ഒക്ടോബർ 4: അതിരൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരെ യുവജന അവകാശദിനമായി ആചരിച്ചു

AIUYSC-TVM.jpeg
Share

തൊഴിൽ രഹിതരായ യുവാക്കളുടെ പൊതുപ്രക്ഷോഭ വേദിയായ ആൾ ഇന്ത്യ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (AIUYSC) സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 4ന് യുവജന അവകാശ ദിനാചരണം സംഘടിപ്പിച്ചു. അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് AIUYSC ആഹ്വാനംചെയ്ത അവകാശദിനത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ പ്രമുഖ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. തൊഴിൽ ആരുടേയും ഔദാര്യമല്ല, അവകാശമാണെന്ന ബോധ്യത്തോടെ പ്രക്ഷോഭരംഗത്ത് അടിയുറച്ച് നിൽക്കുവാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു. ധർണയിൽ AIUYSC സംസ്ഥാന സെക്രട്ടറി ഇ.വി പ്രകാശ് അധ്യക്ഷതവഹിച്ചു. സാമൂഹ്യ ആ രോഗ്യ വിദഗ്ദ്ധ ഡോ.അരുണ എസ്. വേണു മുഖ്യപ്രസംഗം നടത്തി. AIDYO സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി പ്രശാന്ത്കുമാർ, AIUYSC സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിമൽജി, യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കൊളീജിയറ്റ് എജ്യുക്കേഷൻ സംസ്ഥാന കൺവീനർ ലക്ഷ്മി ആർ.ശേഖർ, വി.സുജിത്, എ.ഷൈജു, അജിത് മാത്യു എന്നിവർ സംസാരിച്ചു.
കണ്ണൂർ കളക്ട്രേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് AlUYSC സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഷിജിൻ ഉദ്ഘാടനം ചെയ്തു. AIDYO ജില്ലാ സെക്രട്ടറിയും AIUYSC സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. ഇ.സനൂപ് അധ്യക്ഷനായി. AIUYSC സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സി വിവേക് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഗൗതം പിണറായി, അകിൽ മുരളി, പി.കെ സുഹൈൽ എന്നിവർ സംസാരിച്ചു.


അവകാശദിനാചരണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടന്നു. AIUYSC സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെപി സാൽവിൻ ഉദ്ഘാടനം ചെയ്തു. പത്ത് ആവശ്യകതകൾ ഉന്നയിച്ചുള്ള നിവേദനം എംപ്ലോയ്‌മെന്റ് ഓഫീസർക്ക് സമർപ്പിച്ചു. കലാനാടക പ്രവർത്തകൻ നന്ദഗോപൻ കൊട്ടുവള്ളികാട്, രാധിക, എം.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. AIUYSC ജില്ലാകമ്മിറ്റി അംഗം ധർമജൻ അധ്യക്ഷത വഹിച്ചു.
കോട്ടയം PSC ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ AIUYSC സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രമോദ് കുന്നുംപുറത്ത് ഉൽഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജിത ജയറാം, ഓഫീസ് സെക്രട്ടറി അരവിന്ദ് വേണുഗോപാൽ, എ.ഐ.ഡി.വൈ.ഒ കോട്ടയം ജില്ലാ സെക്രട്ടറി അനില ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top