Archive by category Highlights

കോവിഡ് മഹാവ്യാധി രൂക്ഷമാകുന്ന ജീവിതപ്രതിസന്ധി; കരുണയറ്റ് സർക്കാരുകൾ

കോവിഡ് മഹാവ്യാധി രൂക്ഷമാകുന്ന ജീവിതപ്രതിസന്ധി; കരുണയറ്റ് സർക്കാരുകൾ

കോവിഡ് മഹാവ്യാധിമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, അളക്കാനാവാത്ത അനിശ്ചിതത്വത്തിലേക്കും ജീവിതക്ലേശങ്ങളിലേക്കും ജനങ്ങളെ എടുത്തെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ കുറെയധികം കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമല്ല, മറിച്ച് ജനങ്ങളെ ഒന്നാകെ അടിമുടി ഉലച്ചിരിക്കുന്ന പ്രതിസന്ധിയുടെ സ്വഭാവമാണ് അതിനുള്ളത്. വ്യാപാര-വ്യവസായ-തൊഴിൽ മേഖലകളുടെ തകർച്ച പരസ്പരം സ്വാധീനിക്കുന്നതിനാൽ അവയുടെ സഞ്ചിതമായ ആഘാതം, ആഴമാർന്നതും വ്യാപകവുമായ അസാധാരണ പ്രതിസന്ധിയുടെ രൂപത്തിലേക്ക് വളർന്നിരിക്കുന്നു നിത്യവൃത്തിക്കുള്ള വരുമാനം സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങളും അടഞ്ഞുപോയി എന്നത് സംസ്ഥാനത്തെ മൂന്നേകാൽ കോടിവരുന്ന ജനസംഖ്യയുടെ മഹാഭൂരിപക്ഷത്തെയും ഗതികെട്ടവരാക്കിക്കഴിഞ്ഞു. ഇരുളടഞ്ഞ ഈ സാഹചര്യത്തിനുമപ്പുറം പ്രതീക്ഷയുടെ ചെറുകിരണംപോലും […]

Read More

തീരം തകർക്കുന്ന, തീരവാസികളെ കുടിയിറക്കുന്ന, വിനാശകരമായ പദ്ധതികൾക്കെതിരെ. തീരത്ത് സമരജ്വാലകൾ ഉയരുന്നു

തീരം തകർക്കുന്ന, തീരവാസികളെ കുടിയിറക്കുന്ന,  വിനാശകരമായ പദ്ധതികൾക്കെതിരെ. തീരത്ത് സമരജ്വാലകൾ ഉയരുന്നു

കേരളത്തിന്റെ ആകെ നീളം 580 കിലോമീറ്ററാണ്. ഏറ്റവും കുറഞ്ഞവീതി 10 കിലോമീറ്റർ. കൂടിയ വീതി 120 കിലോമീറ്ററും. നേർത്തവരമ്പിന്റെ രൂപത്തിലുള്ള കേരളത്തിന് കിഴക്ക് പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. കടൽനിരപ്പിലും താഴ്ന്നുനിൽക്കുന്ന കുട്ടനാട് എന്ന അത്ഭുതം വേറെ. പറഞ്ഞാൽ കേരളം ആകെപ്പാടെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. എന്നാൽ മാറി മാറി ഭരിച്ച സർക്കാരുകൾ തങ്ങളുടെ ദുരയും കുത്തകദാസ്യ മനോഭാവവും നിമിത്തം സ്വീകരിച്ച നടപടികളിലൂടെ കേരളത്തിന്റെ സമ്പൂർണനാശം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പശ്ചിമഘട്ട മലനിരകളും സ്വാഭാവിക വനവും, അനധികൃതക്വാറികളും […]

Read More

സർക്കാർ ഒത്താശയോടെ നടന്ന ആസൂത്രിത മരം കൊള്ള

സർക്കാർ ഒത്താശയോടെ നടന്ന ആസൂത്രിത മരം കൊള്ള

നൂറുകണക്കിന് വർഷങ്ങളുടെ വളർച്ചയുള്ള ആയിരക്കണക്കിന് മരങ്ങൾ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽനിന്ന് തകൃതിയായി വെട്ടിമുറിക്കുകയും കടത്തിക്കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു. അനുവദിക്കപ്പെട്ട മൂന്നു മാസം രാവും പകലും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് മരംമാഫിയാ-രാഷ്ട്രീയ-ഉദ്യോ ഗസ്ഥ സംഘം തങ്ങളുടെ പദ്ധതി വിജയകരമായി പൂർത്തീകരിച്ചു. ഫിബ്രവരി 2ന് വിവാദ ഉത്തരവുകൾ പിൻവലിച്ചുകൊണ്ട് ഓപ്പറേഷൻ അവസാനിപ്പിച്ചുവെങ്കിലും, നേരം വെളുത്തത് അറിയാത്തവിധം മോഷണത്തിൽ മുഴുകിയ ‘പാവം കള്ളനെ’പ്പോലെ ചിലർ അതിനുശേഷവും മരം വെട്ടി കടത്തുകയുണ്ടായി. സംരക്ഷിത ലിസ്റ്റിൽപ്പെട്ട ഈട്ടിയും തേക്കുമൊക്കെയാണ് മുറിച്ചുകടത്തിയവയിൽ ഏറെയും. വയനാട് മുട്ടിൽ സൗത്ത് […]

Read More

വിനാശകരമായ കെ-റയില്‍ പദ്ധതിക്കെതിരെ ജനകീയ സമരം ശക്തിപ്പെടുന്നു

വിനാശകരമായ കെ-റയില്‍ പദ്ധതിക്കെതിരെ ജനകീയ സമരം ശക്തിപ്പെടുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KRDCL), തിരുവനന്തപുരം മുതൽ കാസർഗോഡുവരെ സിൽവർലൈൻ എന്ന പേരിൽ അർദ്ധ അതിവേഗ പാത നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. പരമാവധി 200 കിലോമീറ്റർ വേഗതയിൽ ഓടുമെന്നു പറയുന്ന ട്രെയിനിന്റെ ശരാശരി വേഗം 136 കിലോമീറ്ററാണ്. 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോഡ് എത്താം. കിലോമീറ്ററിന് 2.75 രൂപയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന ചാർജ്ജ്. എല്ലാ വർഷവും 7.5% വർദ്ധിപ്പിക്കും. ഒരുവഴിക്കുമാത്രം 1457 രൂപയാകും. 63,941 കോടിയാണ് കെആർഡിസിഎൽ മതിപ്പ് ചിലവ് […]

Read More

പെട്രോൾ വില നൂറും കടന്നു, കുത്തിക്കവർച്ച തുടരുന്നു

പെട്രോൾ വില നൂറും കടന്നു, കുത്തിക്കവർച്ച തുടരുന്നു

കോവിഡ് മഹാമാരിയിൽ ചക്രശ്വാസം വലിക്കുന്ന ജനങ്ങളെ പട്ടിണി മരണങ്ങളിലേയ്ക്ക് നയിക്കുന്ന വിധത്തിൽ 2021 മെയ് നാല് മുതൽ ജൂലൈ 5 വരെ പെട്രോളിന് 35 തവണയും ഡീസലിന് 33 തവണയുമാണ് കേന്ദ്ര സർക്കാർ വില വർധിപ്പിച്ചത്. ജൂലൈ മാസം ആദ്യത്തെ അഞ്ചു ദിവസത്തിനിടയിൽ മൂന്നു തവണ നിഷ്‌ക്കരുണം വില കൂട്ടി. ഫലത്തിൽ, മൂന്നു മാസത്തിനിടെ 10% വില വർധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വില കേരളത്തിലും നൂറു രൂപ കടന്നു. നൂറിൽ 56 രൂപയും സർക്കാർ നികുതിയാണ്. കേന്ദ്രവും […]

Read More

സ്റ്റാൻ സ്വാമിയുടെ മരണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പ്രതിഷേധിച്ചു

സ്റ്റാൻ സ്വാമിയുടെ മരണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പ്രതിഷേധിച്ചു

മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. […]

