വിപല്‍ക്കരമായ ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരെ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം

Save-Education-Convention-ALP-2.jpg
Share

ഇന്ത്യയുടെ മതേതര ജനാധിപത്യ ശാസ്ത്രീയ വിദ്യാഭ്യാസ വ്യവസ്ഥയെ പൂർണമായി തകർക്കുന്ന വിപൽക്കരമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ സരക്ഷണ സമ്മേളനം ഒക്ടോബര്‍ 15, 16 തീയതികളില്‍ ആലപ്പുഴയില്‍ നടന്നു. അധ്യാപക രംഗത്തെ ശ്രേഷ്ഠ വ്യക്തിത്വം ബി.ദിലീപൻ ചെയർമാനായി 70 പേർ അടങ്ങിയ അതിവിപുലമായ ഒരു സ്വാഗതസംഘത്തിന് രൂപം നൽകിക്കൊണ്ടാണ് സമ്മേളനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന വിദ്യാഭ്യാസ സമ്മേളനം വിജയിപ്പിക്കാൻ ആവശ്യപ്പെട്ട് ബി.ആർ.പി.ഭാസ്കർ, ഡോ.എ.കെ.രാമകൃഷ്ണൻ, പ്രൊഫ.എം.കെ.സാനു, പ്രൊഫ.കെ.അരവിന്ദാക്ഷൻ തുടങ്ങി അനേകം സാമൂഹ്യ വ്യക്തിത്വങ്ങൾ ഒപ്പുവെച്ച ഒരു അഭ്യർത്ഥന സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പൂർപ്പെടുവിക്കുകയുണ്ടായി. നൂറ്റി അറുപതോളം പ്രഗത്ഭർ അഭ്യർത്ഥനയിൽ ഒപ്പുവെച്ചു.
ഒക്ടോബർ 15ന് ‘വളച്ചെഴുതപ്പെടുന്ന ഇന്ത്യാ ചരിത്രം’ എന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ ചടയൻ മുറി ഹാളിൽ സംഘടിപ്പിച്ചുകൊണ്ടാണ് ദ്വിദിനസമ്മേളനം തുടങ്ങുന്നത്. നിറഞ്ഞു കവിഞ്ഞ ഹാളിൽ, കേരള ചരിത്ര കൗൺസിൽ ചെയർമാൻ പ്രൊഫ.മൈക്കിൾ തരകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ സംഘപരിവാർ ശക്തികൾ വികൃതമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ.ജോർജ്ജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള ചരിത്ര കൗൺസിൽ അംഗം പ്രൊഫ.എബ്രഹാം അറയ‌്ക്കൽ, എം.ഷാജർഖാൻ, അഡ്വ.ബി.കെ.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ആർ.പാർത്ഥസാരഥി വർമ്മ സ്വാഗതവും കെ.ബിമൽജി കൃതജ്ഞതയും പറഞ്ഞു.
രണ്ടാം ദിവസം രാവിലെ ആലപ്പുഴ ജവഹർ ബാലഭവനിൽ നടന്ന സംസ്ഥാനതല വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം മൈസൂർ ജെഎസ്എസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ജവഹർ നേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സ്വന്തം കാൽക്കീഴിലേയ‌്ക്ക് കൊണ്ടുവരാൻ എല്ലാ ജനാധിപത്യ മര്യാദകളെയും നഗ്നമായി കേന്ദ്ര സർക്കാർ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം കേവലം വിദ്യാഭ്യാസത്തെ മാത്രമല്ല തകർക്കുന്നത്. നമ്മുടെ സംസ്കാരത്തെയും ജനാധിപത്യ മൂല്യങ്ങളെയും സാമൂഹ്യ ഘടനയെയും രാജ്യത്തെതന്നെയും തകർക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിന്നെതിരെ അതിശക്തമായ പ്രക്ഷോഭണം രാജ്യത്തെമ്പാടും വളർന്നുവരണം എന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ബി.ദിലീപൻ സ്വാഗത പ്രസംഗം നടത്തി. പ്രൊഫ.ജവഹർ നേശനെ ആദരിച്ചുകൊണ്ട് ഒരു മെമെന്റോ പ്രൊഫ.ജോർജ് ജോസഫ് കൈമാറി. പ്രൊഫ. നേശൻ രചിച്ച രണ്ട് കൃതികളുടെ കോപ്പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി.നാരായണൻ മാഷ് ഏറ്റുവാങ്ങി. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കരുത് എന്നാവശ്യപ്പെടുന്ന പ്രത്യേകപ്രമേയം മേധ സുരേന്ദ്രനാഥ് അവതരിപ്പിച്ചു. കെ.വി.മനോജ്‌ പിന്തുണച്ചു. ഐഎസ്ആർഒ റിട്ടയേർഡ് സയന്റിസ്റ്റ് സി.രാമചന്ദ്രൻ, കെ.വി.മനോജ്, പ്രൊഫ.ബിജുലാൽ, സൗഭാഗ്യകുമാരി തുടങ്ങിയവർ സംസാരിച്ചു.
