വീഡിയോ കാണുക ലക്ഷദ്വീപിൽ കേന്ദ്ര ബിജെപി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മുന്നിൽ നിർത്തി നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SUCI(C) എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ടി.കെ സുധീർകുമാർ പ്രസംഗിക്കുന്നു. ജില്ലാക്കമ്മി റ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എ.റജീന എന്നിവരും സംബന്ധിച്ചു.
Download PDF വായിച്ചു കേൾക്കുക എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)കേരള സംസ്ഥാന കമ്മിറ്റി 15-ാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി മെയ് 20ന് സത്യപ്രതിജ്ഞചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഭരണത്തിലിരിക്കുന്നവരെ പ്രതിപക്ഷത്തിരുത്തുക എന്ന കേരളത്തിന്റെ ദീർഘകാല പാരമ്പര്യം മാറ്റിക്കൊണ്ടാണ് എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചിരിക്കുന്നത്. പണിയെടുത്ത് സമ്പത്ത് സൃഷ്ടിക്കുന്ന ജനകോടികളെ എല്ലാത്തരത്തിലുമുള്ള ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കുന്ന പ്രക്രിയയിൽ ഓരോ രാഷ്ട്രീയ സംഭവവികാസവും വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തില് നിയമസഭാ തെരഞ്ഞെടുപ്പ് […]
ഇൻഡ്യ എന്ന രാജ്യം നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും അഗാധമായ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുന്നു. ഭരണാധികാരികളുടെ നിസംഗതയ്ക്കും കുറ്റകരമായ നിഷ്ക്രിയത്വത്തിനും ക്രൂരതയ്ക്കും വിലയായി മൂന്നുലക്ഷം ജനങ്ങൾ അവരുടെ ജീവൻ നൽകിക്കഴിഞ്ഞു. അശരണരായ നൂറ്റിമുപ്പതു കോടി ജനങ്ങളിൽ ആരൊക്കെ ഇനി ജീവൻ നൽകേണ്ടിവരുമെന്ന് ഭയന്ന് നാളുകൾ എണ്ണിത്തീർക്കുന്നു. പ്രാണവായുവിനും ചികിൽസയ്ക്കും വേണ്ടി കേഴുന്നവരുടെ നിലവിളികളിൽ രാജ്യതലസ്ഥാനവും യുപിയും മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും ഗുജറാത്തും നടുങ്ങുന്നു. ആശുപത്രികളിൽ ഇടംകിട്ടാതെ വഴിയിൽ വീണുമരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന നൂറുകണക്കിന് […]
പ്രഫുൽ പട്ടേൽ എന്ന മോദി വിശ്വസ്തൻ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ നാൾ മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളാൽ പൊറുതി മുട്ടിയ ലക്ഷദ്വീപ് ജനതയുടെ ന്യായമായ സമരത്തെ പിന്തുണയ്ക്കാൻ SUCI (കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാനക്കമ്മിറ്റി ഏവരോടും അഭ്യർത്ഥിക്കുന്നു.കോവിഡ് പ്രൊട്ടോക്കോളിൽ ഇളവുകൾ നൽകി ദ്വീപിലെ കോവിഡ് കേസുകൾ പൂജ്യത്തിൽ നിന്ന് ഇന്നുള്ള അയ്യായിരത്തിലെത്താൻ ഇടയാക്കിയാണ് പ്രഫുൽ പട്ടേൽ തന്റെ ഭരണം ആരംഭിച്ചത്. CAA – NRC വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തുംഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും നടക്കാത്ത, ഒഴിഞ്ഞ ജയിലുള്ള ഇന്ത്യയിലെ […]
ആദർശ ധീരതയും ആത്മ ബലവും കർമശേഷിയും കൊണ്ട് സംസ്ഥാനത്തെ ഇടതു പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. പൊതുരംഗം തന്നെ വനിതകൾക്ക് അപ്രാപ്യമായിരുന്ന ഒരു കാലത്ത്, അതിലും വെല്ലുവിളി നിറഞ്ഞ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രവർത്തനരംഗത്ത് പോലീസ് നിഷ്ഠുരതകളെയും അടിച്ചമർത്തലുകളയും നേരിട്ടുകൊണ്ട് അവർ നടത്തിയ ജീവിത സമരം അനേകർക്ക്, പ്രതേകിച്ചും സ്ത്രീകൾക്ക് ആവേശകരമായ പ്രചോദനമായിരുന്നു. പ്രസ്താവന തുടർന്നു പറഞ്ഞു. […]
