പോലീസിന് നൽകുന്ന മജിസ്‌റ്റീരിയൽ പദവി സമൂഹത്തിന്റെ ജനാധിപത്യ ഭാവിയെ തകർക്കും – അഡ്വ. കാളീശ്വരംരാജ്

IMG_20190621_203123.jpg

dav

Share

എറണാകുളം:  ‘പോലീസിന് മജിസ്‌റ്റീരിയൽ പദവി’ എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറവും ജനകീയ പ്രതിരോധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ അഡ്വ. കാളീശ്വരംരാജ് വിഷയാവതരണം നടത്തി. പോലീസിന്  മജിസ്‌റ്റീരിയൽ പദവി നൽകുന്നത് സമൂഹത്തിന്റെ ജനാധിപത്യഭാവി തകർക്കുമെന്നും കേവലം പോലീസ് ജുഡീഷ്യറി  അധികാരത്തർക്കത്തിനുപരിയായി, ഇന്ത്യൻ ഭരണഘടന പൗരനും സമൂഹത്തിനും നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ വഴിയൊരുക്കുന്ന പരിഷ്ക്കാരമാണിതെന്നും സമൂഹത്തിൽ തെറ്റായ ഭരണ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനാധിപത്യ സമരങ്ങൾക്കെതിരെ പോലീസ് അധികാരം പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ട് എന്നും പോലീസ് രാജിലേക്ക്‌ നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ സമിതിയുടെ ജില്ലാ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷ്ത വഹിച്ചു. അഡ്വ. കെ.എസ്. മധുസൂദനൻ,അഡ്വ. മഞ്ചേരി സുന്ദർ രാജ്, അഡ്വ.ബി.കെ രാജഗോപാൽ , ശ്രീ. ടി. കെ സുധീർകുമാർ ,മുരളി വൈദ്യർ എന്നിവർ സംസാരിച്ചു. അഡ്വ. ഇ.എൻ ശാന്തിരാജ് സ്വാഗതവും അഡ്വ. ടി.ജെ ഡിക്സൺ കൃതജ്ഞതയും പറഞ്ഞു.

Share this post

scroll to top