ഇന്ത്യൻ റെയിൽവേ സ്വകാര്യവത്കരിക്കരുത്, പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കുക, വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടരുത്, എല്ലാ ട്രെയിനുകളിലും ജനറൽ കംമ്പാർട്ടുമെന്റുകളുടെ എണ്ണം കൂട്ടുക, യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ സ്ഥിരനിയമനം നടത്തുക, തൽകാൽ പ്രിമിയം കൊള്ള അവസാനിപ്പിക്കുക, പാസഞ്ചർ ട്രെയിനുകളിൽ എക്സ്പ്രസ് ചാർജ് ഈടാക്കരുത്, പാര്‍ക്കിംഗ് ഫീസ് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്റെ(എഐഡിവൈഒ) ആഭിമുഖ്യത്തിൽ ഡിസംബർ 23ന് കോട്ടയം റെയിൽവേ സ്റ്റേഷന് മുന്നിൽ യാത്രക്കാരുടെ പ്രതിഷേധ പ്രഭാതം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രജിത ജയറാം അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ.ഷഹസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോഷ് മോഹൻ, ശ്രീകാന്ത് വേണുഗോപാൽ, റലേഷ് ചന്ദ്രൻ, വി.അരവിന്ദ് എന്നിവർ പ്രസംഗിച്ചു.