Archive by category AIDSO

വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗ്ഗീയവത്ക്കരണത്തിനുമെതിരെ പ്രതിരോധം പടുത്തുയർത്തി അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം

വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും   വർഗ്ഗീയവത്ക്കരണത്തിനുമെതിരെ പ്രതിരോധം പടുത്തുയർത്തി  അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) സംഘടിപ്പിച്ച ഒൻപതാം അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം നവംബർ 26മുതൽ 29വരെ ഹൈദരാബാദിൽ വെച്ചു നടന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗീയവത്ക്കരണത്തിനും ഇടയാക്കിക്കൊണ്ടും ജനാധിപത്യ വിദ്യാഭ്യാസ സങ്കൽപ്പത്തെ ഇല്ലാതാക്കിക്കൊണ്ടും ഫെഡറലിസത്തെ തകർത്തുകൊണ്ടും വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ‘കരട് ദേശീയ വിദ്യാഭ്യാസ നയം 2019’ പിൻവലിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യരംഗത്തെയും കച്ചവടവത്ക്കരിക്കുന്ന ‘നാഷണൽ മെഡിക്കൽ കമ്മീഷൻ’ തളളിക്കളയുക, ഫീസ് വർദ്ധനവുകൾ പിൻവലിക്കുക, ഓൾ പ്രമോഷൻ സമ്പ്രദായം പിൻവലിക്കുക, സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും എല്ലാ തസ്തികകളിലും […]

Read More

വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ കിരാത നടപടി ഉടൻ പിൻവലിക്കണം. -എ.ഐ.ഡി.എസ്.ഒ

വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ കിരാത നടപടി ഉടൻ പിൻവലിക്കണം. -എ.ഐ.ഡി.എസ്.ഒ

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് കൈവശം വെച്ചുവെന്ന പേരിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് നിരക്കുന്നതല്ലെന്നും ഉടൻ പിൻവലിക്കണ മെന്നും എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷസർക്കാരിന്റെ ഭരണകാലത്ത് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടായത് നിർഭാഗ്യകരമാണ്. യുഎപിഎ പോലെയുള്ള കരിനിയമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പോലീസ് നയം അവസാനിപ്പിച്ചുകൊണ്ട് രണ്ട് വിദ്യാർത്ഥികളെയും മോചിപ്പിക്കുവാൻ ഫലപ്രദമായ നടപടിയെടുക്കുവാൻ സർക്കാർ തയ്യാറാകണം സമീപകാലത്തായുണ്ടാകുന്ന പോലീസ് നടപടികൾ ആശങ്കാജനകമാണ്. ഒരു വശത്ത് വാളയാർ […]

Read More

കരട് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധ യോഗം

കരട് ദേശീയ വിദ്യാഭ്യാസ  നയത്തിനെതിരെ  പ്രതിഷേധ യോഗം

എഐഡിഎസ്ഒ നവംബർ 26 മുതൽ 29 വരെ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിനോട് അനുബന്ധിച്ച്, കരട് ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ(2019) ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി, എറണാകുളം മേനക ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐഡിഎസ്ഒ സംസ്ഥാന ട്രഷറർ അഡ്വ.ആർ.അപർണ്ണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.പി.സാൽവിൻ, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അകിൽ മുരളി, ജില്ലാ വൈസ് […]

Read More

ക്യാമ്പസുകളെ ജനാധിപത്യവൽക്കരിക്കാനുള്ള പോരാട്ടവുമായി കോളേജ് യൂണിയൻ ഇലക്ഷനിൽ എഐഡിഎസ്ഒ

ഈ അക്കാദമിക വർഷാരംഭംമുതൽ കേരളത്തിലെ കലാലയങ്ങളിൽ നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകളും അക്രമരാഷ്ട്രീയവും വീണ്ടും സജീവമായ ചർച്ചയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമമാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. എസ്എഫ്‌ഐ സൃഷ്ടിക്കുന്ന ഭീകാരന്തരീക്ഷവും മാനസിക പിരിമുറുക്കവുംമൂലം പഠിക്കാൻ സാധിക്കുന്നില്ലെന്നും ഭാവിയില്ലാതാകുകയാണെന്നുമെഴുതി വെച്ചാണ് ആ വിദ്യാർത്ഥിനി കാമ്പസിനകത്തുവെച്ചുതന്നെ ജീവനൊടുക്കാൻ ശ്രമിച്ചത്. എസ്എഫ്‌ഐയും സിപിഐ(എം)ഉം ഒറ്റപ്പെട്ട സംഭവമെന്ന് വിളിച്ച് വിദ്യാർത്ഥിനിയുയർത്തിയ ആരോപണങ്ങളും അതേത്തുടർന്നുണ്ടായ പ്രതിഷേധവും അവഗണിക്കുവാൻ ശ്രമിച്ചുവെങ്കിലും ഏറെ താമസിയാതെ അടുത്ത പൊട്ടിത്തെറി യൂണിവേഴ്‌സിറ്റി കോളെജിൽനിന്നുതന്നെയുണ്ടായി. സ്വന്തം പ്രവർത്തകന്റെതന്നെ […]

Read More

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഓർഡിനൻസിലൂടെ നടപ്പിലാക്കുന്നതിനെ ചെറുക്കുക

നിയമസഭയിൽപോലും ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഘടനയിലും ഉള്ളടക്കത്തിലും സമൂലവും അപകടകരവുമായ മാറ്റങ്ങൾ നിർദേശിക്കുന്ന റിപ്പോർട്ടാണിത്. വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിക്കുംപ്രകാരം പരിഷ്‌കരണം നിർദേശിക്കണമെന്ന പേരിലാണ് കമ്മിറ്റിയെ നിയോഗിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ സാമ്പത്തികമുൾപ്പെടെയുള്ള ചുമതലകൾ ക്രമേണ പൂർണ്ണമായും ജനങ്ങൾക്കുമേൽ കെട്ടിവെയ്ക്കുക എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതനുസരിച്ച് പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമപ്പഞ്ചായത്തുകൾക്കും സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തുകൾക്കും […]

