കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആലപ്പുഴ ജില്ലാ കൺവൻഷൻ ഹരിപ്പാട് ഗാന്ധി സ്ക്വയറിൽനടന്നു. പ്രമുഖ ഗാന്ധിയനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.എം.പി. മത്തായി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്.സീതിലാലിന്റെ അധ്യ ക്ഷത വഹിച്ചു, സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജർഖാൻ മുഖ്യപ്രസംഗം നടത്തി.
ഡോ.ചേരാവള്ളി ശശി, ബി. ദിലീപൻ, അഡ്വ.എ.ജെ.ഷാജഹാൻ, ടി.ബി.വിശ്വനാഥൻ, അഡ്വ. ഒ. ഹാരീസ്, എസ്.സുരേഷ് കുമാർ, അഡ്വ.ബി.കെ.രാജഗോപാൽ, മായ വാസുദേവ്, അഡ്വ.ഇ.എൻ.ശാന്തിരാജ്, മുഹമ്മദ് ബഷീർ, കെ.ബാലകൃഷ്ണൻ, ബി.ഭദ്രൻ, അഡ്വ. പ്രസന്ന ചുനക്കര, സജീർ കുന്നുകണ്ടം, എസ്.ദീപു, സോമനാഥൻ നായർ, എസ്.സൗഭാഗ്യകുമാരി, ടി.മുരളി എന്നിവർ പ്രസംഗിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റായി ബി.ദിലീപനെയും സെക്രട്ടറിയായി ടി.മുരളിയെയും 70 അംഗ ജില്ലാ കമ്മിറ്റിയെയും കൺവൻഷൻ തിരഞ്ഞെടുത്തു.