പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവ്വകലാശാലകളിൽ ബിരുദത്തിനും പി.ജി കോഴ്‌സുകൾക്കും പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക, പാരലൽ കോളേജുകളെ ഇല്ലാതാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. കേരള സർവ്വകലാശാല ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. […]