ഉച്ച കഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പ്രൊഫ.ഹോചിമിൻ തിലഗർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.എൻ.തങ്കച്ചൻ, ഡോ.എം.ജ്യോതിരാജ്, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച മുഖ്യപ്രമേയം അഡ്വ.ഇ.എൻ.ശാന്തി രാജ് അവതരിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപകടങ്ങൾ സമഗ്രമായി ചൂണ്ടിക്കാട്ടിയ പ്രമേയം ചർച്ചകൾക്ക് ശേഷം ഐകകണ്ഠ്യേന പാസ്സാക്കി. പ്രൊഫ.ജോർജ്ജ് ജോസഫ്, ജി.നാരായണൻ ഉൾപ്പടെയുള്ളവർ സംസാരിച്ചു.
ഭാഷാപ്രശ്നം, ചരിത്ര പഠനം, ഗവേഷണ മേഖലയിലെ പ്രതിസന്ധി എന്നിവയെ സംബന്ധിച്ച പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു. സംഘടനാപ്രമേയം സെക്രട്ടറി എം.ഷാജർഖാൻ അവതരിപ്പിച്ചു. തുടർന്ന്, സേവ് എജ്യൂക്കേഷൻ കമ്മിറ്റി കേരള ചാപ്റ്ററിന് നേതൃത്വം നൽകാൻ അതിശക്തമായ പുതിയ കമ്മിറ്റിയെ തെരഞ്ഞടുത്തു. 68 അംഗ സമിതിയുടെ രക്ഷാധികാരികളായി പ്രൊഫ.എം.കെ.സാനു, ഡോ.എ.കെ.രാമകൃഷ്ണൻ എന്നിവരെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ആയി പ്രൊഫ. ജോർജ്ജ് ജോസഫിനെയും സെക്രട്ടറിയായി അഡ്വ. ഇ.എൻ.ശാന്തിരാജിനെയും തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ പുതിയ പ്രസിഡന്റ് പ്രൊഫ.ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് സമാപന സന്ദേശം നൽകി. ഭാവി കർമ പരിപാടികൾ പുതിയ സെക്രട്ടറി അഡ്വ.ഇ.എൻ.ശാന്തിരാജ് അവതരിപ്പിച്ചു.
പുതിയസംസ്ഥാന സമിതി:
ഉപദേശകർ: പ്രൊഫ എം.കെ.സാനു, ഡോ.എ.കെ രാമകൃഷ്ണൻ.പ്രൊഫ.ജോർജ്ജ് ജോസഫ്(പ്രസിഡന്റ്), എം.ഷാജർഖാൻ, ഡോ. ജ്യോതിരാജ്, പ്രൊഫ.പി. എൻ തങ്കച്ചൻ, പ്രൊഫ.കെ.പി.സജി, എ.പി.അഹമ്മദ്, ജി.നാരായണൻ, കെ.ആർ.അശോക് കുമാർ, സൗഭാഗ്യകുമാരി(വൈസ് പ്രസിഡന്റ്‌സ്), അഡ്വ.ഇ.എൻ.ശാന്തിരാജ്(സെക്രട്ടറി), പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കല്‍, കെ.ജി.അനിൽകുമാർ, ഡോ.ഇ.ശ്രീകുമാരൻ, ആർ.അപർണ, കെ.എസ്.ഹരികുമാർ, എസ്.അലീന, മണികണ്ഠൻ, കെ.ശശാങ്കൻ, വി.എസ്.ഗിരീശൻ, ഡോ.എം.പ്രദീപൻ, ജ്യോതിസ് ബാബു, വിദ്യ.ആർ.ശേഖർ, പുഷ്പ അഗസ്റ്റിൻ, കെ.ബിമൽജി, ബിനു ബേബി(സെക്രട്ടറിയേറ്റ്), എക്സിക്യൂട്ടീവ് കമ്മിറ്റി യംഗങ്ങളായി കെ.ബാബുരാജ്, അകിൽമുരളി, ആഷാദേവി, ഡോ. എ.എം.അജേഷ്, എസ്.സുധിലാൽ, പി.എസ്.ഗോപകുമാർ, ആര്‍.സുജ, എം.കെ.ഷഹസാദ്, എ.റജീന, സജീവ്കുമാർ, അബ്ദുൽ നവാസ്, കെ.ഈപ്പച്ചൻ, പി.കെ. ഭഗത്, പാർത്ഥസാരഥി വർമ്മ, ടി.മുരളി, എൻ.ഉദയകുമാർ, നിഖിൽ സജി, സുജ ആന്റണി, എസ്.മേധ, ആർ.സുനിത എന്നിവരും കൗൺസിൽ അംഗങ്ങളായി ടെന്നിസൻ, കെ.ബേബി, ഡോ.ജോൺസൻ, ഹബീബ്, ഡോ.സുകന്യ, ലക്ഷ്‌മി.ആർ.ശേഖർ, രതീഷ് രാമകൃഷ്ണൻ, ആർ.ശ്രുതി, രാധിക, ധർമജൻ, ഗോവിന്ദ്, മീനാക്ഷി രാജീവൻ, നിള മോഹൻകുമാർ, മീര ജയൻ, ബാലമുരളി, അമ്മു ലൂക്കോസ്, കെ.എ വിനോദ്, പ്രവീൺ, തോമസ് ഡാനിയൽ, കെ.പി.സുബൈദ, വി.പി.വിദ്യ, ജി.എസ്.ശാലിനി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അഖിലേന്ത്യ സേവ് എഡ്യൂക്കേഷന്‍ സമ്മേളനം

