കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആശവര്‍ക്കര്‍മാര്‍ ജൂണ്‍ 6ന് ഡിഎംഒ ഓഫീസ് മാര്‍ച്ച് നടത്തി.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ആര്.സുഭാഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ആശ വര്‍ക്കര്‍മാരുടെ ദിവസവേതനം 600 രൂപയാക്കുക. മിനിമം മാസവേതനം 18,000 രൂപ ഉറപ്പാക്കുക; ആശവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പിന്‍കീഴില്‍ സ്ഥിരം ജീവനക്കാരായി പരിഗണിക്കുകയും ലീവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുകയും ചെയ്യുക; വെട്ടിക്കുറച്ച ഇന്‍സെന്റീവുകള്‍ പുനഃസ്ഥാപിക്കുക; അടിയന്തിര ഘട്ടങ്ങളിലെ ഫീല്‍ഡ് വര്‍ക്കിന് ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുക, വേതനവും ഇന്‍സെന്റീവുകളും അതത് മാസം തന്നെ നല്‍കുക; വേതനവും ഇന്‍സെന്റീവുകളും മാനുഷികപരിഗണന പോലുമില്ലാതെ നിഷേധിക്കുന്ന സമീപനം തിരുത്തുക; ആശവര്‍ക്കര്‍മാരുടെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുക (ഉദാ: കര്‍ണ്ണാടക മോഡല്‍ ആശഫണ്ട്); യൂണിഫോം, ഡയറി, ബാഗ്, കുട, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള നിശ്ചിത തുക എന്നിവ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം ഡിഎംഒയ്ക്ക് സമര്‍പ്പിച്ചു. മാര്‍ച്ചിന് ഭാരവാഹികളായ എസ്.മിനി, സുനിതകുമാരി, അനിതകുമാരി, ശ്രീലത, പ്രസന്നകുമാരി, അജിതകുമാരി, പ്രേമ എന്നിവര്‍ നേതൃത്വം നല്കി.