ജര്‍മ്മനിയില്‍ നടന്ന ഇടതുപാര്‍ട്ടികളുടെയും സംഘടനകളുടെയുംഅഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ എസ്‌.യു.സി.ഐ (സി) പങ്കെടുത്തു

photo_2024-11-20_07-47-25.jpg
Share

ജര്‍മ്മനിയില്‍ നടന്ന ഇടതുപാര്‍ട്ടികളുടെയും സംഘടനകളുടെയും അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിലും ലെനിന്‍ അനുസ്മരണ സെമിനാറിലും എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് അമിതാവ ചാറ്റര്‍ജി പങ്കെടുത്തു. സമ്മേളനാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പാര്‍ട്ടിയുടെ ബംഗാളി മുഖപത്രമായ ഗണദാബിയുമായി നടത്തിയ അഭിമുഖത്തിന്റെ
പ്രസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.


ഉത്തരം: ‘ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേഷന്‍ ഓഫ് റെവല്യൂഷണറി പാര്‍ട്ടിസ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ്'(ഐസിഒആർ) ഒരു അന്താരാഷ്ട്ര സംഘടനയാണ്. എംഎൽപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഡോയ്ച്ച്‌ലാന്‍ഡ് (ജര്‍മ്മനി) ആണ് ഐസിഒആറിന്റെ നട്ടെല്ല്. കമ്മ്യൂണിസം അംഗീകരിക്കുകയും, തൊഴിലാളിവര്‍ഗ വിപ്ലവത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന, ലോകത്തെ എല്ലാ പാര്‍ട്ടികളെയും ബഹുജന സംഘടനകളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2010ല്‍ എംഎൽപിഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണിത്. കോമിന്റേണ്‍, കോമിന്‍ഫോം എന്നീസംഘടനകളെപ്പോലെ ഒരു അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഐസിഒആറിൽ അംഗമായിരിക്കുന്ന പാര്‍ട്ടികളും ഗ്രൂപ്പുകളുമെല്ലാം സോഷ്യലിസത്തില്‍ വിശ്വസിക്കുന്നവരും കമ്മ്യൂണിസം സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരുമാണ്.


ഉത്തരം: നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യണമെങ്കില്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് തുടങ്ങേണ്ടിയിരുന്നു. രണ്ട് ബൂര്‍ഷ്വാ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും സിപിഐയും സിപിഐ(എം)ഉം പോലുള്ള കപട കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും എങ്ങനെയാണ് ധ്രുവീകരിക്കപ്പെട്ടതെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. രണ്ട് ബൂര്‍ഷ്വാ മുന്നണികള്‍ നിലനിൽക്കുമ്പോൾ അവർക്കെതിരെ, 542 ലോക്‌സ ഭാ സീറ്റുകളിലെ 151 സീറ്റുകളില്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്), തൊഴിലാളിവര്‍ഗ്ഗ വിപ്ലവ ലൈനിന്റെ അടിസ്ഥാനത്തില്‍, ഒറ്റയ്ക്കു മത്സരിച്ചുകൊണ്ട്, മുഖ്യധാരാ പാര്‍ട്ടികള്‍ക്ക്, ഭരിക്കുന്ന മുതലാളിത്തത്തോടുള്ള വിധേയത്വം തുറന്നുകാട്ടി. അതിലുമുപരി, ജനങ്ങളുടെ നീറുന്ന ജീവല്‍പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കെട്ടിപ്പടുക്കുകയാണ് ദേശവ്യാപകമായി ചെയ്തു കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) യോജിച്ച ഇടതുപക്ഷ പ്രക്ഷോഭത്തിന് അനുകൂലമാണെന്നും എന്നാല്‍ മാര്‍ക്സിസ്റ്റ്, ഇടതുപക്ഷം എന്ന് സ്വയം വിളിക്കുന്ന മറ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി വോട്ട് രാഷ്ട്രീയം പിന്തുടരുകയും, പ്രക്ഷോഭത്തിന്റെ പാതയെ ഫലത്തില്‍ തള്ളിക്കളയുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക- രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) വഹിച്ചുകൊണ്ടിരിക്കുന്ന പങ്കും ചർച്ച ചെയ്തു.
ജര്‍മ്മനി-ഇറ്റലി-ജപ്പാന്‍ അച്ചുതണ്ടിന്റെ സൈനിക ശക്തി രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെടുത്തപ്പെട്ടുവെങ്കിലും ഫാസിസം തുടച്ചുനീക്കപ്പെട്ടില്ല. കാരണം പ്രതിസന്ധി നിറഞ്ഞ എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളുടെയും സവിശേഷതയാണ് ഫാസിസം, എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)ന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി സഖാവ് ശിബ്‌ദാസ് ഘോഷ് 1948ല്‍ത്തന്നെ ഇത് വ്യക്തമാക്കിയിരുന്നുവെന്നതും ചർച്ചാ മധ്യേ ചൂണ്ടിക്കാട്ടി. ഫാസിസത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു.


ഉത്തരം: ശരിയായ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അഭാവമാണ് ഈ ദൗര്‍ബല്യത്തിന്റെ പ്രധാന കാരണം. സോവിയറ്റ് യൂണിയന്റെ തകർച്ചയും പരാമർശവിധേയമായി. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ എംഎല്‍പിഡിയുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. എംഎല്‍പിഡിയുടെ ഉന്നത നേതാവ് ഉള്‍പ്പെടെയുള്ള ഒരു പ്രതിനിധി സംഘം കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ വരികയും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കേന്ദ്ര ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്, മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗമായ സഖാവ് അസിത് ഭട്ടാചാര്യ, മറ്റ് കേന്ദ്ര കമ്മിറ്റി-പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങള്‍ കൈമാറിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും അന്താരാഷ്ട്രതലത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതൃത്വം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഐസിഒആർ സമ്മേളനത്തിന്റെ ലക്ഷ്യം.


ഉത്തരം: പലസ്തീന്‍ കോണ്‍ഫറന്‍സിനായി സമ്മേളനം ഒരു ദിവസം നീക്കിവെച്ചു. എന്നാല്‍ ഹമാസ് ആക്രമണത്തെ എംഎല്‍പിഡി പിന്തുണക്കാത്തതിനാല്‍ ഹമാസ് വിഷയത്തില്‍ പലസ്തീന്‍ പ്രതിനിധികളും എംഎല്‍പിഡിയുമായി അഭിപ്രായവ്യത്യാസമുണ്ടായി. ഹമാസ് ഒരു മതമൗലികവാദ ശക്തിയാണെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും എംഎല്‍പിഡി കരുതുന്നു. ഹമാസിനെ അപലപിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ച, പലസ്തീന്‍ പ്രതിനിധികള്‍ പറഞ്ഞത്, ഹമാസ്, പലസ്തീന്‍ പ്രതിരോധ സമരത്തിന്റെ ഭാഗമാണ് എന്നാണ്. ഹമാസ് ഒരു മതമൗലികശക്തിയാണെങ്കിലും ഇപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് ഉചിതമല്ല എന്നാണ് ഞാൻ വ്യക്തമാക്കിയത്. അതിനെ പ്രത്യയശാസ്ത്രപരമായും സാംസ്‌കാരികമായും ചെറുക്കേണ്ടതുണ്ട്. ആശയപരമായ പ്രശ്‌നങ്ങൾ വോട്ടിംഗിലൂടെ തീരുമാനിക്കപ്പെടേണ്ടതല്ലല്ലോ, ചര്‍ച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. ഐസിഒആര്‍ പ്രമേയവും ഈ നിലപാട് ശരിവയ്ക്കുന്നു.


ഉത്തരം: തീര്‍ച്ചയായും! എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഐസിഒആറിലെ അംഗമാണ്, ഐസിഒആറിലെ ഏഷ്യാ ഗ്രൂപ്പിലാണ്. അന്തര്‍ദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ മുന്നോടിയായ പ്രവര്‍ത്തനങ്ങളാണ് ഇതെല്ലാം. ആ സാധ്യത പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. അമേരിക്കയിലെയും സ്‌പെയിനിലെയും സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേലയുമായും ചര്‍ച്ചകള്‍ നടക്കുന്നു. റഷ്യയില്‍നിന്ന് രണ്ട് ഗ്രൂപ്പുകള്‍ സമ്മേളനത്തിൽ വന്നിരുന്നു. മാവോയിസ്റ്റെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവും റഷ്യയില്‍നിന്ന് എത്തിയിരുന്നു. മാര്‍ക്‌സിസ് ലെനിനിസ്റ്റ്-മാവോയിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ഒരു സംഘം ചൈനയില്‍ നിന്നും ഉണ്ടായിരുന്നു. കെനിയയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയുമായി സംസാരിച്ചു. ഇന്ത്യ ഒരു സാമ്രാജ്യത്വ രാഷ്ട്രമെന്ന നിരീക്ഷണം എംഎല്‍പിഡിയും ശരിയെന്നു കരുതുന്നു. ലെനിന്‍ സെമിനാറില്‍ ഞാന്‍ ഈ കാര്യം കുറച്ചുകൂടി വിശദീകരിച്ചു.


ഉത്തരം: 32 രാജ്യങ്ങളിൽനിന്നുള്ള എഴുനൂറോളം പ്രതിനിധകൾ ലെനിന്‍ സെമിനാറില്‍ പങ്കെടുത്തു. ഇതിൽ നല്ലൊരു പങ്ക് യുവാക്കളായിരുന്നു.
പാര്‍ട്ടി രൂപീകരണത്തിന്റെ ലെനിനിസ്റ്റ് മാതൃകയാണ് ഞാന്‍ ആദ്യം പരാമര്‍ശിച്ചത്. പ്രത്യക്ഷത്തില്‍ സമാന ചിന്താഗതിക്കാരായ ചിലര്‍ ഒരുമിച്ചിരുന്ന് പ്രമേയം അംഗീകരിച്ച് പാര്‍ട്ടി രൂപീകരിക്കുക എന്നതല്ല ശരിയായ രീതി. സഖാവ് ശിബ്‌ദാസ് ഘോഷ് കാണിക്കുന്നതുപോലെ, പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, തുടക്കത്തിലേ, ചിന്തയിലും സമീപനത്തിലും ഏകത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗികത ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന, കഠിനമായ പ്രത്യയശാസ്ത്ര പോരാട്ടം നടത്തണം, നമ്മുടെ പാര്‍ട്ടി അതിന്റെ മാതൃകയാണ്. വിപ്ലവ സിദ്ധാന്തംകൊണ്ട് ലെനിന്‍ ഉദ്ദേശിച്ചത് വിപ്ലവത്തിന്റെ അടവുകളും, തന്ത്രങ്ങളും മാത്രമല്ലെന്നും, വിപ്ലവത്തിന്റെ എല്ലാ വശങ്ങളെയും നയിക്കാനുള്ള സമഗ്രമായ വിപ്ലവ സിദ്ധാന്തമാണ് എന്നും സഖാവ് ശിബ്‌ദാസ് ഘോഷ് തെളിയിച്ചു. അതുകൊണ്ടാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയില്‍ മൂന്ന് തരം അംഗത്വമുള്ളത്-അപേക്ഷക അംഗങ്ങള്‍, അംഗങ്ങള്‍, തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍. ഇത് പാര്‍ട്ടിയുമായി താദാത്മ്യം പ്രാപിക്കുന്ന നിലവാരത്തെ അടിസ്ഥാനമാക്കിയാണ് ലഭിക്കുന്നത്.
രണ്ടാമത്തേത് സാമ്രാജ്യത്വത്തെക്കുറിച്ചായിരുന്നു. മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തിലെത്തുന്നത് കുത്തക മൂലധനത്തിന്റെ വികസനം സാധ്യമാകുന്നതിലൂടെയാണ്. ഇതിനെ അടിസ്ഥാനമാക്കിയാകണം ഒരു രാജ്യം സാമ്രാജ്യത്വമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത്. മൂന്നാമതായി, എല്ലാ ചര്‍ച്ചകളിലും, പങ്കെടുത്തവര്‍ ലോകയുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു, പ്രത്യേകിച്ച് ആണവയുദ്ധം. ‘സാമ്രാജ്യത്വം ലോകയുദ്ധം സൃഷ്ടിക്കുന്നു’ എന്ന് ലെനിന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറഞ്ഞത്, ‘സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നു’ എന്നാണ്, ആ യുദ്ധം ഒരു ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാം.
രണ്ടാമതായി, ഇന്ന് ഒരു ആണവയുദ്ധത്തിന്റെ സാധ്യത എന്താണ്? യുെക്രെനെതിരെ റഷ്യ ആണവയുദ്ധത്തിന്റെ ഭീഷണി ഉയര്‍ത്തി. എന്നാല്‍ അവര്‍ അതിനായി ഇറങ്ങിയോ? ഇല്ല. എന്തുകൊണ്ട്? കാരണം, അങ്ങനെയെങ്കില്‍ യുക്രൈന്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് റഷ്യയ്ക്ക് അറിയാം. ആണവശക്തികളായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കാര്യവും സമാനമാണ്. അതിനാല്‍, ‘ആണവയുദ്ധം’ എന്ന പരിഭ്രാന്തി ശരിയല്ല. അങ്ങനെയെങ്കില്‍ ശാന്തി വാദത്തിന് നാം ഇരയാകുകയും, വിട്ടുവീഴ്ചകള്‍ സ്വീകരിക്കുകയും, കൈകൂപ്പി സമാധാനത്തിനായി യാചിക്കുകയും ചെയ്യും. ഞങ്ങള്‍ക്ക് ഇതിനെ പിന്തുണയ്ക്കാന്‍ കഴിയില്ല.