എൻഇപി 2020 എന്ന വിപത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ അക്കാദമിക സമൂഹത്തോട് അഭ്യർത്ഥിച്ചുകൊണ്ട് ഒക്ടോബർ 30, 31 തീയതികളിൽ നടന്ന അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ സമ്മേളനം ഹൈബ്രിഡ് മോഡിലാണ് സംഘടിപ്പിക്കപ്പെട്ടത്. ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിങ്ങനെ മൂന്ന് ഓഫ്‌ലൈൻ കേന്ദ്രങ്ങളിലും അതേ സമയംതന്നെ ഓൺലൈൻ സ്ട്രീമിങ്ങിലുമായി സമ്മേളനം വിജയകരമായി നടന്നു. ഒക്ടോബർ 30ന് നടന്ന ആദ്യ സെഷൻ വിശ്രുത ചരിത്രകാരൻ ഇർഫാൻ ഹബീബ് ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ ചരിത്രകാരി റോമി ലാ ഥാപ്പർ, മുൻ യുജിസി ചെയർമാൻ സുഖ ദേവോ തൊറാട്ട്, മൈസൂർ ജെഎസ്എസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.എൽ.ജവഹർ നേശൻ, എഎഫ്എസ്‌യു മുൻ വൈസ് ചാൻസലർ പ്രൊഫ.ചന്ദ്രശേഖർ ചക്രബർത്തി, ചരിത്രകാരൻ പ്രൊഫ.എ.കരുണാ നന്ദൻ, പ്രൊഫ.സച്ചിദാനന്ദ സിൻ ഹ തുടങ്ങിയവർ സംസാരിച്ചു.
അഖിലേന്ത്യ പ്രസിഡന്റ്‌ പ്രൊഫ. പ്രകാശ് എൻ. ഭായ്ഷാ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ.അനീസ് റായ് സ്വാഗതം പറഞ്ഞു.
രണ്ടാമത്തെ ദിവസം നടന്ന അക്കാഡമിക് സെഷനിൽ ആദ്യം സംസാരിച്ചത് കേരളത്തിൽ നിന്നുള്ള പ്രൊഫ.എ.കെ.രാമകൃഷ്ണൻ (ജെഎൻയു)ആയിരുന്നു. തുടർന്ന് പശ്ചിമബംഗാളിൽ നിന്നുള്ള മുൻ അഡ്വക്കേറ്റ് ജനറൽ ബിമൽ ചാറ്റർജി, ഒറീസ്സയിൽ നിന്നുള്ള പ്രൊഫ.ബീരേന്ദ്ര കുമാർ നായക്, പ്രൊഫ.ശ്യാം സുന്ദർ ദീപ്തി (അമൃതസറിൽ നിന്നുള്ള എമിരിറ്റസ് പ്രൊഫസര്‍) പ്രൊഫ.ഘനശ്യാംനാഥ്(ആസ്സാം) തുടങ്ങിയ അക്കാദമിക രംഗത്തെ പ്രഗത്ഭർ അഭിസംബോധന ചെയ്തു. തുടർന്ന്, ഡെലിഗേറ്റ് സെഷൻ നടന്നു. മുഖ്യ പ്രമേയം ഗോവിന്ദരാജലു അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട്‌ പ്രൊഫ.അനീസ് റേ അവതരിപ്പിച്ചു. പ്രമേയത്തിലും റിപ്പോർട്ടിലും ചർച്ചകൾ നടന്നു. അതിന് ശേഷം, പ്രൊഫ.ദ്രുബ മുഖർജി പാനൽ അവതരിപ്പിച്ചു.
ഗുജറാത്തിൽ നിന്നുള്ള പ്രൊഫ.പ്രകാശ് എൻ.ഭായ്ഷാ പ്രസിഡന്റ്‌ ആയും കൊൽക്കത്തയിൽനിന്നുള്ള പ്രൊഫ.അനീസ് റായ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. 150 അംഗങ്ങൾ അടങ്ങിയ സമിതിയിൽ കേരളത്തിൽനിന്ന് പ്രൊഫ. ജോർജ് ജോസഫ്, സി. നാരായണൻ, പ്രൊഫ.പി.എൻ.തങ്കച്ചൻ, എം. ഷാജർഖാൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, ഡോ. എം. ജ്യോതിരാജ്, അഡ്വ.ഇ.എൻ.ശാന്തിരാജ്, ഡോ.ശ്രീകുമാരൻ എന്നിവരും ഉൾപ്പെടുന്നു.

Share this post

scroll to top