അടൂര്‍ ഗോപാലകൃഷ്ണനോടുള്ള വെല്ലുവിളി യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക കേരളത്തോടും മനുഷ്യത്വത്തോടുമാണ് – എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)

Share

രാജ്യത്ത് മുസ്ലീംങ്ങളെയും, ദളിതരെയും കൂട്ടം ചേർന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വർദ്ധിച്ചു വരുന്ന പ്രവണത അടിയന്തിരമായി തടയണമെന്നാവിശ്യപ്പെട്ട് ചലചിത്ര സാഹിത്യ മേഖലയിലെ പ്രമുഖർക്കൊപ്പം പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിലൂടെ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും മനുഷ്യത്വവുമാണ് പ്രതിഫലിച്ചത്.രാജ്യം ആദരിക്കുന്ന ചലചിത്ര പ്രതിഭയെക്കതിരെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുന്ന BJP നേതാവ് ബി.ഗോപാലകൃഷ്ണൻ സാംസ്കാരിക കേരളത്തോടും മനുഷ്യത്വത്തോടുമാണ് കയർക്കുന്നതെന്ന് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നതിനു ശേഷം മാത്രം പശുക്കടത്ത് ആരോപിച്ചും, ജാതീയമായ വിവേചനത്തിന്റെ പേരിലും ആൾക്കൂട്ട ആക്രമത്തിലൂടെ ആയിരത്തിലധികം ദളിത്-ന്യൂനപക്ഷ ജനവിഭാഗങ്ങൾ കൊല ചെയ്യപ്പെട്ടു. ശിക്ഷാ ഭയമില്ലാതെ പശുവിന്റെ പേരിലും മറ്റും പാവപ്പെട്ട ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ BJP, RSS സംഘങ്ങൾക്കു കഴിയുന്നുവെന്നത് മനുഷ്യത്വമുള്ള ഏതൊരാളെയും ആശങ്കപ്പെടുത്തുന്നു. സാധാര ണ ജനങ്ങളെ മാത്രമല്ല ഇത്തരം ചെയ്തികളെ വിമർശിക്കുന്ന പ്രമുഖരായ ബുദ്ധിജീവികളെയും, സാംസ്കാരിക പ്രവർത്തകരെപ്പോലും കൊല ചെയ്യുന്ന ഒരു രാഷ്ടീയ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പഴയ ഫാസിസ്റ്റ് ജർമ്മനി യെ അനുസ്മരിപ്പിക്കുന്ന ആശങ്കാജനകമായൊരു സാഹചര്യത്തിൽ ആൾക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ ധൈര്യപൂർവം മുന്നാട്ടു വന്ന സാംസ്കാരിക നായകരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കുകയും അവരുടെ പോരാട്ടത്തിൽ ഐക്യദാഢ്യം പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ട് രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top