‘പുതിയ ദേശീയ വിദ്യാഭ്യാസ നയം, എന്ത്? എന്തിന്? – എൻഇപി 2020 സമഗ്ര പഠനം’ പ്രകാശനം ചെയ്തു

SEC-Book-Rel-1.jpg
Share

ആൾ ഇന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റി തയ്യാറാക്കിയ ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം, എന്ത്? എന്തിന്? – എൻഇപി 2020 ഒരു സമഗ്രപഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഭാഗമായി തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചര്‍ച്ച സാറ ജോസഫ് ഉദ്ഘാടനം ചെയ്തു.പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുമെന്നും ശാസ്ത്രീയ മനോഘടന ഇല്ലാതാക്കി ചിന്താശക്തിയില്ലാത്ത മനുഷ്യരെ വാർത്തെടുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗൂഢ ലക്ഷ്യമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
പ്രമുഖ ഭാഷാവിദഗ്ധൻ പ്രൊ ഫ.എസ്.കെ.വസന്തൻ, സാറാ ജോസഫിന് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ.കെ.സച്ചിദാനന്ദനും പുസ്തകം ഏറ്റുവാങ്ങി. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോർജ് ജോസഫ്, എം.ഷാജർഖാൻ, ഡോ.പി.എസ്.ബാബു എന്നിവർ പ്രസംഗിച്ചു. ഡോ.എം.പ്രദീപൻ സ്വാഗതവും സി.ആർ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കോഴിക്കോട് അഡ്വ. മഞ്ചേരി സുന്ദർരാജ് പുസ്തക പ്രകാശനം നിർവ്വഹിച്ചു. അമൃത് ജി. കുമാർ പുസ്തകം ഏറ്റുവാങ്ങി. സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു.
വിക്രം സാരഭായ് സ്പേസ് സെന്റർ മുൻ ശാസ്ത്രജ്ഞൻ സി. രാമചന്ദ്രൻ എറണാകുളം പ്രസ്സ് ക്ലബ് ഹാളിൽ പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ.ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു.
സേവ് എജ്യൂക്കേഷൻ കമ്മിറ്റി ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല ഗീത സ്കൂൾ ഓഫ് ആര്‍ട്സിൽ സംഘടിപ്പിച്ച പുസ്തകപ്രകാശനവും ചർച്ചയും അഡ്വ.ബി.കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.ബി.വിശ്വനാഥൻ പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ജേക്കബ് അറക്കൽ അധ്യക്ഷത വഹിച്ചു. പി.ജി.ഗോപകുമാർ ബി.ഇമാമുദ്ദീൻ, ടി.മുരളി, കെ.ബിമൽജി, പ്രൊഫ. തോമസ് വി.പുളിക്കൻ, ടി.വി.സുരേഷ് ബാബു, ആർ.സിദ്ധാർത്ഥൻ, പി.ടി.എബ്രഹാം, കെ.പി.മനോഹരൻ, കെ.എ.വിനോദ്, കെ.പ്രതാപൻ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top