ഉത്തരം: എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നു, എല്ലാവരും കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തെ സംബന്ധിച്ച്, ലെനിനിസ്റ്റ് തത്വങ്ങളെ അടിസ്ഥാനമാക്കി, സഖാവ് ശിബ്‌ദാസ് ഘോഷിന്റെ പാഠങ്ങളും, അദ്ദേഹം കാട്ടിത്തന്ന മാതൃകയും മാത്രമേ വഴികാട്ടിയാകൂ എന്ന് ഞാന്‍ വ്യക്തമാക്കി. അല്ലാതെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകില്ല, ഒരു പാര്‍ട്ടി ഉണ്ടാക്കിയാലും അതിന് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായി നിലനില്‍ക്കാന്‍ കഴിയില്ല.
മറ്റൊന്ന്, ഞാന്‍ ജര്‍മ്മനിയില്‍ താമസിച്ചിരുന്ന കാലത്ത് എംഎല്‍പിഡിയിലെ സഖാവ് എമില്‍ ബൗവര്‍ എന്നോടൊപ്പം സ്ഥിരമായി സഹയാത്രികനായിരുന്നു. സെപ്തംബര്‍ 17ന്, എമിലിന്റെ മുന്‍കൈയില്‍ ഓഗ്‌സ്ബര്‍ഗില്‍ ഒരു ഇന്‍ഹൗസ് മീറ്റിംഗ് നടന്നു. അവിടെയും എനിക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. എംഎൽപിഡിയും തെരുവിലിറങ്ങി ഫണ്ട് ശേഖരിക്കുകയും, വിവിധ വിഷയങ്ങളില്‍ ആളുകളുടെ ഒപ്പ് ശേഖരിക്കുകയും അതുവഴി ജനസമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് കണ്ടു. സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ചിന്തകള്‍ മനസ്സിലാക്കാതെ, ഒരു രാജ്യത്തും ഇന്ന് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുക അസാധ്യമാണെന്ന് ജര്‍മ്മനിയുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി.

Share this post

scroll to top