ചൂഷിത ജനത അവകാശങ്ങൾക്കായി പോരാടുന്നത് സമയം പാഴാക്കലല്ല: പ്രധാന മന്ത്രിക്കുള്ള മറുപടി

Share

”നമ്മുടെ രാജ്യത്തെ ജനങ്ങൾ, അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും, അതിനായി പോരാടുകയും ചെയ്ത് സമയം കളയുന്നതിരക്കിലാണ്…ഒരു വ്യക്തി തന്റെ കടമകൾ മറക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുന്നതില്‍ വലിയ പങ്കു് വഹിക്കും.” എന്ന് ബിജെപിക്കാരനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിലപിക്കുകയുണ്ടായി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ’ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഡെക്കാൻ ഹെറാൾഡിന്റെ എഡിറ്റോറിയൽ (ബാംഗ്ലൂർ 26.01.2022) ഇങ്ങിനെ നിരീക്ഷിച്ചു: ”…പൗരന്മാരും ഭരണകൂടവും തമ്മിലുള്ള സാമൂഹിക കരാറിന്റെ അടിസ്ഥാനം നിർവചിക്കുന്നതാണ് ഭരണഘടന. രാജ്യത്തെ ജനങ്ങളായ നമ്മള്‍ ഭരണഘടനയും അതുവഴി മൗലികാവകാശങ്ങളും എല്ലാ പൗരന്മാർക്കുമായി സമര്‍പ്പിച്ചു. ഈ അവകാശങ്ങളാണ് രാജ്യത്തെ ജനങ്ങളെ ഒരു ബ്രിട്ടീഷ് കോളനിയിലെ പ്രജകളിൽനിന്ന് വ്യത്യസ്തമായി ഒരു പരമാധികാര റിപ്പബ്ലിക്കിലെ പൗരന്മാരാക്കി മാറ്റിയത്… ഈ അവകാശങ്ങൾ ഭരണഘടനയുടെ കാതലാണ്…”
‘അടിസ്ഥാന കടമകൾ’ എന്ന വകുപ്പ് ഉൾപ്പെടുത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ഒരു ഇരുണ്ട കാലയളവിൽ, അതായത് അടിയന്തരാവസ്ഥക്കാലത്ത്, 1976ലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരാണ്. ”അത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുടെ ഭാഗമല്ല, മൗലികാവകാശങ്ങൾപോലെ ന്യായീകരിക്കാവുന്നതും നടപ്പിലാക്കേണ്ടതുമല്ല.” ഇന്ദിരാഗാന്ധിയുടെ ഭരണവും മോദിയുടെ ഭരണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ജനങ്ങളുടെ ഭാഗത്തുനിന്ന് നോക്കുകയാണെങ്കിൽ, ഒരു വ്യത്യാസവും ശ്രദ്ധിക്കപ്പെടില്ല. പകരം, അടിച്ചമർത്തലിന്റെയും മർദ്ദനത്തിന്റെയും ആക്കം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്റെ പൈതൃകം വിശ്വസ്തതയോടെ നിലവിലെ ബിജെപി സർക്കാർ തുടരുകയാണെന്ന് തോന്നിപ്പിക്കുന്നു. എന്തുകൊണ്ടാണിത്? കാരണം, രണ്ട് സർക്കാരുകളും ഭരിച്ചതും ഭരിക്കുന്നതും കുത്തക മുതലാളിമാർക്കും മുതലാളിത്ത ഭരണകൂടത്തിനും കീഴ്‌വഴങ്ങിയാണ്. മുതലാളിത്തം അതിന്റെ ഇന്നത്തെ ശോച്യാവസ്ഥയിൽ എത്രമേൽ പ്രതിസന്ധിയിലായിരിക്കു ന്നുവോ, അത്രമേൽ തീവ്രമായി, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നു. അവരുടെ വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും യഥാർത്ഥ കാരണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനും ജനങ്ങളില്‍ കുമിഞ്ഞുകൂടിയ രോഷം അണപൊട്ടിയൊഴുകുന്നതിനെ സാധ്യമായ പരിധിവരെ തടയുന്നതിനും, ബൂർഷ്വാ സർക്കാരുകൾ, കോഗ്രസിന്റെയോ ബിജെപിയോ ആകട്ടെ, വഞ്ചനാപരമായ മുദ്രാവാക്യ ങ്ങൾ മെനഞ്ഞെടുക്കുുന്നു. ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യ നിർമ്മാർജ്ജനം), ‘സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി’ (സോഷ്യലിസ്റ്റ് സാമൂഹികക്രമം), ‘ഡെമോക്രാറ്റിക് സോഷ്യലിസം’ (ജനാധിപത്യ സോഷ്യലിസം) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നമ്മൾ കേട്ടിട്ടുണ്ട്. നരേന്ദ്രമോദിജി, യഥാർത്ഥത്തിൽ, സാഹചര്യം മാറുന്നതിനനുസരിച്ച് പുതിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് ഒരു ആചാരപരമായ ശീലമാക്കിയിരിക്കുന്നു. ആദ്യം ”അച്ഛേ ദിന്‍” (നല്ല ദിനങ്ങൾ), പിെന്ന ”സ്വച്ഛ് ഭാരത്” (ക്ലീൻ ഇന്ത്യ), തുടര്‍ന്ന് ”സാബ് കേ സാത്ത്, സാബ് കേ വികാസ്” (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം), ”ആത്മനിർഭർ ഭാരത്” (സ്വയം പര്യാപ്ത ഭാരതം), ”മേക്ക് ഇൻ ഇന്ത്യ” (ഇൻഡ്യയിൽ നിർമ്മിക്കുക), ”അമൃത് മഹോത്സവ്” (മഹത്തായ അമൃതോത്സവം), ”അമൃതകാൽ” (അമൃതിന്റെ കാലഘട്ടം), ”ഗതി ശക്തി”(വേഗത്തിന്റെ ശക്തി) അങ്ങനെ പോകുന്നു. എന്നാൽ, വഞ്ചനാപരമായ മുദ്രാവാക്യങ്ങളുടെ അറപ്പുളവാക്കുന്ന വശം മറച്ചുവെക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രവർത്തന രാഹിത്യത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ഇപ്പോൾ ബിജെപി സർക്കാർ കണ്ടെത്തിയിരിക്കുന്നു. അതിനാലാണ്, ‘ഇന്ത്യയുടെ ബലഹീനത’യുടെ കാരണം ജനങ്ങൾ സ്വന്തം ഉത്തരവാദിത്തങ്ങളെ അവഗണിക്കുന്നതാണ് എന്ന ആരോപണം മുന്നോട്ട് വെച്ചിരിക്കുന്നത്. അപാരംതന്നെ!


