കോസലരാമദാസ്‌ അനുസ്‌മരണ സമ്മേളനം

kosalan-mem-metg-u.jpg
Share

സഖാവ്‌ കെ.പി. കോസലരാമദാസിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ ഹാളില്‍ ജൂണ്‍ 3 ന്‌ അനുസ്‌മരണസമ്മേളനം നടന്നു. സി.പി.ഐ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
കെ.പി.കോസലരാമദാസ്‌ തൊഴിലാളികള്‍ക്കുവേണ്ടി അചഞ്ചലം നിലകൊണ്ട നേതാവായിരുന്നുവെന്നും അത്തരമാളുകള്‍ ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ ഇപ്പോള്‍ വിരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോ.എ.സമ്പത്ത്‌എം.പി മുഖപ്രഭാഷണം നടത്തി. പ്രതിലോമകരമായ സാഹചര്യത്തിലൂടെയണ്‌ രാജ്യം കടന്നുപോകുന്നതെന്നും മുന്‍ഗാമികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ടു മാത്രമേ തൊഴിലാളികള്‍ക്ക്‌ മുന്നേറാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അനുസ്‌മരണ സമിതി കണ്‍വീനര്‍ സഖാവ്‌ എസ്‌.സീതിലാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ്‌.മധുസൂദനന്‍, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) ജില്ലാ സെക്രട്ടറി സഖാവ്‌ ആര്‍.കുമാര്‍, എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി സഖാവ്‌ വി.കെ.സദാനന്ദന്‍, ബി.ഹരിലാല്‍, എച്ച്‌. നന്ദലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സഖാവ്‌ ഡി.ഹരികൃഷ്‌ണന്‍ സ്വാഗതവും സഖാവ്‌ പി.എം.ദിനേശന്‍ കൃതഞ്‌ജതയും പറഞ്ഞു.

Share this post

scroll to top