കടമെടുത്തുകൊണ്ടുള്ള ‘പശ്ചാത്തലസൗകര്യ വികസനം’ മുതലാളിത്തത്തിന്റെ പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ‘ഇടതു’ശ്രമം
കേരളം അകപ്പെട്ടിരിക്കുന്നത് അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും നമ്മള് പൊയ്ക്കൊണ്ടിരിക്കുന്നത് ശ്രീലങ്കയുടെ മാതൃകയിലുള്ള കടക്കെണിയിലേക്കാണെന്നും യൂണിറ്റിയുടെ ജൂണ്‍ ലക്കത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് സാധൂകരിക്കുന്ന തരത്തില്‍ തൊട്ടുപിന്നാലെ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം പുറത്തുവരികയുണ്ടായി. ഏറ്റവും കടബാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ശ്രീലങ്കയുടെ മാതൃകയിലുള്ള പ്രതിസന്ധിയിലേക്കു പോകുന്ന അടിയന്തര സാഹചര്യമില്ലെങ്കില്പോലും വേണ്ട നടപടികളെടുത്തില്ലെങ്കില്‍ അപരിഹാര്യമായ പ്രതിസന്ധിയിലേയ്ക്കാണ് വര്‍ധിക്കുന്ന കടം നമ്മളെ കൊണ്ടുചെന്നെത്തിക്കുകയെന്ന ആര്‍ബിഐയുടെ പഠനം ഗൗരവമേറിയതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ദൗർബല്യത്തെ കുറിക്കുന്ന സൂചകങ്ങളെല്ലാം തന്നെ അപകടനില കടന്നു […]