പിന്തിരിപ്പൻ മുതലാളിത്ത സേവകർ ജനങ്ങളെ
കബളിപ്പിക്കുന്നു


എന്തിനാണ് ബിജെപിയും കോണ്‍ഗ്രസും മറ്റ് വിശ്വസ്തരായ സേവകരും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്? അത് മനസ്സിലാക്കാന്‍, മഹാന്മാരായ മാർക്‌സും എംഗൽസും ലെനിനും നൽകിയ സാമൂഹിക വികാസ ചരിത്രത്തിന്റെ തെളിയിക്കപ്പെട്ട ശാസ്ത്രീയ വിശകലനം നോക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ ആവിർഭാവകാലത്ത്, കാലഹരണപ്പെട്ട പിന്തിരിപ്പൻ ജന്മിത്തത്തെ അട്ടിമറിച്ച്, വളർന്നുവന്ന മുതലാളിവർഗ്ഗം ചരിത്രപരമായി പുരോഗമനപരം മാത്രമായിരുന്നില്ല, സ്വഭാവത്തിലും വിപ്ലവാത്മകമായിരുന്നു എന്ന് മാർക്സ് കാണിച്ചുതന്നു. അത് സമൂഹത്തെ എല്ലാ മേഖലകളിലും മുന്നോട്ട് നയിച്ചു. നവോത്ഥാന കാലഘട്ടം, ഇരുണ്ട മധ്യകാലഘട്ടത്തിൽനിന്ന് പ്രബുദ്ധതയിലേക്കുള്ള പ്രയാണത്തിന്റെ ഘട്ടമായിരുന്നു. ”വ്യക്തി സ്വാതന്ത്ര്യം”, ”സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം”, ”സ്ത്രീ വിമോചനം” എന്നീ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. അത് ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന്റെ ഉദയമായിരുന്നു. ഫ്യൂഡൽ അടിമത്തത്തിൽനിന്നുള്ള, സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള സാമൂഹിക ത്വരയെ അത് പ്രതിഫലിപ്പിച്ചു.
ഫ്യൂഡൽ പ്രഭുക്കന്മാരിൽനിന്നും രാജവാഴ്ചയിൽ നിന്നും ഉൽപ്പാദന ഉപാധികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും, നിലവിലുള്ള വിശ്വാസങ്ങളെ വിമർശനത്തിന് വിധേയമാക്കി ഉയർന്നുവ ന്ന ശാസ്ത്രത്തിന്റെയും മെക്കാനിക്‌സിന്റെയും വികസനത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഫാക്ടറികളിൽ ജോലിചെയ്യാൻ ‘സ്വതന്ത്ര തൊഴിലാളികൾ’ ആവശ്യമായിരുന്നു. അതിന് അനുപൂരകമായി, അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഫ്യൂഡൽ അടിമത്തത്തിൽനിന്നുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും മുദ്രാവാക്യം ഉയർത്തി. എന്നാൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുതിൽനിന്ന് ആയിരുന്നില്ല ഈ സ്വാതന്ത്ര്യം, മറിച്ച്, മഹാനായ കാൾ മാർക്സ് ഉജ്ജ്വലമായി വിവരിച്ചതുപോലെ മുതലാളിത്തത്തിൽ മൂലധനം അധ്വാനത്തെ ചൂഷണം ചെയ്യുന്ന ഒരു പുതിയ രൂപത്തിൽ അത് അവതരിച്ചു.വികാസത്തിന്റെ പാതയിൽ, മുതലാളിത്തം കുത്തക മുതലാളിത്തവും പിന്നീട്, അതിന്റെ ഏറ്റവും ഉയർന്ന ഘട്ടമായ സാമ്രാജ്യത്വവും ആയി. ഒരിക്കൽ ബൂർഷ്വാസി ജന്മിത്തത്തെ കുഴിച്ചുമൂടി പകരം മുതലാളിത്തം സ്ഥാപിച്ചതുപോലെ, ഇന്ന് തൊഴിലാളിവർഗ്ഗമായിരിക്കും മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടി, മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് ഇല്ലാതാകുന്ന സോഷ്യലിസം സ്ഥാപിക്കുക.


ഫാസിസത്തിന്റെ ലക്ഷണങ്ങൾ


തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള അനിവാര്യമായ മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുതിനുള്ള അവസാന ശ്രമമെന്ന നിലയിൽ, മുതലാളിവർഗ്ഗം ഫാസിസത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കുകയാണെന്ന് പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകനും എസ്‌യുസിഐ (സി) യുടെ സ്ഥാപകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് വിശദീകരിച്ചു. ഇനിപ്പറയുന്നവ ഫാസിസത്തിന്റെ സവിശേഷതകളാണ്.
(1) മറ്റുള്ളവരെ മത്സരത്തിൽ നിന്ന് പുറത്താക്കി, ചുരുക്കം ചിലരുടെ കൈകളിൽ സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുന്നു.
(2) പാർലമെന്റ്, ഭരണനിർവ്വഹണം, ജുഡീഷ്യറി എന്നിവയെ കുത്തകകൾക്ക് അധീനപ്പെടുത്തിക്കൊണ്ട് അവര്‍ക്ക് പാദസേവ ചെയ്യുന്ന ഏതാനും ചിലരുടെ കൈകളിൽ രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കുന്നു.
(3) ശാസ്ത്രത്തിന്റെ സാങ്കേതിക വശങ്ങളും ആത്മീയവാദവും തമ്മിലുള്ള സവിശേഷമായ സംയോജനത്തിലൂടെ സാംസ്‌കാരിക മണ്ഡലത്തെ ചിട്ടപ്പെടുത്തിയെടുക്കുന്നു.
അങ്ങനെ ബൂർഷ്വാ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളായിരുന്ന വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിച്ചെറിയപ്പെട്ടു. മുതലാളിത്തം അതിന്റെ പ്രതാപകാലത്ത്, സ്വാതന്ത്ര്യത്തോട് കൂടുതൽ ബന്ധപ്പെട്ടിരുന്നു, അതേസമയം അതിന്റെ മരണാസന്നഘട്ടത്തിൽ അത് സൈനികമേധാവിത്വത്തോടും, ഉദ്യോഗസ്ഥമേധാവിത്വത്തോടും കൂടുതൽ ബന്ധപ്പെട്ടിരിക്കുുന്നുവെന്ന് മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞു.


ഇന്ത്യൻ സാഹചര്യം


ലോക സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യൻ മുതലാളിത്തത്തിന്റെ ദൃഢീകരണത്തിന് അടിത്തറ പാകിയതും അതിന്റെ വിശാലവും ദ്രുതഗതിയിലുമുള്ള വികസനത്തിന് നടപടികളെടുത്തതും, തീർച്ചയായും ബൂർഷ്വാസിയുടെ വിശ്വസ്ത പ്രതിനിധി എന്നനിലയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസാണ്. 1970കളുടെ മധ്യത്തിൽ, നിരവധി പ്രശ്നങ്ങൾ പൊതുജനങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരികയും, അത് ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിക്കുകയും ചെയ്തപ്പോൾ, രാജ്യത്തുടനീളമുള്ള ആളുകൾ ഒരേസമയം പ്രക്ഷോഭങ്ങളിലേർപ്പെട്ടു. അപ്പോഴാണ് കോണ്‍ഗ്രസ് സർക്കാർ അടിയന്തരാവസ്ഥയ്ക്ക് മുതിരുകയും ജനങ്ങളുടെ മിക്ക പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും കവർന്നെടുക്കുകയും ചെയ്തത്. കൃത്യമായി ഈ സമയത്താണ്. ജനാധിപത്യ തത്വങ്ങളുടെ ഈ നഗ്‌നമായ ലംഘനം അംഗീകരിക്കാൻ ജനങ്ങൾ വിസമ്മതിക്കുകയും ഇന്ദിരയുടെ ഭരണത്തിനെതിരായ പോരാട്ടം ഉയർത്തുകയും ചെയ്തപ്പോൾ, ഭരണ കുത്തകകൾ അപകടം മനസ്സിലാക്കുകയും കോണ്‍ഗ്രസിന് ഒരു ബൂർഷ്വാ ബദൽ അവതരിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. അങ്ങനെയാണ് ജനസംഘം ഘടകകക്ഷിയായ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. അതിനുശേഷമുള്ള കാലയളവില്‍ കേന്ദ്രത്തിലെ ഭരിക്കുന്ന പാർട്ടിയെ അല്ലെങ്കിൽ കൂട്ടുകെട്ടിനെ ഇടയ്ക്കിടെ മാറ്റിയും മറിച്ചും, വളവും തിരിവും നിറഞ്ഞ യാത്രയ്ക്കൊടുവിൽ കുത്തകകളുടെ വർഗ്ഗ താൽപ്പര്യം നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയായി ബിജെപി ഉയര്‍ന്നുവന്നു.


ബിജെപി സർക്കാരിന്റെ ഭരണത്തില്‍ ധനികര്‍
കൂടുതൽ ധനികരായി


# മഹാമാരി സമയത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്ന് 143 ആയി ഉയർന്നു.
# 2021ൽ 100 അതിസമ്പരായ ഇന്ത്യക്കാരുടെ കൂട്ടായ സമ്പത്ത് 57.3 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
# മഹാമാരി സമയത്ത് (മാർച്ച് 2020-30 നവംബർ, 2021) ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.1 ലക്ഷം കോടി രൂപയിൽനിന്ന് 53.2 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത്, ഇരട്ടിയിലേറെയായി.
# 142 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് (719 ബില്യണ്‍ ഡോളർ) 555 ദശലക്ഷം (താഴെ തട്ടിലെ 40%) ആളുകളേക്കാൾ (657 ബില്യണ്‍ ഡോളർ) കൂടുതൽ സമ്പത്തുണ്ട്.
# 98 സമ്പന്നർക്ക് (657 ബില്യണ്‍ ഡോളർ) ദരിദ്രരായ 555 ദശലക്ഷം ആളുകൾക്ക് തുല്യമായ സമ്പത്തുണ്ട്.
# ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരിൽ ഓരോരുത്തരും പ്രതിദിനം 1 മില്യണ്‍ ഡോളർ (7.5 കോടി രൂപ) ചെലവഴിക്കുകയാണെങ്കിൽ, അവരുടെ സമ്പത്ത് തീരാൻ 84 വർഷമെടുക്കും.
# മഹാമാരി സമയത്ത് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ കൂട്ടായ സമ്പത്ത് ഇരട്ടിയിലധികമായി.
# ശതകോടീശ്വരന്മാരുടെ എ ണ്ണം 39% വർദ്ധിച്ചു.


ദരിദ്രര്‍ കൂടുതൽ ദരിദ്രരായി


# 2020ൽ 4.6 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടു (ഈ കണക്ക് ലോകത്ത് ആകെയുള്ള ‘പുതിയ’ ദരിദ്രരുടെ പകുതിയാണ്!)
# 2021ലെ സിഎംഐഇ സർവേ പ്രകാരം 84% കുടുംബങ്ങൾ വരുമാനത്തിൽ ഇടിവ് നേരിട്ടു.
# കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ, ലോകത്തെ ദാരിദ്ര്യരുടെ 60% ഇന്ത്യയിലായിരുന്നു. 23 കോടിയിലധികംപേർ ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
# ആഗോള പട്ടിണി സൂചികയിൽ 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്താണ് ഇന്ത്യ.
# മഹാമാരി ലിംഗസമത്വത്തെ 99 വർഷത്തിൽനിന്ന് 135 വർഷമായി പിന്നോട്ടടിച്ചു.
# 2020ൽ സ്ത്രീകൾക്ക് മൊത്തത്തിൽ 59.1 ലക്ഷം കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു.
# 2019നെ അപേക്ഷിച്ച് 1.3 കോടി സ്ത്രീകൾക്കുകൂടി ജോലി നഷ്ടപ്പെട്ടു.
# തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നമ്മുടെ പാർട്ടി മുഖപത്രമായ പ്രോലിറ്റേറിയൻ ഇറായുടെ മുൻ ലക്കങ്ങളിൽ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ദുരിതങ്ങളും രാഷ്ട്രീയ അടിച്ചമർത്തലുകളും വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടിണ്ട്.


അടുത്തിടെ സമാഹരിച്ച ഈ ഡാറ്റയെല്ലാം, കാണിക്കുന്നത് ഇന്ത്യ ”അമൃത കാലത്തിൽ” എത്തിയെന്നാണോ, അതോ അതിവേഗം നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുയെന്നാണോ എന്ന് പ്രധാനമന്ത്രി സാറിനോട് ഞങ്ങൾ വിനയപൂർവ്വം ചോദിക്കുന്നു. സമ്പന്നർ സമൂഹത്തിന്റെ എല്ലാ സമ്പത്തും പദവികളും അനുഭവിക്കുമ്പോൾ പാവപ്പെട്ടവർ ജീവിക്കാനുള്ള അവകാശം ചോദിക്കുന്നത് കുറ്റമാണോ? കഴിവുറ്റ, തൊഴിൽ രഹിതരായ യുവാക്കൾ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നത് വെറുപ്പുണ്ടാക്കുംവിധം അന്യായമാണോ? സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്ന രീതിയിൽ അവശ്യസാധനങ്ങളുടെ വില കുറയ്ക്കണമെന്ന ആവശ്യം എങ്ങനെയാണ് അതിരുകടന്നതാകുന്നത്? മഹാമാരി സമയത്ത് രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ദൗര്‍ബല്യവും അപര്യാപ്തതയും നന്നായി തുറുന്നുകാട്ടപ്പെട്ടു. എന്നാൽ യൂണിയൻ ബജറ്റിൽ ഓരോ വർഷവും ആരോഗ്യത്തിനുള്ള വിഹിതം കുറഞ്ഞുകൊണ്ടിരി ക്കുകയാണ്. ആരോഗ്യ മേഖലയുടെ ചെലവ് ജിഡിപിയുടെ 1.2-1.6% എന്ന വളരെ താഴ്‌ന്ന നിലയിൽ തുടരുകയും കഴിഞ്ഞ 22 വർഷത്തിനിടെ 0.09% മാത്രം വർധിക്കുകയും ചെയ്തു. അപ്പോൾ സൗകര്യപ്രദമായി പോകാൻ സാധിക്കുന്ന ആശുപത്രികളിൽനിന്നും സൗജന്യമായോ, കുറഞ്ഞ ചെലവിലോ ആരോഗ്യപരിരക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നത് ആഡംബരമാണോ? വിദ്യാഭ്യാസച്ചെലവ് ജിഡിപിയുടെ വെറും 3% മാത്രമാണ്. കഴിഞ്ഞ 18 വർഷത്തിനിടെ 0.07% മാത്രമാണ് വർധിച്ചത്. ആരോഗ്യ സംരക്ഷണംപോലെതന്നെ, പൊതു സർവ്വകലാശാലകളെയും സ്വകാര്യവൽക്കരിക്കുന്നതിനായി സർക്കാർ നിയന്ത്രണം ഉപയോഗിക്കുന്നു. സർവ്വകലാശാലകൾക്കുള്ള സർക്കാർ ഫണ്ടുകൾ കുറഞ്ഞുകൊണ്ടി രിക്കുന്നു. സ്‌കൂൾ കൊഴിഞ്ഞുപോക്ക് വർധിക്കുമ്പോൾ, പര്യാപ്തമല്ലാത്ത വിദ്യാർത്ഥി-അധ്യാപക അനുപാതം വിദ്യാഭ്യാസ നിലവാരം താഴ്ത്തുന്നു, ഗ്രാമങ്ങളിലെയും അർദ്ധ നഗരങ്ങളിലെയും മിക്ക സ്‌കൂളുകളും ശോച്യാവസ്ഥയിൽ ആയിരിക്കുന്നു. പല സ്‌കൂളുകളും തകർന്നടിയുന്നു. അഭിലഷണീയമായ, ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവുമായ ഉള്ളടക്കമില്ലാതെ സിലബസ് രൂപപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ സത്ത ഇല്ലാതാക്കുന്നു. ഈ അവസരത്തിൽ, എല്ലാവർക്കും ശരിയായ വിദ്യാഭ്യാസത്തിനുള്ള അവകാശം ആവശ്യപ്പെടുന്നത് മണ്ടത്തരമാണോ?

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഭയാനകമാം വിധം വർദ്ധിച്ചുവരികയാണ്. ബലാത്സംഗങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, ആസിഡ് ആക്രമണങ്ങൾ, സ്ത്രീധന മരണങ്ങൾ, ദുരഭിമാനക്കൊലകൾ, ഗാർഹിക പീഡനങ്ങൾ, പെണ്‍ഭ്രൂണഹത്യകൾ, ശിശുഹത്യകൾ എന്നിവ ഭയാനകമായി വർധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും സുരക്ഷിതമായ ജീവിതമാർഗത്തിനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനും ഉചിതമായ നടപടികൾ വേണമെന്ന ആവശ്യം അപരിഷ്‌കൃതമാണോ മിസ്റ്റർ പ്രധാനമന്ത്രി? കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മഹാമാരിയും സമ്പദ്‌വ്യവസ്ഥയും തൊഴിലാളിവർഗത്തിന്റെയും അനാഥരായ കുടിയേറ്റ തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തെ എങ്ങനെ തകർത്തുവെന്ന് ലോകം മുഴുവൻ തിരിച്ചറിയുന്നുണ്ട്. ഈ ദുരിതമനുഭവിക്കുന്ന ഈ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഒരു വിശേഷാവകാശമാണോ പ്രധാനമന്ത്രി സാർ?
മൂന്ന് കാര്‍ഷിക നിയമങ്ങളും അത്യന്തം വിനാശകരമായ വൈദ്യുതി(ഭേദഗതി) ബിൽ 2021 ഉം പിൻവലിക്കണമെന്നും, താങ്ങുവില നിയമവിധേയമാക്കണമെന്നും കാർഷികമേഖലയുടെ കോർപ്പറേറ്റ് ഏറ്റെടുക്കൽ തടയണമുന്നുമുള്ള ആവശ്യങ്ങളുമായി ലക്ഷക്കണക്കിന് കർഷകരും, വൃദ്ധരും, യുവാക്കളും, പുരുഷന്മാരും, സ്ത്രീകളും, എല്ലാ പ്രതിബന്ധങ്ങളെയും ബലപ്രയോഗത്തെയും അതിജീവിച്ച്, ഡൽഹിയുടെ അതിർത്തികൾ കൈവശപ്പെടുത്തുകയും, 700ലധികം ജീവൻ ബലിയർപ്പിക്കുകയും ചെയ്തപ്പോൾപ്പോൾ, ആ ജീവന്മരണ പോരാട്ടത്തെ ‘ഭീകരവാദം’, ‘വിദേശ ശക്തികൾ സ്പോസർ ചെയ്ത അസ്വസ്ഥത’, ‘ദേശവിരുദ്ധം’, ‘നീതിരഹിതം’ എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാമോ?
പ്രധാനമന്ത്രി സാർ, താങ്കളും, താങ്കളുടെ പാർട്ടിയും വളരെ പവിത്രമെന്ന് കരുതുന്ന ഭരണഘടന, ജീവിക്കാനുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, ന്യൂനപക്ഷ സംരക്ഷണം എന്നിവ വ്യക്തമായ നിബന്ധനകളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിന്റെ ചാർട്ടർ ഓഫ് ഡ്യൂട്ടിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെ നിങ്ങളുടെ ഗവണ്‍മെന്റ് ശരിക്കും ഉയർത്തിപ്പിടിക്കുന്നുണ്ടോ? ഇതിനുത്തരം ഇല്ല എന്നുതന്നെയാണ്. ന്യൂനപക്ഷങ്ങളെ കൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്തും, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പിന്നാക്കക്കാരെയും ദളിതരെയും തല്ലിക്കൊന്നും, അവരുടെ വീടുകളും സ്വത്തുക്കളും ആരാധനാലയങ്ങളും നശിപ്പിച്ചും, വർഗീയഭ്രാന്ത് വളർത്തിയും, വർഗീയ-വംശീയ കലാപത്തിന് പ്രേരിപ്പിച്ചും, സംഘപരിവാർ ആ ഭരണഘടനാ വ്യവസ്ഥകൾ നഗ്‌നമായി ലംഘിക്കുകയാണ്. നിങ്ങളുടെ സർക്കാർ വെറും കാഴ്ചക്കാരല്ല, മറിച്ച്, ന്യൂനപക്ഷങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ നടക്കുന്ന എണ്ണമറ്റ ആക്രമണങ്ങളും, അധികാരവും സംഘപരിവാറിന്റെ പിൻബലവുമുള്ള സവർണ്ണർ ദളിതരെ കൊന്നൊടുക്കുന്നതും, മൗനാനുവാദം നല്‍കി ഒത്താശ ചെയ്യുന്നവരാണെന്ന് ആർക്കാണ് അറിയാത്തത്? ഈ ഭ്രാന്ത് ഉടനടി അവസാനിപ്പിക്കണമെന്നും, കുറ്റവാളികളെ കർശനമായി ശിക്ഷിക്കണമെന്നും, നിങ്ങളുടെ ഗവണ്‍മെന്റിന്റെ പങ്കിനെ അപലപിക്കുന്നതും, മതപരമോ വംശീയമോ ആയ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും ഒരു പരിഷ്‌കൃത വ്യക്തിക്ക് ചേരാത്തതാണോ? ഇത് എങ്ങനെ അനാവശ്യമാകും ?


ഭരണഘടന മതേതരത്വത്തെക്കുറിച്ച് പറയുമ്പോഴും, താങ്കളും, താങ്കളുടെ മന്ത്രിസഭയിലെ സഹപ്രവർത്തകരും, ഹൈന്ദവ മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശ്രേഷ്ഠമായി ഉയർത്തിക്കാട്ടുകയും ഹിന്ദു ക്ഷേത്രങ്ങളും, ഹൈന്ദവ പുരാണ കഥാപാത്രങ്ങളുടെ പ്രതിമകളും വീറോടുകൂടി നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയരുമ്പോൾ, അത് ഭരണഘടനാപരമായ എന്തെങ്കിലും വ്യവസ്ഥകളെ ലംഘിക്കുന്നുണ്ടോ? പ്രധാനമന്ത്രി സർ, താങ്കളുടെ അഭിപ്രായത്തിൽ ഇത് ജനാധിപത്യ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണോ? ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തുതീർപ്പിലൂടെ അധികാരം പിടിച്ചുപറ്റിയ ഇന്ത്യൻ ദേശീയ ബൂർഷ്വാസിയുടെ വിശ്വസ്ത സേവകൻ എന്ന നിലയിൽ കോണ്‍ഗ്രസ് സർക്കാർ ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനും ജനാധിപത്യ പ്രസ്ഥാനങ്ങളെ തടയാനും തുടക്കം മുതൽ നിലകൊണ്ടു എന്ന് എല്ലാവർക്കും അറിയാം. ജനങ്ങൾ തെറ്റായ പക്ഷത്തായിരുന്നു എന്നും സർക്കാർ ജനാധിപത്യ തത്വങ്ങൾ ആവേശത്തോടെ പിന്തുടരുകയായിരുന്നു എന്നുമുള്ള വ്യാജേന ജനങ്ങളുടെ കടമകളെക്കുറിച്ച് ഊന്നിപ്പറയാന്‍ അവര്‍ മറന്നില്ല. കാലക്രമേണ, സർക്കാരിന്റെ ജനാധിപത്യവിരുദ്ധത മാത്രമല്ല, ഫാസിസ്റ്റ് മുഖവും വെളിപ്പെടാൻ തുടങ്ങി. ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഫാസിസ്റ്റ് നടപടികൾ, ജനാധിപത്യത്തിന്റെ നെടുംതൂണുകളായ പ്രതിഷേധത്തിന്റെയും വിയോജിപ്പിന്റെയും ശബ്ദംകെടുത്താനും ഭരണ മുതലാളിവര്‍ഗ്ഗത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യത്തെ സേവിക്കാനും മാത്രമുള്ളതായിരുന്നു. പ്രധാനമന്ത്രി സർ, താങ്കളുടെ നേതൃത്വത്തിലുള്ള നിലവിലെ ബിജെപി സർക്കാർ മുൻ കോണ്‍ഗ്രസ് സർക്കാരിന്റെ പാരമ്പര്യം പിന്തുടരുക മാത്രമല്ല, ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന് വളരെ ശക്തമായ അടിത്തറ പാകുകയും, അതുവഴി അദാനി-അംബാനിമാരെപ്പോലെയുള്ള കുത്തക മുതലാളിമാരെ അർപ്പണബോധത്തോടെ സേവിക്കാൻ ഉതകുംവിധം വളരെയധികം മുന്നോട്ട് പോകുകയും ചെയ്തിരിക്കുന്നു.


മരണാസന്ന മുതലാളിത്തത്തി ന്റെ പൊതുവായ സവിശേഷതയാണ് ഫാസിസം. പക്ഷേ പ്രധാനമന്ത്രി സർ, ചരിത്രം എഴുതിയത് ജനങ്ങളാണ്, അല്ലാതെ ഫാസിസ്റ്റ് സ്വേച്ഛാധിപതികളല്ല. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളുംഫാസിസത്തിന്റെ നിർണ്ണായകമായ പരാജയവും, അന്ത്യവും ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും മരണവും ആഘോഷിക്കുമ്പോൾ, ഫാസിസം, ചില ഫാസിസ്റ്റ് നേതാക്കളുടെ മരണംകൊണ്ട് അവസാനിക്കില്ലെന്ന് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് സഖാവ് ശിബ്‌ദാസ് ഘോഷിന്റെ വേറിട്ട ശബ്ദമായിരുന്നുവെന്ന് ഓർക്കുക.. ”ഒരു മുൻകൂർ നീക്കത്തിലൂടെ വിപ്ലവത്തെ തടയാൻ ശ്രമിക്കുന്ന, ചരിത്രപരമായി ഉയര്‍ന്നുവന്ന, മുതലാളിത്തത്തിന്റെ പ്രതിവിപ്ലവ പദ്ധതിയാണ് ഫാസിസം. നിലവിലുള്ള വ്യവസ്ഥിതിയോടുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിൽ, പ്രതിസന്ധിയിലായ, അരാജകത്വസ്വഭാവമുള്ള മുതലാളിത്ത ക്രമത്തെ തകർച്ചയിൽനിന്ന് രക്ഷിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്” എന്നും അദ്ദേഹം നിരീക്ഷിച്ചു. (കോൾ ഓഫ് ദ അവർ, തെരഞ്ഞെടുത്ത കൃതികള്‍, വാല്യം 2). എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലും അവിടത്തെ വികാസത്തിന്റെ വ്യാപ്തി കണക്കിലെടുക്കാതെ ഫാസിസം ഒരു പൊതു സവിശേഷതയായി പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ വിപ്ലവപാർട്ടിയുടെ നേതൃത്വത്തിൽ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ മുതലാളിത്തിന് അന്ത്യംകുറിക്കുന്നതുവരെ, ഫാസിസത്തെ ഈ മണ്ണിൽനിന്ന് പിഴുതെറിയാൻ കഴിയില്ലെന്ന് മാർക്സിസം-ലെനിനിസം-ശിബ്‌ദാസ് ഘോഷ് ചിന്തയുടെ പാഠങ്ങളാൽ സായുധരായ നമുക്കറിയാം.
ജനങ്ങളെ ഈ സത്യം ബോധ്യപ്പെടുത്താനും, വിപ്ലവ പ്രസ്ഥാനത്തിന്റെ വികാസത്തിന് ഉതകുന്ന തരത്തിൽ വർഗ-ബഹുജന സമരങ്ങൾ സംഘടിപ്പിക്കാനും തൊഴിലാളിവർഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്‌ദാസ് ഘോഷ് സ്ഥാപിച്ച സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) പരമാവധി പരിശ്രമിക്കുകയാണ്. പ്രധാനമന്ത്രി സർ, ജനങ്ങൾ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നവരാണ്. ‘അവകാശങ്ങളും കടമയും’ എന്നപേരില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന ഈ വ്യാജമായ ദ്വന്ദ്വത്തിൽ ഇനി അവര്‍ വഞ്ചിതരാകില്ല.

Share this post

scroll to top