പുട്ടണ്ണയ്യയുടെ നിര്യാണത്തിൽ അനുശോചിച്ചു

Share

കർണ്ണാടകത്തിലെ പുരോഗമന കർഷക പ്രസ്ഥാനത്തിന്റെ നേതാവും നിയമസഭാംഗവുമായ ശ്രീ.പുട്ടണ്ണയ്യ ഹൃദയാഘാതത്തെ തുടർന്ന് 2018 ഫെബ്രുവരി 18ന് അന്തരിച്ചു. അദ്ദേഹത്തിന്റെ അകാല നിര്യാണത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കർണ്ണാടക സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തെ കോൺഗ്രസ്, ജനതാ ദൾ, ബിജെപി ദുർഭരണങ്ങൾക്കെതിരെ നടന്ന സംയുക്ത ഇടതു-ജനാധിപത്യ പ്രക്ഷോഭങ്ങളിൽ ശ്രീ.പുട്ടണ്ണയ്യയുമായി ദീർഘകാലം സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള കാര്യം പാർട്ടി അനുസ്മരിച്ചു.
കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും മാത്രമല്ല ഇടത്തരക്കാർ പോലും നഗ്നമായ കോർപ്പറേറ്റ്-അനുകൂല നയങ്ങളുടെ കെടുതികൾക്ക് വലിയ അളവിൽ ഇരയായിക്കൊണ്ടിരിക്കുന്ന, വർഗ്ഗീയ ശക്തികൾ കരുത്താർജ്ജിക്കുന്ന, നമ്മുടെ പാർട്ടിയടക്കം ഇടതു-ജനാധിപത്യ പാർട്ടികളും ശക്തികളും വ്യക്തികളും ഉൾക്കൊള്ളുന്ന യോജിച്ച മുന്നേറ്റം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ശ്രീ.പുട്ടണ്ണയ്യയുടെ മരണം വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കുന്നതോടൊപ്പം ഒരു സമരപ്രസ്ഥാനം വളർത്തിയെടുക്കുന്നതിനുവേണ്ടി ജീവിതാന്ത്യംവരെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി പരിശ്രമിക്കുമെന്നും പാർട്ടി പ്രതിജ്ഞയെടുത്തു.
കേരള കർഷക പ്രതിരോധ സമിതിയും ശ്രീ.പുട്ടണ്ണയ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top