ട്രെയിൻ യാത്രാ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളുക, റെയിൽവേയിലെ മുഴുവന്‍ ഒഴിവുകളും നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (AIDYO) സെപ്റ്റംബര്‍ 12 അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു.കോഴിക്കോട് നടന്ന യോഗം സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രൂപേഷ് വർമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സി.വിവേക്, സംസ്ഥാന കമ്മിറ്റിയംഗം രാഹുൽ രാഘവ് എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ, അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കുമുന്നിൽ പ്രതിഷേധയോഗവും കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിമൽജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി.അനീഷ് കുമാർ, ജില്ലാ സെക്രട്ടറി ടി.ഷിജിൻ, എസ്.ഉണ്ണിമോൻ, ആർ.രാജീവ്, പി.കെ.മീര എന്നിവർ പ്രസംഗിച്ചു.തമ്പാനൂർ റെയിൽവേ സ്റ്റേഷനുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റിയംഗം എ.ഷൈജു ഉദ്ഘാടനം ചെയ്തു. ശരണ്യരാജ്, ജി.എസ്.ശാലിനി എന്നിവർ പ്രസംഗിച്ചു.
കോട്ടയത്ത് നടന്ന പ്രതിഷേധ യോഗവും ഒപ്പുശേഖരണവും ജില്ലാ പ്രസിഡന്റ് രജിത ജയറാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അരവിന്ദ്, മനോഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.