കർഷക കുടുംബങ്ങൾക്ക് 10,000 രൂപ പ്രതിമാസ ധനസഹായം നൽകുക; കർഷക പ്രതിരോധ സമിതി അവകാശ ദിനം ആചരിച്ചു

Share

സാമ്പത്തീക പ്രതിസന്ധിയിലായ മുഴുവൻ കർഷക കുടുംബങ്ങൾക്കും 10,000 രൂപ പണമായി സാമ്പത്തിക സഹായം നൽകുക, കർഷകരുടെ വായ്പകൾ എഴുതിത്തളളുക, കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരിക്കുക, വന്യ മൃഗ ശല്യത്തിന് അടിയന്തര പരിഹാരമുണ്ടാക്കുക, വിളനാശത്തിന് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെപ്റ്റംബർ 16 ന് സംസ്ഥാനതലത്തില്‍ കര്‍ഷക പ്രതിരോധ സമിതിയുടെ മുന്‍കൈയില്‍ കര്‍ഷകര്‍ സംസ്ഥാനതലത്തില്‍ അവകാശദിനം ആചരിച്ചു. കര്‍ഷകുരുടെ ഭവനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന സമരപരിപാടിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കുചേര്‍ന്നു. കർഷക പ്രതിരോധ സമിതി സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച അവകാശ ദിനത്തിന്റെ ഭാഗമായിവയനാട് ജില്ലയില്‍ നടന്ന യോഗത്തില്‍ ഡോ. ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ അഡ്വ. കെ. അബ്ദുൾ റഹ്മാൻ, ഡോ. വി. സത്യാനന്ദൻ നായർ, പ്രേംരാജ് ചെറുകര, വി.കെ.ഹംസ മാസ്റ്റർ, ടോമി വടക്കുംചേരി, ട്രഷറർ ദേവസ്യ പുററനാൽ, സെക്രട്ടറി വി.കെ. സദാനന്ദൻ, കെ.ജെ. മാത്യു കണ്ണന്താനം, വേലായുധൻ പുതിയോടി, പി.കെ.ഭഗത് തുടങ്ങിയവർ സംസാരിച്ചുരാജ്യത്തിന്റെ സാമ്പത്തീക തകർച്ച യുടെ ഭാരം മുഴുവൻ കർഷകർക്കും തൊഴിലാളികൾക്കും മേൽ കയറ്റി വെക്കുന്ന സർക്കാർ, കോവിഡ് കാലത്തും ലാഭം കുന്നു കൂട്ടിയ കോർപ്പറേറ്റുകൾക്ക് പൊതു ഖജനാവിൽ നിന്നും ഇളവുകൾ വാരിക്കോരി കൊടുക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

Share this post

scroll to top