കേന്ദ്ര ബജറ്റ്‌: കുത്തകളുടെ ലാഭാർത്തിയെ തൃപ്തിപ്പെടുത്താനുള്ള രൂപരേഖ


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
download-5.jpg
Share

കേന്ദ്ര ധനകാര്യമന്ത്രി ഫെബ്രുവരി
ഒന്നിന് അവതരിപ്പിച്ച ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ മുൻനിർത്തി
എസ‌്യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രതികരണം

കേന്ദ്ര ധനകാര്യമന്ത്രി ഫെബ്രുവരി
ഒന്നിന് അവതരിപ്പിച്ച ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ മുൻനിർത്തി
എസ‌്യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രതികരണം
അസഹ്യമായ വിലക്കയറ്റം, വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും, വരുമാനത്തിലുണ്ടാകുന്ന ഇടിവ്, മതിയായ ആരോഗ്യ പരിരക്ഷയുടെയും വിദ്യാഭ്യാസ പൊതുസേവന സൗകര്യങ്ങളുടെയും അഭാവം എന്നീ അടിയന്തിരപ്രശ്നങ്ങള്‍ കൊണ്ട് രാജ്യത്തെ ജനങ്ങൾ നിരന്തരം വലയുകയും രണ്ടുവർഷത്തെ കോവിഡ് മഹാമാരി ആ ദുരിതത്തെ തീവ്രമാക്കുകയും ചെയ്യുന്ന സാഹചര്യം നിലനിന്നിട്ടും, അതിലൊരു പ്രശ്നംപോലും മൂര്‍ത്തമായി സ്പര്‍ശിക്കാന്‍ ഈ ബജറ്റ് തയ്യാറായിട്ടില്ല. നേരിട്ടുള്ള പണവിനിമയം കൊണ്ടോ അതല്ലെങ്കിൽ ഉറപ്പുള്ള ഏതെങ്കിലും ശമ്പളവ്യവസ്ഥകൾ കൊണ്ടോ രാജ്യത്തെ പാപ്പരായ ജനങ്ങളുടെ ക്രയശേഷിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു നിർദ്ദേശവും ഈ ബജറ്റിൽ അവതരിപ്പിച്ചിട്ടില്ല.


എന്നാൽ രാജ്യത്തെ സമ്പദ‍്‍വ്യവസ്ഥ സുസ്ഥിരമായ പുനരുദ്ധാരണ പ്രക്രിയയിൽ ആണെന്നും എല്ലാ മണ്ഡലങ്ങളെയും ഡിജിറ്റലൈസേഷൻ സമ്പ്രദായത്തിൽ കൊണ്ടുവന്നുകൊണ്ട് വരുന്ന വർഷം രാജ്യത്തിന്റെ സമഗ്രവളർച്ചയെ ത്വരിതപ്പെടുത്താൻ വളരെ ചിട്ടയായ പതിവു നടപടികളുമായി ഗവൺമെൻറ് മുന്നോട്ടു പോകുകയാണെന്നും അവകാശപ്പെടുന്ന അതിഭാഷണമാണ് ധനകാര്യമന്ത്രി തെരഞ്ഞെടുത്തത്. കോർപ്പറേറ്റുകള്‍ക്ക് ചുമത്തിയിരുന്ന അധികനികുതി 12 ശതമാനത്തിൽ നിന്ന് 7 ശതമാനത്തിലേക്ക് വെട്ടിക്കുറക്കുന്നത് പോലെയുള്ള ഒരു കൂട്ടം ആശ്വാസ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിന് പുറമേ, സാമ്പത്തികവ്യവസ്ഥയിൽ യാതൊരു പ്രതിഫലനങ്ങളും ഉണ്ടാക്കാതെ ആസ്തി വിനിമയം നടത്താനുള്ള നവമാർഗ്ഗമായി കണ്ടെത്തിയ ഹാനികരമായ ക്രിപ്റ്റോകറൻസി ഓപ്പറേഷനു എല്ലാവിധ ഔദ്യോഗിക അംഗീകാരവും നൽകിയിരിക്കുകയാണ് ഗവൺമെൻറ്. മിക്കവാറും എല്ലാ മേഖലകളിലും നേരിട്ടോ, അല്ലാതെയുള്ള പിപിപി മാർഗ്ഗങ്ങളുപയോഗിച്ചോ സ്വകാര്യമൂലധനത്തിന്റെ പങ്കിനെ വര്‍ദ്ധിപ്പിക്കുകയാണ് ഗവൺമെൻറ് ചെയ്തിരിക്കുന്നത്. സാധാരണക്കാരന് മനസ്സിലാകാത്ത സാമ്പത്തികശാസ്ത്രത്തിലെ സാങ്കേതികപദങ്ങൾ ഉപയോഗിച്ചു കൊണ്ട് ബജറ്റിലെ മുതലാളിത്താനുകൂല നയങ്ങൾ മറച്ചു പിടിച്ചിരിക്കുന്നു.


രാജ്യത്തെ അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ജനസാമാന്യത്തെ സ്പഷ്ടമായ നിലയിൽ കബളിപ്പിച്ചു കൊണ്ടും, അതേസമയം കുത്തക ലോബികളെ അതിരില്ലാതെ പ്രസാദിപ്പിച്ചു കൊണ്ടും മുന്നോട്ടുപോകുന്ന ബിജെപി ഗവൺമെൻറ് ,ബൂർഷ്വാസിയോടുള്ള തങ്ങളുടെ സമർപ്പിതമായ യജമാഭക്തിയും ജനതാൽപര്യങ്ങളോടുള്ള കുറ്റകരമായ അവഗണനയും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top