മുറികല്ലുംപുറം ആറ്റുപുറംപോക്ക് നിവാസികളുടെ സമരത്തിന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യദാർഢ്യം

d5b6f00c-4f89-4345-bf3e-d5a86dc32e93.jpg
Share

മുണ്ടക്കയം,  മുറികല്ലുംപുറം  ആറ്റുപുറംപോക്ക് നിവാസികളുടെ സമരപ്പന്തൽ  എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും, ചെങ്ങറ സമര സഹായ സമിതിയുടെ സംസ്ഥാന കൺവീനറുമായ സഖാവ് എസ് രാജീവൻ  സന്ദർശിച്ചു.

മുറികല്ലുംപുറം നിവാസികളായ 53 കുടുംബങ്ങൾ നടത്തുന്ന സമരമാണ്. പുറകിൽ മണിമലയാറും മുന്നിൽ ഹാരിസൻ്റെ റബ്ബർ തോട്ടത്തിനു മിടയിൽ ഏകദേശം രണ്ടു മീറ്റർ മുതൽ ആറു മീറ്റർ മാത്രം വീതിയുള്ള ഭൂമിയിലാണ് ഈ പുറമ്പോക്ക് നിവാസികളുടെ താമസം. 80 വർഷത്തിലേറെയായി ഈ മണ്ണിൽ താമസിക്കുന്നവരും ഇക്കൂടെയുണ്ട്. മഴകാലത്ത് ഭീതിയോടെയാണ് ഇവർ ഇവിടെ കഴിയുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾ വരെ കുടുംബങ്ങളിൽ ഉണ്ട്. ആറ്റിൽ വെള്ളമുയരുമ്പോൾ ഇവർക്ക് ഹാരിസണ്ണിൻ്റെ തേട്ടത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നു. നാളിതുവരെയും സർക്കാർ ഇവർക്ക് യാതൊരു പുനരധിവാസവും നൽകിയിട്ടില്ല.ഇക്കാലമത്രയും ഇവരിൽ നിന്നും വീട്ടുകരം സ്വീകരിക്കുകയും ആനുകൂല്യാവശ്യങ്ങൾക്ക് അധികാരികൾ കൈവശരേഖ നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രളായനന്തരം കൈവശരേഖയ്ക്കായി സമീപിച്ച ഇവരോട് – നിങ്ങൾ ആറ്റിൽ ആണ് വീട് വെച്ചിരിക്കുന്നതെന്നും അതിനാൽ കൈവശാവകാശ രേഖ നൽകാനാവില്ലെന്നും പറഞ്ഞു. (ഇതിൽ പല വീടുകളും സർക്കാർ സഹായത്തോടെ നിർമ്മിച്ചതും എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ ഉള്ളതുമാണ്.) സർവ്വേ പ്രകാരം ഈ ഭാഗത്തു കണേണ്ടുന്ന 48 ഏക്കർ വരുന്ന ആറ്റുപുറംമ്പോക്ക് ഹാരിസൺ അനധികതമായി കൈവശം വെച്ചിരിക്കുകയാണ്.( ഹാരിസൺ ഈ ഭൂമിക്ക് കരമടക്കുന്നുമില്ല).      ആറ്റുപുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ സമരം ആരംഭിച്ചത്.  സമരത്തെ ഭരണകൂടത്തിൻ്റെ ഒത്താശയോടെ ഹാരിസൺ കൈകാര്യം ചെയ്യുന്നു. അതിൻ്റെ ഭാഗമായി റീസർവ്വേയെ സ്വാധീനിച്ചു സമരക്കാരുടെ ഉള്ള കിടപ്പാടം കൂടി  പിടിച്ചെടുക്കാൻ ഹാരിസൺ ശ്രമിക്കുകയും പലരുടെയും വീടുകൾക്കുള്ളിൽ പോലും സർവ്വേകല്ല് സ്ഥാപിക്കുകയും ചെയ്തു. തോട്ടം തൊഴിലാളികളെ സമരക്കാർക്കെതിരെ അവർ തിരിച്ചിരിക്കുന്നു. സമരനേതാക്കളായ ശ്രീ ബിജുവിൻ്റെയും സന്ധ്യയുടേയും പതിനൊന്നു വയസുള്ള മകളെ ഹാരിസൻ്റെ ഗുണ്ടകൾ കഴിഞ്ഞ ജൂൺ12 ന് മർദ്ദിച്ചു. സമരക്കാരായ സ്ത്രീകളെ നിരന്തരം ഭീഷണിപ്പെടുത്തുന്നു സ്ഥിതിയാണ്.സമരത്തെ സഹായിക്കാൻ എത്തുന്നവരെ കമ്പനി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപെടുത്തുന്നു അവസ്ഥയാണ് ഉള്ളത്.

ഏറ്റവും ന്യായമായ ഈ സമരത്തോടൊപ്പം പോരാട്ട രംഗത്ത് ജനകീയ സമര പ്രസ്ഥാനമായ എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ഉണ്ടാവുമെന്നും അവകാശങ്ങൾ നേടാൻ സമരമല്ലാതെ മറ്റൊരു മാർഗമില്ലെന്നും സമര പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ ധർമ്മസമരത്തെ പിന്തുണയ്ക്കുവാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

 

Share this post

scroll to top