നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനങ്ങള്‍

KCWU.jpeg
Share

കോട്ടയം


നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കുക, ക്ഷേമനിധി അംഗങ്ങളുടെ പെന്‍ഷന്‍ 7500 രൂപയാക്കുക, നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ഡിമാൻന്റുകൾ ഉന്നയിച്ച് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(എഐയുടിയുസി) കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശ്ശേരിയിൽ സഖാവ് കെ.ജെ ജോയി നഗറിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ചെല്ലമ്മ പതാകയുയർത്തി. എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി.കൊച്ചുമോൻ പ്രസിഡണ്ടും എ.ജി.അജയകുമാർ സെക്രട്ടറിയുമായി 33 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമാപന സമ്മേളനം എസ്‌യുസിഐ(സി)ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.കെ.ബിജു, കെ.പി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഇടുക്കി


കെസിഡബ്ല്യുയു ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് വി.പി.കൊച്ചുമോന്‍ പ്രസംഗിക്കുന്നു.

ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ജോയിന്റ് കൗൺസിൽ ഹാളിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കേരള കൺസ് ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രറി വി.പി.കൊച്ചുമോൻ മുഖ്യപ്രഭാഷണം നടത്തി. എം.എന്‍.അനിൽ, മുൻ ക്ഷേമനിധി ജില്ലാ ഓഫിസർ ടി.കെ.ഇസ്മയിൽ, എന്‍.എസ്.ബിജുമോൻ, എൻ.വിനോദ്കുമാർ, സിബി സി. മാത്യു, പി.കെ.സജി, സെബാസ്റ്റ്യൻ ജേക്കബ്, പി.ഡി.പ്രദിപ്, ജയിംസ് കോലാനി, സുകുമാർ അരിക്കുഴ എന്നിവർപ്രസംഗിച്ചു.

Share this post

scroll to top