തിരുവനന്തപുരം 13 May 2021 ചരിത്രപരമായി എല്ലാകാലത്തും ജെറുസലേം പാലസ്തീനിന്റെ ഭാഗമായിരുന്നു. അവിടെ യുഎസ്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളുടെ പിന്തുണയോടെ ഇസ്രായേൽ ബലാൽക്കാരേണ അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ തലമുറകളായി അധിവസിച്ചു പോന്ന പലസ്തീൻ ജനതയെ അവർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ പാലസ്തീൻ ജനത സ്വാഭാവികമായ പ്രതിഷേധമുയർത്തി. അവരെ അടിച്ചമർത്താനായി ഇസ്രായേൽ സയണിസ്റ് ഭരണാധികാരികൾ ഒരു ഭീകര താണ്ഡവം നടത്തുകയാണ്. ഈ നരനായാട്ടിനെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഈ നിഷ്ടൂരതക്കെതിരെ ഇന്ത്യൻ […]
ഒന്നാംഘട്ട കോവിഡ് 19 മഹാമാരിയെക്കാൾ വളരെ ഗുരുതരമായ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് നാമിപ്പോൾ. അത് ആയിരക്കണക്കിന് ജീവനുകൾ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ സാഹചര്യം ഇത്രയും ഭയാനകമായിട്ടും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ ഏതൊരു സംസ്ഥാന സർക്കാരുകളുമോ ഈ സ്ഥിതിവിശേഷത്തെ നേരിടാൻ കാര്യക്ഷമമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. കഴിഞ്ഞവർഷം ഈ മഹാമാരി പുറപ്പെട്ടപ്പോൾ അനവധി ലക്ഷം മനുഷ്യജീവനു കളെടുത്തു പോവുകയും സാധാരണ മനുഷ്യർക്ക് താങ്ങാനാവാത്ത സാമ്പത്തിക ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്തു. അന്നുതന്നെ, ഇത്രയും കാലം സർക്കാരുകൾ നിർണായകമായ ആരോഗ്യരംഗത്തെ […]
സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം 2020 മേയ് മാസമായപ്പോൾ മദ്ധ്യപ്രദേശിലെ തൊഴിലില്ലായ്മ 15.1 ശതമാനം ഉയർന്ന് 27.5 ശതമാനമായി. 2017 ജൂലൈയിൽ ഇത് 1.2 ശതമാനമായിരുന്നു.(ലൈവ് മിന്റ്, 1-6-2020) ബലാൽസംഗങ്ങൾ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2019ൽ 2,485 ബലാൽസംഗങ്ങളുണ്ടായി. രാജ്യത്ത് മൂന്നാം സ്ഥാനം മദ്ധ്യപ്രദേശിന്. സ്ത്രീധന മരണങ്ങൾ 3,550 മരണങ്ങൾ. രാജ്യത്ത് മൂന്നാം സ്ഥാനം. സൈബർ കുറ്റകൃത്യങ്ങൾ ലോക്ഡൗൺ സമയത്ത് ദിനംപ്രതി ശരാശരി 3 സൈബർ തട്ടിപ്പ്.(ടൈംസ് ഓഫ് ഇന്ത്യ 26-4-2020) […]
ലോകത്തെ പിടിച്ചു കുലുക്കുകയും മാറ്റിമറിക്കുകയും ചെയ്തിട്ടുള്ള എല്ലാ വിപ്ലവങ്ങളും സമാരംഭിക്കുക ജനകീയ പ്രക്ഷോഭങ്ങളുടെ അടിത്തറയിൽ നിന്നായിരിക്കും. റഷ്യയിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് വിപ്ലവങ്ങളാകട്ടെ സിറിയയിലെയും ലാറ്റിനമേരിക്കയിലെയും ഈജിപ്തിലെയും മ്യാൻമറിലെയും മറ്റും ജനാധിപത്യ പ്രക്ഷോഭങ്ങളാകട്ടെ ഇന്ത്യയെ രാഷ്ട്രീയമായി സ്വതന്ത്രയാക്കിയ സ്വാതന്ത്ര്യ സമരമാകട്ടെ ജനങ്ങൾ സംഘടിതമായി വളർത്തിയെടുത്ത വലിയ സമരങ്ങളുടെ പരിണതികൾ ആയിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. ഇന്നും ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാൻ, നിഷ്ഠൂരമായ ചൂഷണ ഭരണവാഴ്ച്ചക്ക് ആഘാതം ഏൽപ്പിക്കുവാൻ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് കഴിയുന്നുണ്ട്. സമീപകാലത്ത്, വംശവെറിക്കെതിരെ അമേരിക്കയിൽ കത്തിപ്പടർന്ന വമ്പൻ പ്രക്ഷോഭം […]
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, പെട്രോൾ- ഡീസൽ- പാചകവാതക വിലവർദ്ധനവ്, തുടങ്ങി ജനങ്ങളെ സംബന്ധിച്ച് ജീവിതം അങ്ങേയറ്റം അനിശ്ചിതത്വത്തിലായിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനദ്രോഹനയങ്ങളും ചാർജ്ജുവർദ്ധനവുകളും ഏൽപ്പിച്ച പ്രഹരങ്ങൾക്കും പുറമേയാണിത്. എന്നാൽ ജനങ്ങളുടെ ജീവിതക്ലേശങ്ങളോ പ്രാരാബ്ധങ്ങളോ ഒന്നും പാർട്ടികൾക്കും മുന്നണികൾക്കും പ്രശ്നമായിരുന്നില്ല എന്നുമാത്രമല്ല, ഇവ്വിധ പ്രശ്നങ്ങളിലേയ്ക്ക് ചർച്ച പോകാതിരിക്കാൻ എല്ലാ നേതാക്കളും ജാഗ്രത പുലർത്തുകയും ചെയ്തു. ‘വിശ്വാസ’ത്തിനും ‘വികസന’ത്തിനുമപ്പുറത്തേയ്ക്ക് ചർച്ച പോകുന്നില്ല എന്നതും ഉറപ്പുവരുത്തി. എസ് യുസിഐ(സി) മത്സരിച്ച 36 മണ്ഡലങ്ങളിലും […]