പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

Parallel-DSO-TVM.jpeg
Share

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്‌സുകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. കേരള സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാർച്ച്‌ പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.


ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി ജനറൽ കൺവീനർ പി.സി അനിൽ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മറ്റി കണ്‍വീനര്‍ എം.ഷാജർഖാൻ, പാരലൽ കോളേജ് അസോസിയേഷൻ നേതാക്കളായ, ടി.മോഹനൻ, കെ.പി ഗോപാലകൃഷ്ണൻ, അനുപമാ മുരളീധര കുറുപ്പ്, എസ് പ്രേമചന്ദ്രൻ, സ്റ്റീഫൻസൻ മാത്യൂ, എ.ജെ പ്രദീപ്‌, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. അപർണ, പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ എ. ഷൈജു, പാരലൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ നേതാക്കളായ പി.പി സാബു, സന്തോഷ്‌കുമാർ, കെ ശശാങ്കൻ, എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top