വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ വാണിജ്യവത്കരണവും വർഗ്ഗീയവത്ക്കരണവും കേന്ദ്രീകരണവും സൃഷ്ടിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടപ്പിലാക്കൽ ലക്ഷ്യമിടുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകൾ, 2020 ഏപ്രിൽ ഒന്നിന്റെ ഉത്തരവ്, സാബു തോമസ് കമ്മിറ്റി റിപ്പോർട്ട് എന്നിവ തള്ളിക്കളയുക എന്നീ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് ഒരുലക്ഷം വിദ്യാർത്ഥി സമിതികൾ രൂപീകരിക്കുന്ന ബൃഹത്തായ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ എഐഡിഎസ്ഒ ആരംഭിച്ചു.
രാജ്യത്തിന്റെ വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണമായും തകര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക എന്ന ഡിമാന്റുയര്‍ത്തി ഒരുകോടി ഒപ്പുകളോടെ ഒരു ഭീമഹര്‍ജി സെപ്തംബര്‍ 28ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഒരുലക്ഷം പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതികള്‍ രൂപീകരിക്കുകയും 25 ലക്ഷം എന്‍ഇപി വിരുദ്ധ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യംവെച്ചുകൊണ്ട്, ഭഗത് സിംഗ് ജന്മദിനമായ സെപ്തംബര്‍ 28 മുതല്‍ നേതാജി സുഭാഷ്ചന്ദ്ര ബോസ് ജന്മദിനമായ ജനുവരി 23 വരെ നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യ പ്രക്ഷോഭ പരിപാടിയും നടക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ നിന്നും ശാസ്ത്രീയ മനോഭാവവും ചരിത്രബോധവും മാനവിക മൂല്യങ്ങളും സൃഷ്ടിക്കുന്നതെല്ലാം ചോര്‍ത്തിക്കളയുന്നു. സംസ്കാരസമ്പന്നനായ മനുഷ്യനെ സൃഷ്ടിക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെടുന്നു. ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദേശീയവിദ്യാഭ്യാസ നയം 2020 നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവശേഷിക്കുന്ന നന്മകളെപ്പോലും ഇല്ലാതാക്കുന്നു. ഈ നയം ത്വരിതഗതിയില്‍ നടപ്പിലാക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതിനാല്‍ സര്‍വശക്തിയുമുപയോഗിച്ച് ദേശീയവിദ്യാഭ്യാസനയത്തെ പ്രതിരോധിക്കുവാന്‍ നാം ഒന്നിക്കേണ്ടതുണ്ട്. 2019ല്‍ ഈ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിദ്യാഭ്യാസസ്നേഹികളെയും പൊതുജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സുശക്തമായ ഒരു വിദ്യാഭ്യാസ സംരക്ഷണ പ്രസ്ഥാനം വളര്‍ത്തിയെടുക്കുവാന്‍ എഐഡിഎസ്ഒ അക്ഷീണം പരിശ്രമിക്കുകയാണ്.
പ്രീപ്രൈമറി തലം മുതൽ ശാസ്ത്രീയമായ വിധത്തിൽ അക്ഷരപഠനം ഉറപ്പാക്കുക, പാഠപുസ്തകങ്ങളും ശാസ്ത്രീയമായ പഠനവും പഠിപ്പിക്കലും പരീക്ഷയും സ്ഥിരാദ്ധ്യാപകരെയും ഉറപ്പാക്കുക, ഫീസ് വർദ്ധനവുകൾ തടയുക, എല്ലാ വിദ്യാർത്ഥികൾക്കും ശാസ്ത്രീയ-മതേതര-ജനാധിപത്യ വിദ്യാഭ്യാസം സൗജന്യമായി സർക്കാർ ഉറപ്പാക്കുക, സർവകലാശാലകളുടെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തുക, സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അധികാരങ്ങൾ വെട്ടിച്ചുരുക്കരുത്, സർവകലാശാലകളിൽ രാഷ്ട്രീയാതിപ്രസരം സൃഷ്ടിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, അഫിലിയേഷൻ സമ്പ്രദായം ശക്തിപ്പെടുത്തുക, കോളേജുകൾക്ക് സ്വയംഭരണ പദവി നൽകരുത്, സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുത്, ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന FYUP, CUET, ഇരട്ട ബിരുദം എന്നിവ നടപ്പിലാക്കരുത്, സർവകലാശാലകളെ തകർക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രഡിറ്റ് (ABC) നടപ്പിലാക്കരുത്, കേന്ദ്ര ബജറ്റിന്റെ പത്ത് ശതമാനവും സംസ്ഥാന ബജറ്റിന്റെ 30 ശതമാനവും വിദ്യാഭ്യാസമേഖലയ്ക്കായി മാറ്റിവെയ്ക്കുക, സംസ്ഥാന സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തുക ,ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗവേഷണരംഗം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കരുത്, അടിസ്ഥാന ഗവേഷണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, എല്ലാ ഗവേഷകർക്കും ഫെലോഷിപ്പ് ഉറപ്പാക്കുക, ഫെലോഷിപ്പുകൾ കാലാനുസൃതമായി വർദ്ധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക, ഒഴിവുള്ള എല്ലാ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിലേയ്ക്കും സുതാര്യമായ വിധത്തിൽ സ്ഥിരനിയമനം നടത്തുക, ടീച്ചിംഗ് അസിസ്റ്റന്റ് എന്ന പേരിൽ ഗവേഷകരെ ചൂഷണം ചെയ്യുവാനുള്ള നീക്കം അവസാനിപ്പിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നൈതികത ചോർത്തിക്കളയുന്ന NMC പിൻവലിക്കുക. ആരോഗ്യ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാനുളള നീക്കങ്ങൾ അവസാനിപ്പിക്കുക, സാങ്കേതിക സർവകലാശാലയിലെ അതിഭീമമായ ഫീസ് വർദ്ധനവ് തടയുക, എല്ലാ സ്കോളർഷിപ്പുകളും കുടിശ്ശിക കൂടാതെ വിതണം ചെയ്യുക, ഓൺലൈൻ വിദ്യാഭ്യാസത്തെ ഔപചാരികവത്ക്കരിക്കരുത്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ വർഗ്ഗീയവും അശാസ്ത്രീയവുമായ വിവരങ്ങൾ കുത്തിനിറയ്ക്കരുത്, സമരസേനാനികളെയും നവോത്ഥാന നായകരെയും സംബന്ധിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക, ചരിത്ര നിർമ്മിതിയിൽ സ്ത്രീകൾ വഹിച്ച പങ്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, വിദ്യാർത്ഥികളുടെ യാത്രാവകാശങ്ങൾ സംരക്ഷിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര സർക്കാർ ഉറപ്പാക്കുക, കോളേജ് കാന്റീനുകളിൽ APL- BPL അടിസ്ഥാനത്തിൽ ചാർജ്ജ് ഈടാക്കാനുളള തീരുമാനം പിൻവലിക്കുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുവാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക,മദ്യത്തിന്റെ വ്യാപനം സൃഷ്ടിക്കുന്ന ജനവിരുദ്ധ മദ്യം നയം പിൻവലിക്കുക, മയക്കുമരുന്ന് മാഫിയകളെ അമർച്ച ചെയ്യുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ടാണ് എഐഡിഎസ്ഒ സംസ്ഥാന തലത്തിൽ പ്രചാരണം സംഘടിപ്പിക്കുന്നത്.