Read More

റൊമീല ഥാപ്പറോട് കരിക്കുലം വിറ്റെ സമർപ്പിക്കാനാവശ്യപ്പെട്ട ജെഎൻയു അധികൃതരുടെ നടപടി പ്രതിഷേധാർഹം

പ്രമുഖ ചരിത്രപണ്ഡിത റൊമീല ഥാപ്പർ ജവഹർ ലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ എമിററ്റ്‌സ് പ്രൊഫസറായി തുടരേണ്ടതുണ്ടോ എന്നു പരിശോധിക്കുവാനായി അവരുടെ കരിക്കുലം വിറ്റെ (അക്കാദമിക് യോഗ്യതകൾ പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ) സമർപ്പിക്കാൻ ആവശ്യപ്പെട്ട ജെഎൻയു അധികൃതരുടെ ഹീനമായ നടപടിയിൽ എഐഡിഎസ്ഒ പ്രതിഷേധം രേഖപ്പെടുത്തി. എമിററ്റ്‌സ് പ്രൊഫസർ എന്ന പദവി യാതൊരു സാമ്പത്തിക നേട്ടവും ഉളളതല്ല. മറിച്ച് അക്കാദമികമായ താത്പര്യത്തിനും വിഞ്ജാനത്തിന്റെ വികാസത്തിനും വേണ്ടിയുളളതാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള പണ്ഡിതരുടെ ഗവേഷണവും വിജ്ഞാനവും അനുഭവസമ്പത്തും വൈഞ്ജാനികവികാസത്തിന് ഉറപ്പു വരുത്തുന്ന ഒന്നാണ് […]

Read More

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം:  സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള […]

Read More

കേന്ദ്ര ബജറ്റ് വിദ്യാഭ്യാസത്തിന്ടെ സ്വകാര്യവത്കരണത്തിന് വേഗത വർദ്ധിപ്പിക്കും-എഐഡിഎസ്ഒ

കേന്ദ്ര ബജറ്റ് വിദ്യാഭ്യാസത്തിന്ടെ സ്വകാര്യവത്കരണത്തിന് വേഗത വർദ്ധിപ്പിക്കും-എഐഡിഎസ്ഒ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വിദ്യാഭ്യാസത്തിന്ടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്നതാണെന്ന് എഐഡിഎസ്ഒ അഖിലേന്ത്യാ സെക്രട്ടറി അശോക് മിശ്ര അഭിപ്രായപ്പെട്ടു. കേവലം 96,854കോടി രൂപ മാത്രമാണ് വിദ്യാഭ്യാസത്തിന്ടെ അനുവദിച്ചിട്ടുള്ളത്. അതായത് 2.8 ശതമാനം. കഴിഞ്ഞ വർഷം ഇത് 2.9 ശതമാനമായിരുന്നു. 2013-2014ൽ ഒന്നാം എൻഡിഎ ഗവൺമെന്റ് അധികാരത്തിലേറുന്നതിനു മുമ്പ് 4.7 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിനായുളള ബജറ്റ് വിഹിതം. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുകയിൽ 44,060 കോടി രൂപ മാധ്യമിക്-ഉച്ഛതർ ശിക്ഷാ കോശ്, പ്രാഥമിക് ശിക്ഷാ കോശ് എന്നീ പദ്ധതികളുടെ […]

Read More

 ബീഹാറിൽ പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന  നിഷ്‌ക്രീയതത്തിനെതിരെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രതിഷേധ പ്രകടനം നടത്തി.

 ബീഹാറിൽ പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന  നിഷ്‌ക്രീയതത്തിനെതിരെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രതിഷേധ പ്രകടനം നടത്തി.

നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന ബീഹാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന ക്രൂരമായ നിഷ്‌ക്രീയതത്തിനെതിരെ മനുഷ്യമനസാക്ഷി ഉണരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, മസ്തിഷ്ക ജ്വരം ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്. യു. സി. ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനാനന്തരം ജില്ലാ കോടതി പാലത്തിനു സമീപം നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം ടി.മുരളി ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം […]

Read More

സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയം: സർക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക. -എ.ഐ.ഡി.എസ്.ഒ

സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയം: സർക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക. -എ.ഐ.ഡി.എസ്.ഒ

  സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകൾക്കു വേണ്ടിയുള്ള ഒത്തു കളിയാണ് മെഡിക്കൽ ഫീസ് വർദ്ധനവിനു വേണ്ടി ഇത്തവണയും നടക്കുന്ന നാടകങ്ങൾ എന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി അഭിപ്രായപ്പെട്ടു നിലവിൽ തന്നെ വിദ്യാർത്ഥികൾക്ക് താങ്ങാനാകാത്ത ഫീസാണ് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ നിലനിൽക്കുന്നത്. പ്രവേശനം നടത്തിക്കൊളളൂ, ഫീസ് പിന്നീട് തീരുമാനിക്കാമെന്ന നിലപാട് വീണ്ടും വിദ്യാർത്ഥികളെ കൊളളയടിക്കാനേ ഉപകരിക്കുകയുളളൂ. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായുള്ള ഫീസ് നിർണ്ണയ കമ്മിറ്റി മനേജ്മെന്റിന് വേണ്ടി ഫീസ് വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കൊള്ളയടിക്കാൻ വേണ്ടിയുള്ള കമ്മിറ്റിയാണെന്ന് കഴിഞ്ഞ വർഷത്തെ […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp