കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും ദേശീയപാതകൾ അതിന്റെ ഉദാഹരണമാണെന്നും സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനസർക്കാര്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സ്തംഭനാവസ്ഥയിലായിരുന്ന ദേശീയപാതയുടെ വികസനപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അതിവിശിഷ്ട നഷ്ടപരിഹാരം നൽകിക്കൊണ്ട് സ്ഥലം ഏറ്റെടുപ്പിനുള്ള എതിർപ്പിനെ മറികടക്കുകയും ചെയ്ത സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചും വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും സർക്കാർ അനുകൂലികൾ വാചാടോപം നടത്തുന്നു. ഈ അവകാശവാദങ്ങളിലെന്തെങ്കിലും കഴമ്പുണ്ടോ? ദേശീയപാതയിൽ എന്താണ് സംഭവിക്കുന്നത്? ദേശീയപാതയോരങ്ങളിലെ ജനങ്ങൾ നേരിടുന്ന വികസനദുരന്തത്തിന് ഏകദേശം അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. സ്വന്തംവസ്തുവിനുമേൽ യാതൊരു അവകാശവുമില്ലാതെ അന്യനാക്കപ്പെട്ടവന്റെ […]
നിരവധി വാചാടോപങ്ങൾക്കും നാടകങ്ങൾക്കുമൊടുവിൽ ബസ് ചാർജ് വർദ്ധനവ് എന്ന പ്രഹരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെയ്ക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടെ ഓട്ടോ, ടാക്സി നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക്(2.5) കിലോമീറ്ററിന് നിലവിലെ 8 രൂപയിൽ നിന്നും 10 രൂപയായും തുടരുന്നുളള കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്നും ഒരു രൂപയായും വർദ്ധിപ്പിച്ചു. കോവിഡ് കാലത്തെ യാത്ര നിയന്ത്രണങ്ങളുടെ പേരിൽ കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 90പൈസയാക്കിയിരുന്നു. പൂർവസ്ഥിതിയിലായതിന് ശേഷം അത് പിൻവലിച്ചിരുന്നില്ല. മാത്രമല്ല, […]
രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഇക്കാലമത്രയും പണിതുണ്ടാക്കിയ പൊതുസ്വത്ത് അത്രയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ, രണ്ട് ദിവസം തുടർച്ചയായി പണിമുടക്കിക്കൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗം അതിന്റെ കരുത്ത് കാട്ടിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന പൊതുപണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായ സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഛത്തീസ്ഘഢ്, പഞ്ചാബ്, ബീഹാർ, […]
യുക്രൈന് പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ സ്വഭാവം കൈവരിച്ചുകഴിഞ്ഞു. വിദേശത്തേക്ക് മൂലധനം കയറ്റുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളും കുറഞ്ഞ വേതനത്തിന് ലഭ്യമാകുന്ന മാനവശേഷിയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ എല്ലാ സവിശേഷതകളും ഇന്ത്യ പ്രകടിപ്പിക്കുന്നു. ഏഷ്യയിൽ മാത്രമല്ല, ലോകത്തിലെതന്നെ ഒരു മഹാശക്തിയായി ഉയർന്നുവരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആ അഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളർ ആയി മാറുമെന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍വേണ്ടി […]
അടുത്ത കാലത്ത് ഹിജാബുമായി ബന്ധപ്പെട്ട വിവാദം കർണ്ണാടക സംസ്ഥാനത്ത് പടർന്നുപിടിക്കുകയുണ്ടായി. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ വിഷയത്തിന് ഇന്ത്യ മുഴുവൻ പ്രചാരണം കൊടുക്കുകയായിരുന്നു. കർണ്ണാടക സംസ്ഥാനത്തെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ ഒരു പ്രിയൂണിവേഴ്സിറ്റി കോളേജിലാണ് ഈ വിവാദത്തിന്റെ തുടക്കം. ക്യാമ്പസിനുള്ളിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് കോളേജ് അധികൃതർ നിഷ്കർഷിച്ചപ്പോൾ, തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാതിനാൽ ഹിജാബ് മാറ്റാൻ 6 പെൺകുട്ടികൾ വിസമ്മതിച്ചു. ഇതിനെതിരായി, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒരു കൂട്ടം ആൺകുട്ടികൾ കാവി […]
