കോംസമോൾ കേരള സംസ്ഥാനപഠന ക്യാമ്പ് ഒക്ടോബർ 22, 23, 24 തീയതികളിൽ മുട്ടം നേതാജി സാമൂഹ്യ-സാംസ്കാരിക പഠന കേന്ദ്രത്തിൽ നടന്നു. സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ചുള്ള പ്രത്യയശാസ്ത്ര പഠനവും പരേഡ് പരിശീലനവും ലക്ഷ്യം വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിഅംഗം സഖാവ് ജയ്സൺ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പിൽ എന്താണ് കോംസ മോൾ, ശാസ്ത്രത്തിന്റെ രീതി, മാർക്സിസവും മനുഷ്യ സമൂഹത്തിന്റെ വികാസവും, കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാ തത്വം എന്നീ വിഷയങ്ങളിന്മേലുള്ള ചര്‍ച്ചകളും പഠനങ്ങളും നടന്നു. സഖാക്കൾ ഡോ.തുഷാര തോമസ്, മേധ സുരേന്ദ്രനാഥ്, നിലീന മോഹൻകുമാർ, ശാലിനി ജി.എസ്. എന്നിവർ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സഖാക്കൾ ആർ.കുമാർ, ഡോ.പി.എസ്.ബാബു, മിനി കെ.ഫിലിപ്പ്, ഷൈല കെ ജോൺ, ടി.കെ.സുധീർകുമാർ എന്നിവർ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. വോളണ്ടിയർ പരേഡ് പരിശീലനത്തിന് സഖാക്കള്‍ ശ്രീകാന്ത് വേണുഗോപാൽ, മാനവ് ജ്യോതി, എമിൽ ബിജു, വി.അരവിന്ദ് എന്നിവർ നേതൃത്വം നൽകി. തമിഴ്നാട്ടിൽ നിന്നും 4 സഖാക്കൾ സൗഹാർദ്ദ പ്രതിനിധികളായി ക്യാമ്പിൽ പങ്കെടുത്തു.