പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ജകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി കെ.അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം കോളവിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
കെ.വാസുദേവൻ(സാധുജന പരിപാലന സംഘം), കെ.മായാണ്ടി (എസ്‌സി/എസ്‌റ്റി സംരക്ഷണ മുന്നണി), വി.പത്മ മോഹൻ (ഇന്ത്യൻ ലേബർ പാർട്ടി), ഹംസ ചെമ്മാനം, ശാക്കിർ പുലാപ്പെറ്റ (വെൽഫെയർ പാർട്ടി), സജീഷ് കുത്തനൂർ (പാലക്കാട് കർഷക മുന്നേറ്റം), കെ. കാർത്തികേയൻ, സന്തോഷ് കൂട്ടാല, റെയ്മണ്ട് ആന്റണി, കെ.പ്രസാദ്, അമ്പലക്കാട് വിജയൻ തുടങ്ങിയവർ സംഗമത്തെ അഭിസംബോധന ചെയ്തു.