പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
pptho-tvm-3.jpg
Share

പൊതുവിദ്യാഭ്യാസ സംവിധാനം നിലനിർത്തുന്നതിൽ അനിഷേധ്യമായ പങ്കാണ് പ്രീപ്രൈമറി മേഖല നിർവഹിക്കുന്നത്. എന്നാൽ ഈ മേഖലയിലെ അധ്യാപകരും ജീവനക്കാരും വലിയ തൊഴിൽ ചൂഷണമാണ് അനുഭവിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ ഭാഗമായ ഗവൺമെന്റ്-എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി അധ്യാപകർക്ക് ജീവൻ നിലനിർത്താൻ പോലുമുള്ള ശമ്പളമില്ല എന്നതാണ് പ്രാഥമികമായ പ്രശ്‌നം. 1000 രൂപ മുതൽ 4500 രൂപ വരെയാണ് ഭൂരിഭാഗം അധ്യാപകർക്കും ആയമാർക്കും പ്രതിമാസശമ്പളമെന്നനിലയിൽ പരമാവധി ലഭിക്കുന്നത്. യാതൊരുവിധ സേവന- വേതന വ്യവസ്ഥകളും ഈ മേഖലയിൽ നിലവിലില്ല. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളിൽനിന്ന് മാനേജുമെന്റ് ഭീമമായ ഫീസ് പിരിക്കുമ്പോഴും അധ്യാപകർക്കും ആയമാർക്കും തുച്ഛമായവേതനം മാത്രമാണ് നൽകുന്നത്. ഇപിഎഫ്, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള അവധിയും ഗവൺമെന്റ്-എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അക്കാദമിക് യോഗ്യതകളോടെ ജോലി ചെയ്യുന്ന ഇവർക്ക് പിഎസ്‌സി വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്.
എയ്ഡഡ് സ്‌കൂളുകളുടെയും സർക്കാർ സ്‌കൂളുകളുടെയും ഭാഗമായി പ്രീപ്രൈമറിയെ അംഗീകരിക്കുക, പിഎസ്‌സി വഴി നിയമിക്കപ്പെട്ട അദ്ധ്യാപകർക്കുള്ള സേവന – വേതന വ്യവസ്ഥകൾ പ്രീപ്രൈമറി ജീവനക്കാർക്കും നൽകുക, അന്യായമായ പിരിച്ചുവിടൽ അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, പ്രീപ്രൈമറിയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുവാൻ കമ്മീഷനെ നിയമിക്കുക – തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പിപിറ്റിഎച്ച്ഒ യുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 30 ന് സെക്രട്ടേറിയേറ്റ് മാർച്ചും ധർണയും നടത്തി. പി. വനജ (പിപിറ്റിഎച്ച്ഒ, സംസ്ഥാന പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ് (സംസ്ഥാന ജനറൽ സെക്രട്ടറി, സ്ത്രീ സുരക്ഷാ സമിതി) ഉദ്ഘാടനം ചെയ്തു. ”പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് വികസിത രാജ്യങ്ങളിൽ ലഭിക്കുന്ന പ്രാധാന്യം നമ്മുടെ രാജ്യത്ത് ലഭിക്കുന്നില്ല. കൊച്ചു കുഞ്ഞുങ്ങളെ വിദ്യാഭ്യാസ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തുകയും മാതൃസഹജമായ വാത്സല്യത്തോടെ എല്ലാ അർത്ഥത്തിലും വളർത്തിയെടുക്കുകയും ചെയ്യുന്നതിൽ അതുല്യമായ പങ്കു വഹിക്കുന്ന പ്രീപ്രൈമറി അദ്ധ്യാപകരും ആയമാരും ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു നടപ്പാക്കണം”-ശ്രീമതി മിനി കെ. ഫിലിപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എം. ഷാജർഖാൻ(സേവ് എജ്യൂക്കേഷൻകമ്മിറ്റി സംസ്ഥാന സെക്രട്ടറി), വി. വിജയഷോമ (സംസ്ഥാന സെക്രട്ടറി,പിപിറ്റിഎച്ച്ഒ), എസ്. മിനി (സംസ്ഥാനസെക്രട്ടറി, ഐഎൻപിഎ), ഷിനു സാമുവൽ(കാസർകോഡ്), ബി.വൃന്ദ (കണ്ണൂർ), കെ.പി. സുബൈദ (കോഴിക്കോട്) എം.കെ. ഉഷ (എറണാകുളം) വി. ഉഷാകുമാരി (ആലപ്പുഴ), വിദ്യാ ആർ. ശേഖർ (കെയുഎസ്റ്റിഒ സംസ്ഥാന സെക്രട്ടറി) സുമ വി., പ്രസിദ്ധ എന്നിവർ പ്രസംഗിച്ചു. കെ.എം. ബീവി (പിപിറ്റിഎച്ച്ഒ സംസ്ഥാന വൈസ് പ്രസിഡന്റ്) സ്വാഗതവും, ബി.കെ. രേഷ്മ (പിപിറ്റിഎച്ച്ഒ സംസ്ഥാന ട്രഷറർ) നന്ദിയും പറഞ്ഞു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top