യുദ്ധവും ഭീകരവാദവും സൃഷ്ടിക്കുന്നത് സാമ്രാജ്യത്വ ശക്തികൾ – ഡോ.കെ.എം.സീതി

kollam-com-ravindran-anusmarannam.jpg
Share

ലോകത്ത് യുദ്ധവും ഭീകരവാദവും സൃഷ്ടിക്കുന്നത് മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളാണെന്ന് എം.ജി.സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. കെ.എം.സീതി അഭിപ്രായപ്പെട്ടു. കൊല്ലം കുണ്ടറയിൽ ജി. രവീന്ദ്രൻ അനുസ്മരണ പരിപാടിയിൽ ‘യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഘടനാശാസ്ത്രം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐഎസ്‌ഐഎസ്, അൽഖ്വയിദ തുടങ്ങിയ ഭീകരവാദ സംഘടനകളെ അമർച്ച ചെയ്യുമെന്ന് വാദിക്കുന്ന അമേരിക്ക തന്നെയാണ് ഈ ഭീകരവാദ സംഘടനകളെ സൃഷ്ടിച്ചുകൊണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലെമ്പാടും കുത്തിത്തിരിപ്പുനടത്തി അവിടങ്ങളിലെ ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്നത്. ഇൻഡോനേഷ്യയിൽ മതമൗലികവാദം വളർത്തി പത്തുലക്ഷം കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയത് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു. പശ്ചിമേഷ്യയിൽ ചെറിയ അശാന്തി ഉടലെടുത്താൽ, കേരളത്തിലെ 45 ലക്ഷത്തോളം കുടുംബങ്ങളെയും കേരളത്തെ മൊത്തത്തിലും ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് ജി.എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, അനുസ്മരണ സമിതി പ്രസിഡന്റ് എ. ജെയിംസ് അനുസ്മരണ പ്രഭാഷണം നടത്തി. സഖാക്കൾ ഷൈല കെ.ജോൺ, വി.ആന്റണി, എസ്. രാധാകൃഷ്ണൻ, ബി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ സമിതി ‘യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഘടനാശാസ്ത്രം’ എന്ന വിഷയത്തിൽ അനുസ്മരണസമിതി സ്‌കൂളുകളിൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.

 

Share this post

scroll to top