Read More

ഫാദർ സ്റ്റാൻ സ്വാമി : ഭരണകൂട ഭീകരതയുടെ ഇര – SUCI (Communist)

ഫാദർ സ്റ്റാൻ സ്വാമി :  ഭരണകൂട ഭീകരതയുടെ ഇര – SUCI (Communist)

കെട്ടിച്ചമക്കപ്പെട്ട ഭീമാ കൊറേഗാവ് കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത് മാനുഷികമായ പരിഗണനകളെല്ലാം നിഷേധിച്ച് തുറുങ്കിലടക്കപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധികന്റെ മരണം ഭരണകൂടഭീകരതയുടെ ഫലമാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽഅഭിപ്രായപ്പെട്ടു.രാജ്യത്തെ ഏറ്റവും കിരാത നിയമമായ യു.എ.പി.എ ചുമത്തി തടവിലാക്കപ്പെട്ട, ഗുരുതരമായ രോഗപീഡകളാൽ വലഞ്ഞ ഫാദർ സ്വാമിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയാണ് ഈ സംഭവം വെളിവാക്കുന്നത്. ഭരണകൂടത്തിനും സർക്കാരിനും ഇഷ്ടമില്ലാത്ത, അനീതിയെ ചോദ്യം […]

Read More

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

വീഡിയോ കാണുക ലക്ഷദ്വീപിൽ കേന്ദ്ര ബിജെപി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മുന്നിൽ നിർത്തി നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SUCI(C) എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ടി.കെ സുധീർകുമാർ പ്രസംഗിക്കുന്നു. ജില്ലാക്കമ്മി റ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എ.റജീന എന്നിവരും സംബന്ധിച്ചു.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഇടതുമനഃസാക്ഷിയോട് ഒരു അഭ്യർത്ഥന – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഇടതുമനഃസാക്ഷിയോട് ഒരു അഭ്യർത്ഥന – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Download PDF വായിച്ചു കേൾക്കുക എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)കേരള സംസ്ഥാന കമ്മിറ്റി 15-ാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി മെയ് 20ന് സത്യപ്രതിജ്ഞചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഭരണത്തിലിരിക്കുന്നവരെ പ്രതിപക്ഷത്തിരുത്തുക എന്ന കേരളത്തിന്റെ ദീർഘകാല പാരമ്പര്യം മാറ്റിക്കൊണ്ടാണ് എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചിരിക്കുന്നത്. പണിയെടുത്ത് സമ്പത്ത് സൃഷ്ടിക്കുന്ന ജനകോടികളെ എല്ലാത്തരത്തിലുമുള്ള ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കുന്ന പ്രക്രിയയിൽ ഓരോ രാഷ്ട്രീയ സംഭവവികാസവും വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് […]

Read More

കോവിഡ് ദുരന്തം: മോഡി സര്‍ക്കാര്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

കോവിഡ് ദുരന്തം: മോഡി സര്‍ക്കാര്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

ഇൻഡ്യ എന്ന രാജ്യം നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും അഗാധമായ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുന്നു. ഭരണാധികാരികളുടെ നിസംഗതയ്ക്കും കുറ്റകരമായ നിഷ്‌ക്രിയത്വത്തിനും ക്രൂരതയ്ക്കും വിലയായി മൂന്നുലക്ഷം ജനങ്ങൾ അവരുടെ ജീവൻ നൽകിക്കഴിഞ്ഞു. അശരണരായ നൂറ്റിമുപ്പതു കോടി ജനങ്ങളിൽ ആരൊക്കെ ഇനി ജീവൻ നൽകേണ്ടിവരുമെന്ന് ഭയന്ന് നാളുകൾ എണ്ണിത്തീർക്കുന്നു. പ്രാണവായുവിനും ചികിൽസയ്ക്കും വേണ്ടി കേഴുന്നവരുടെ നിലവിളികളിൽ രാജ്യതലസ്ഥാനവും യുപിയും മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും ഗുജറാത്തും നടുങ്ങുന്നു. ആശുപത്രികളിൽ ഇടംകിട്ടാതെ വഴിയിൽ വീണുമരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന നൂറുകണക്കിന് […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp