തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും കൺവൻഷൻ കോട്ടയത്ത്‌

കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയും കെഎസ്ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷനും സംയുക്തമായി കോട്ടയത്ത് കണ്‍വന്‍ഷന്‍ നടത്തി. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു.
കോട്ടയത്ത്, വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന കണ്‍വന്‍ഷനില്‍ കെഎസ് ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.സീതിലാല്‍ വിഷയാവതരണം നടത്തി. പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ.ബിജു, എഐയുറ്റിയുസി ജില്ലാസെക്രട്ടറി വി.പി.കൊച്ചുമോന്‍, വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കളായ എം.എന്‍.അനില്‍, കെ.ജി.സുരേഷ് കുമാര്‍, എബി ആര്‍, പെന്‍ഷനേഴ്സ് പ്രതിനിധി പി.വി.ഷാജിമോന്‍, എസ് യുസിഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp