മണിപ്പൂരിലെ രക്തച്ചൊരിച്ചിലും ഭാതൃഹത്യയും ഉടൻ അവസാനിപ്പിക്കുക

manipur-violence.jpg
Share

എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് മേയ് 5ന് പുറപ്പെടുവിച്ച പ്രസ്താവന

ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സായുധ ക്രിമിനല്‍ സംഘങ്ങള്‍, മണിപ്പൂരിലെ ഗോത്ര-ഗോത്രേതര ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന നിഷ്ഠുരമായ കൊലപാതകങ്ങളെ എസ് യുസിഐ(സി) ശക്തമായി അപലപിക്കുന്നു. വര്‍ഗ്ഗീയ കലാപത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്തി സാധാരണനില പുനഃസ്ഥാപിക്ക ണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് എത്രയുംവേഗം സംസ്ഥാന സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഈ സംഘര്‍ഷം അക്രമാസക്തമായ വര്‍ഗ്ഗീയ കലാപമായി പരിണമിക്കുന്നതിന് ഇടയാക്കും.

Share this post

scroll to top