കമ്പ്യൂട്ടറിലെ വിവരങ്ങളിൽ അനാവശ്യമായി കൈകടത്തുന്ന സർക്കാർ വിജ്ഞാപനം പിൻവലിക്കുക

Spread our news by sharing in social media

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി
സഖാവ് പ്രൊവാഷ് ഘോഷ് ഡിസംബർ 22ന് പുറപ്പെടുവിച്ച പ്രസ്താവന

വഞ്ചന നടത്തിയെന്ന വെറും സംശയത്തിന്റെ പേരിൽ ഏതൊരു ഇന്ത്യൻ പൗരന്റെയും കമ്പ്യൂട്ടറിലെ ഏതൊരു വിവരവും പരിശോധിക്കുവാനും നിരീക്ഷിക്കുവാനും പകർത്താനും 10 ഏജൻസികൾക്ക് അധികാരം നൽകിക്കൊണ്ട് ഇന്നലെ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ഇറക്കിയിരിക്കുന്നു. ഇതുപ്രകാരം സേവന ദാതാക്കൾ വിവരങ്ങൾ പങ്കുവയ്ക്കാൻ ബാദ്ധ്യസ്ഥരായിരിക്കും. വ്യക്തിയുടെ സ്വകാര്യതയുടെമേലുള്ള ഈ നഗ്നമായ കടന്നാക്രമണം ഒരു ഫാസിസ്റ്റ് പദ്ധതിയാണ് പുറത്തുകൊണ്ടുവരുന്നത്. 2009ൽ കോൺഗ്രസ് ഗവൺമെന്റാണ് വിവര സാങ്കേതികവിദ്യാനിയമം കൊണ്ടുവരുന്നത്. ഈ നിയമപ്രകാരമാണ് ഇപ്പോൾ മോദി ഗവൺമെന്റ് വ്യക്തിയുടെ സ്വകാര്യത ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അധികാരത്തിലേറുന്ന ഏതൊരു ബൂർഷ്വാ ഗവൺമെന്റും ജനരോഷത്തിൽനിന്ന് രക്ഷപ്പെടാനായി പൗരന്റെമേൽ ചാരപ്രവർത്തനം നടത്തുന്നുണ്ട് എന്നാണിത് തെളിയിക്കുന്നത്. ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതോടൊപ്പം, ബിജെപി ഗവൺമെന്റിന്റെ ഈ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this