തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, നിലവിലുള്ള തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, തൊഴിൽ സമയം 12 മണിക്കൂറായി വർദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, വൈദ്യുതി ഭേദഗതിബിൽ 2022 പിൻവലിക്കുക, സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, അസംഘടിത തൊഴിലാളികൾക്ക് കൂടുതൽ സാമൂഹ്യ സുരക്ഷാഫണ്ട് അനുവദിക്കുക,നിർമ്മാണ തൊഴിലാളികളുടെ കഴിഞ്ഞ ഒന്നര വർഷകാലത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണംചെയ്യുക, സ്ത്രീകൾക്കെതി രായ അതിക്രമങ്ങൾ തടയുക, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, ആശാവർക്കർമാർ ഉൾപ്പെടെയുള്ള എല്ലാ സ്കീം തൊഴിലാളികളെയും 45, 46 ഇന്ത്യൻ ലേബർ കോൺഫറൻസുകളുടെ (ഐഎല്‍സി) ശുപാർശ പ്രകാരം എല്ലാ ആനുകൂല്യങ്ങളോടെയും സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, കരാർ-പുറംകരാർ തൊഴിലാളികളെ മുഴുവൻ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, സ്റ്റാട്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഐയുറ്റിയുസി അഖിലേന്ത്യാകമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഫെബ്രുവരി 11 മുതല്‍ 17വരെ അവകാശവാരമായി ആചരിച്ചു.
AIUTUC അഖിലേന്ത്യ അവകാശ വാരാചരണം
