കേന്ദ്ര ബജറ്റ് വിദ്യാഭ്യാസത്തിന്ടെ സ്വകാര്യവത്കരണത്തിന് വേഗത വർദ്ധിപ്പിക്കും-എഐഡിഎസ്ഒ

download.jpg
Share

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വിദ്യാഭ്യാസത്തിന്ടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്നതാണെന്ന് എഐഡിഎസ്ഒ അഖിലേന്ത്യാ സെക്രട്ടറി അശോക് മിശ്ര അഭിപ്രായപ്പെട്ടു. കേവലം 96,854കോടി രൂപ മാത്രമാണ് വിദ്യാഭ്യാസത്തിന്ടെ അനുവദിച്ചിട്ടുള്ളത്. അതായത് 2.8 ശതമാനം. കഴിഞ്ഞ വർഷം ഇത് 2.9 ശതമാനമായിരുന്നു. 2013-2014ൽ ഒന്നാം എൻഡിഎ ഗവൺമെന്റ് അധികാരത്തിലേറുന്നതിനു മുമ്പ് 4.7 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിനായുളള ബജറ്റ് വിഹിതം.

ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുകയിൽ 44,060 കോടി രൂപ മാധ്യമിക്-ഉച്ഛതർ ശിക്ഷാ കോശ്, പ്രാഥമിക് ശിക്ഷാ കോശ് എന്നീ പദ്ധതികളുടെ വിഹിതമാണ്. ശേഷിക്കുന്ന 50, 974 കോടി മാത്രമാണ് സർക്കാർ വിഹിതം. ഈ വസ്തുതകൾ മറച്ചു വെച്ചു കൊണ്ട് വിദ്യാഭ്യാസത്തെ അകമഴിഞ്ഞ് സഹായിക്കുന്ന ബജറ്റെന്ന അസത്യ പ്രചരണം സംഘപരിവാർ ശക്തികൾ നടത്തുന്നു.

കേന്ദ്ര ഫിനാൻസ് ഓഡിറ്ററുടെ കണക്കുകൾ പ്രകാരം 2017-2018 സാമ്പത്തിക വർഷം 96, 013വിദ്യാഭ്യാസ ലെവി ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ട്. എന്നാലിപ്പോഴും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹയർ എജ്യുക്കേഷൻ ഫണ്ടിംഗ് ഏജൻസിക്ക് തങ്ങൾ സ്വീകരിച്ച പണം തിരികെയടക്കേണ്ടതായുണ്ട്.യുജിസിയ്ക്കുളള ഫണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്. 4,723കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം യുജിസിക്കായുളള ബജറ്റ് വിഹിതമെങ്കിൽ ഈ വർഷമത് 4,601കോടിയായി കുറഞ്ഞു.

AICTE യ്ക്കുളള ഫണ്ടും 485 കോടിയിൽ നിന്നും 458 കോടിയായി ചുരുങ്ങി. ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ മുദ്രാവാക്യത്തിലൂടെ വോട്ട് പിടിക്കുന്നവർ നാഷണൽ സ്കീം ഫോർ ഇൻസെന്ടീവ് ടു ഗേൾസ് ചിൽഡ്രൻസ് ഫോർ സെക്കൻഡറി എജ്യുക്കേഷൻടെ വിഹിതം 256 കോടിയിൽ നിന്നും 100 കോടിയായി വെട്ടിക്കുറച്ചു. 10ലക്ഷം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന ഈ രാജ്യത്ത് അധ്യാപക പരിശീലനത്തിനും അഡൾട്ട് എജ്യുക്കേഷനുമായുളള ഫണ്ട് കേവലം 125 കോടിയിലൊതുക്കി. കുട്ടികളിലെ പോഷകാഹാര കുറവിനെ കുറിച്ച് പറഞ്ഞു നാടൊട്ടുക്ക് മുതലക്കണ്ണീർ പൊഴിക്കുന്നവർ കേവലം 500 കോടി മാത്രമാണ് സ്കൂളുകളിലെ മിഡ് ഡേ മീൽസ് സ്കീമിനു വേണ്ടി വർദ്ധിപ്പിച്ചത്.

മാത്രമല്ല വിദ്യാഭ്യാസ രംഗത്തെ എല്ലാ പദ്ധതികളും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാനാണ് ബജറ്റ് നിർദ്ദേശിക്കുകയും ചെയ്യുന്നത്.
ബജറ്റ് വിഹിതത്തിന്ടെ പത്തുശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി നീക്കിവെയ്ക്കണമെന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാത്തിന്ടെ പ്രഖ്യാപനത്തെ അവഹേളിച്ചുകൊണ്ടാണ് ഇത്തരമൊരു വെട്ടിക്കുറക്കൽ നടക്കുന്നതെന്നും എഐഡിഎസ്ഒ അഖിലേന്ത്യാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Share this post

scroll to top