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ യുപിയിലടക്കം നാല് സംസ്ഥാനങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 95 ശതമാനം ജനങ്ങളുടെയും ജീവിതം വലിയ തകര്ച്ചയെനേരിടുന്ന സന്ദര്‍ഭത്തിലാണ് തെരഞ്ഞെുപ്പ് നടന്നത്. കുതിച്ചുയരുന്ന വിലകളും തൊഴിലില്ലായ്മയും,കുത്തനെ ഇടിയുന്ന വരുമാനം, ഭീമമായ ചാര്‍ജ് വര്‍ദ്ധനവുകള്‍, ജീവിതത്തെയാകെ ഗ്രസിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍. ഇതോടൊപ്പം സർവവ്യാപിയായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഒരു പിടി സമ്പന്നരും കോടിക്കണക്കിന് ചൂഷിതരും തമ്മിലുള്ള അകലം അമ്പരപ്പിക്കുംവിധം വർധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല […]
ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ അന്ത്യദശകത്തിൽ ഇന്ത്യൻ രാഷ്ട്രീയ രംഗം അത്യന്ത്യം ചലനാത്മകവും സങ്കീർണവും സംഭവബഹുലവുമായി പുരോഗമിച്ചുകൊണ്ടിരുന്ന നാളുകളിൽ, ആ കാലഘട്ടത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടും ഒരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ടും ബംഗാളിൽ ഒരു സംഘം യുവവിപ്ലവകാരികൾ ഒരു ചരിത്രദൗത്യം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുവന്നു. ബംഗാളിലെ അനുശീലൻ സമിതി എന്ന വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നവരും പിൽക്കാലത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇൻഡ്യ (എസ്യുസിഐ) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ ശിബ്ദാസ് ഘോഷും സഹപ്രവർത്തകരുമായിരുന്നു അവർ. ദശാബ്ദങ്ങൾ നീണ്ടുനിന്ന സമരങ്ങളുടെയും […]
”നമ്മുടെ രാജ്യത്തെ ജനങ്ങൾ, അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും, അതിനായി പോരാടുകയും ചെയ്ത് സമയം കളയുന്നതിരക്കിലാണ്…ഒരു വ്യക്തി തന്റെ കടമകൾ മറക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുന്നതില്‍ വലിയ പങ്കു് വഹിക്കും.” എന്ന് ബിജെപിക്കാരനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിലപിക്കുകയുണ്ടായി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ’ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഡെക്കാൻ ഹെറാൾഡിന്റെ എഡിറ്റോറിയൽ (ബാംഗ്ലൂർ 26.01.2022) ഇങ്ങിനെ നിരീക്ഷിച്ചു: ”…പൗരന്മാരും ഭരണകൂടവും തമ്മിലുള്ള സാമൂഹിക കരാറിന്റെ അടിസ്ഥാനം നിർവചിക്കുന്നതാണ് ഭരണഘടന. രാജ്യത്തെ ജനങ്ങളായ നമ്മള് ഭരണഘടനയും അതുവഴി […]
17 അന്തർദ്ദേശീയ മാദ്ധ്യമ സംഘടനകളുടെ ഒരു കൂട്ടുകെട്ട്, 2021 ജൂലൈ 19ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചോർന്ന്കിട്ടിയ കുറെ ഫോൺ നമ്പറുകളെക്കുറിച്ച് നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ യാണ് പെഗസസ് ഇടപാട് വെളിച്ചത്തായത്. പാരീസ് കേന്ദ്രമാക്കി ഫോർബിഡൻ സ്റ്റോറീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന്, അവർക്ക് ലഭിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ മാദ്ധ്യമ കൂട്ടുകെട്ടിന് കൈമാറുകയായിരുന്നു. ചാരപ്പണി നടത്തുന്നതിനുള്ള ഒരു സോഫ്റ്റ്വെയർ ആണ് പെഗസസ്. എൻഎസ്ഒ എന്ന പേരിലുള്ള ഒരു […]