേധ നാട്യങ്ങളിലും വശംവദരായിപ്പോകരുതെന്നും ശരിയായ വിപ്ലവനേതൃത്വത്തിൻ കീഴിൽ, ന്യായമായ ഡിമാന്റുകൾ നേടിയെടുക്കുന്നതിനായി സംഘടിതവും ശക്തവും നീണ്ടുനിൽക്കുന്നതും സുചിന്തിതവുമായ പ്രക്ഷോഭം വളർത്തിയെടുക്കണമെന്നും പൊരുതുന്ന കർഷകരോട് പാർട്ടി ആഹ്വാനം ചെയ്യുകയുമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ […]

Read More