ആവിക്കൽതോട് സമരത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുക

കോഴിക്കോട് ആവിക്കൽതോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ സ്ഥലവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റിനെതിരെ സ്ഥലവാസികളില്‍ നിലനില്ക്കുന്ന ആശങ്കകൾ പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കണം. ബലപ്രയോഗത്തിലൂടെയല്ല ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പൂര്‍ണ്ണ സഹകരണത്തോടെ യുമായിരിക്കണം ഒരു ജനാധിപത്യക്രമത്തില്‍ ഏതൊരു ഭരണ സംവിധാനവും ഏതൊരു പദ്ധതിയും നടപ്പിലാക്കേണ്ടത്. പോലീസ് നടപടിയിൽ ജനങ്ങൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉടൻ പരിഹാര൦ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp