അഖിലേന്ത്യ മഹിളാ സാംസ്‌ക്കാരിക സംഘടനയുടെ തൃശൂർ ജില്ലാ സമ്മേളനം ചാവക്കാട് പ്രസ്സ് ഫോറത്തിൽ നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് സഖാവ് മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സ.എം.കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ, രാഷ്ട്രീയ പ്രമേയങ്ങളെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, വർഗീയതക്കും ജനദ്രോഹകരമായ മദ്യനയത്തിനും സ്വാശ്രയവീദ്യാഭ്യാസ നയത്തിനും എതിരെ സ്ത്രീ സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ രണ്ടു പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കി. ഉദ്ഘാടന യോഗത്തിൽ എസ്.യു.സി.ഐ(സി) ജില്ലാ സെക്രട്ടറി ഡോ.പി.എസ്.ബാബു, ജില്ലാക്കമ്മിറ്റിയംഗം സി.കെ.ശിവദാസൻ, അഡ്വ.ഇ.എൻ. ശാന്തിരാജ്, എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് എ.എം.സുരേഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സഖാക്കൾ സുനിത ആർ. (പ്രസിഡന്റ്), ടി.ജി.മായ, ബേബി വൽസൻ (വൈസ്. പ്രസിഡന്റ്മാർ), സുജാ ആന്റണി (സെക്രട്ടറി), ഒ.എം.ശ്രീജ, അഡ്വ.പി.കെ.ധന്യ (ജോ.സെക്രട്ടറി), സുകന്യ കുമാർ (ട്രഷർ) ഉൽപ്പെടെ 17 അംഗ ജില്ലാ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. സമാപന യോഗത്തിൽ എ.ഐ.എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി ഷൈല കെ. ജോൺ മുഖ്യപ്രസംഗം നടത്തി.
സമ്മേളനം എ.ഐ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ്
സഖാവ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു