വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ കിരാത നടപടി ഉടൻ പിൻവലിക്കണം. -എ.ഐ.ഡി.എസ്.ഒ

Spread our news by sharing in social media

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് കൈവശം വെച്ചുവെന്ന പേരിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് നിരക്കുന്നതല്ലെന്നും ഉടൻ പിൻവലിക്കണ മെന്നും എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇടതുപക്ഷസർക്കാരിന്റെ ഭരണകാലത്ത് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടായത് നിർഭാഗ്യകരമാണ്.
യുഎപിഎ പോലെയുള്ള കരിനിയമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പോലീസ് നയം അവസാനിപ്പിച്ചുകൊണ്ട് രണ്ട് വിദ്യാർത്ഥികളെയും മോചിപ്പിക്കുവാൻ ഫലപ്രദമായ നടപടിയെടുക്കുവാൻ സർക്കാർ തയ്യാറാകണം
സമീപകാലത്തായുണ്ടാകുന്ന പോലീസ് നടപടികൾ ആശങ്കാജനകമാണ്.
ഒരു വശത്ത് വാളയാർ കേസും യൂണിവേഴ്സിറ്റി കോളേജ് കേസുമെല്ലാം അട്ടിമറിച്ച് ക്രിമിനലുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയും, അതേ സമയം വ്യാജ ഏറ്റുമുട്ടൽ നടത്തുകയും ഫലപ്രദമായ അന്വേഷണം നടത്തി തെളിവുകൾ സ്വീകരിക്കുക പോലും ചെയ്യാതെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് സാമൂഹ്യ വിരുദ്ധമാണ്

പോലീസ് വളരെ ഏകപക്ഷീയമായ വിധത്തിലാണ് ഈ അലൻ ഷുഹൈബിനോടും താഹ ഫസലിനോടും പോലീസ് പെരുമാറിയതെന്നും താഹയെ മർദ്ദിക്കുകയും ചെയ്തുവെന്നും ഇവരുടെ രക്ഷിതാക്കൾ പറയുന്നു.. ഇവർക്ക് മാവോയിസ്റ്റ് ബന്ധമില്ല, മറിച്ച് സിപിഐഎം പ്രവർത്തകരാണെന്നും രക്ഷിതാക്കൾ പറയുന്നുണ്ട്. എന്നാൽ ഉത്തരവാദിത്വത്തോടെയുളള ഒരു പ്രതികരണം പോലും സർക്കാരിന്ടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ബിജെപി സർക്കാർ കേന്ദ്രതലത്തിൽ നടപ്പിലാക്കുന്ന ഫാസിസ്റ്റ് നടപടികൾ തന്നെയാണ് കേരളത്തിൽ പിണറായി സർക്കാരും പിന്തുടരുന്നതെന്നും ബിനുബേബി അഭിപ്രായപ്പെട്ടു. പോലീസിന്ടെ ഫാസിസ്റ്റ് നടപടികൾ ചെറുക്കാൻ ജനാധിപത്യ വിശ്വാസികളും വിദ്യാർത്ഥി സമൂഹവും സമരരംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Share this