കാർഷിക ഉൽപ്പന്നങ്ങൾക്ക് C2+50% ഫോർമുലയിൽ താങ്ങുവില നിയമപരമാക്കുക, സ ബ്സിഡികൾ ഇല്ലാതാക്കുന്ന വൈദ്യുതി ഭേദഗതി നിയമം 2023 പിൻവലിക്കുക; സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, ഗ്രാമീണ ദരിദ്രർക്ക് വർഷം മുഴുവൻ തൊഴിലും മതിയായ വേതനവും ഉറപ്പാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ ദേശീയ ഡിമാന്റുകളോടൊപ്പം, നെല്ലിന് കിലോക്ക് 35രൂപയും റബ്ബറിന് 250രൂപയും കർഷകർക്ക് ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഉയർത്തി എഐകെകെഎംഎസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണയും കളക്ടർക്ക് നിവേദനം സമർപ്പണവും നടന്നു. ഇന്ത്യയിലെ ആദ്യത്തെ ദേശീയ കർഷക പ്രക്ഷോഭമായി അറിയപ്പെടുന്ന പഗ്ഡി സംബാൾ ജാട്ട പ്രക്ഷോഭത്തിന്റെ സഹനായകനും സ്വാതന്ത്ര്യ സമരത്തിലെ സന്ധിയില്ലാ സമരത്തിന്റെ പ്രതീകവുമായ മഹാനായ ലാലാ ലജപത് റായിയുടെ ചരമ വാർഷികദിനമായ നവംബർ 17 രാജ്യമെമ്പാടും ആചരിച്ചുകൊണ്ട്, നവംബർ 18ന് ജില്ലാ കേന്ദ്രങ്ങളിൽ കർഷകരെ അണിനിരത്തി പ്രതിഷേധ പരിപാടികളോടെ ജില്ലാകളക്ടർക്ക് നിവേദനം സമർപ്പിക്കുവാനും, 2025 ഫെബ്രുവരി മാസത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ കർഷകരുടെ വൻപ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുമാണ് കിസാൻ മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
എഐകെകെഎംഎസ് ഹരിപ്പാട് ബ്ലോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പാട് ചന്തയിൽ നവംബർ 17ന് പൊതുയോഗം സംഘടിപ്പിച്ചു. നവംബർ 18ന് ആലപ്പുഴ ജില്ലാ കളക്‌ട്രേറ്റിൽ സംഘടിപ്പിച്ച ധർണ്ണയും നിവേദനം സമർപ്പണവും ജില്ലാ പ്രസിഡന്റ് സഖാവ് ടി.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. എഐകെകെഎംഎസ് ദേശീയ സമിതിയംഗം പി.ആർ.സതീശൻ ബി.ഭദ്രൻ, മധു പള്ളിപ്പാട്ട്, പി.കെ.ശശി, അനീഷ് കുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടുക്കിയിൽ ജോയി പുളിയംമാക്കലിന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിനു മുന്നിൽ നടന്ന കർഷക ധർണ്ണയും നിവേദന സമർപ്പണവും എഐകെകെഎംഎസ് സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സിബി സി.മാത്യു, എൻ.കെ.സുരേഷ്, മാത്യു ജേക്കബ്, എം.എസ്.ചിന്താമണി, രമ സുരേ ഷ്, ജെറീഷ് ആലക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊല്ലം, കോഴിക്കോട്, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നവംബർ 19നാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. കൊല്ലം ഹെഡ്‌പോസ്റ്റാഫീസിനു മുന്നിൽ എഐകെകെഎംഎസ് ജില്ലാ പ്രസിഡന്റ് എൻ.വിജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി ബി.വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി.ധ്രുവകുമാർ, ഫിലിപ്പ് ജോസഫ്, ഫിലിപ്പ് തോമസ്, ടി.ശശിധരൻ, എസ്.രാഘവൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. കളക്ടർക്ക് നിവേദനം സമർപ്പിച്ചു.
കോട്ടയത്ത് നിവേദന സമർപ്പണത്തിനുശേഷം ജില്ലാ പ്രസിഡന്റ് ടി.ജെ.ജോണിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കുറവിലങ്ങാട് നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറിഎൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.വിജയൻ, എ. ജി.അജയകുമാർ, എം.ജെ.സണ്ണി, കുഞ്ഞുമോൻ കല്ലറ, വ്യാസൻ കല്ലറ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് കളക്‌ട്രേറ്റ് ധർണ്ണയും നിവേദന സമർപ്പണവും നടന്നു. കോഴിക്കോട് ജില്ലാ കൺവീനർ എം.കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് കെ.അബ്‌ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാജീവൻ, പി.കെ.ഭഗത്, എം.പി.അനിൽകുമാർ, വി.രാമചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു. എം.കെ. രാജന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം എഡിഎമ്മിന് നിവേദനം സമർപ്പിച്ചു. എറണാകുളത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജോളി, സംസ്ഥാന ട്രഷറർ പി.പി.എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എഡിഎമ്മിന് നിവേദനം സമർപ്പിച്ചു. പത്തനംതിട്ടയിൽ എസ്.രാധാമണിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘംകളക്ടർക്ക് നിവേദനം സമർപ്പിച്ചു. തൃശൂരിൽ ജില്ലാ സെക്രട്ടറി എം.കുമാരന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.