1, ജിഷ്ണുവിന്റെ ഘാതകരെ സംരക്ഷിക്കുന്ന പോലീസ് നയത്തിനും,
2, ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന പോലീസ് അതിക്രമത്തിനും,
3, ജിഷ്ണുവിന്റെ അമ്മയോടൊപ്പം ഡിജിപിയെ കാണാനെത്തിയ എസ്.യു.സി.ഐ (സി) നേതാക്കളായ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനും എതിരെ
ജിഷ്ണുവിന്റെ ഘാതകരെ സംരക്ഷിക്കുന്ന പോലീസ് നയത്തിനും, ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന പോലീസ് അതിക്രമത്തിനും, ജിഷ്ണുവിന്റെ അമ്മയോടൊപ്പം ഡിജിപിയെ കാണാനെത്തിയ എസ്‌യുസിഐ(സി) നേതാക്കളായ എം.ഷാജർഖാൻ, എസ്.മിനി, എസ്.ശ്രീകുമാർ എന്നിവരെ തടങ്കലിൽ വയ്ക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനും എതിരെ ഏപ്രിൽ 6 -ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ജനങ്ങളോടഭ്യർത്ഥിച്ചു. ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കാണാനെത്തിയ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ ബലപ്രയോഗം നടത്തുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് നടപടി ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസെക്രട്ടറി സി.കെ.ലൂക്കോസ് പ്രസ്താവനയിൽ പറഞ്ഞു. കൊലയാളികളെയും അക്രമികളെയും സംരക്ഷിക്കുകയും, നിരപരാധികളും നിസ്സഹായരുമായ സാധാരണജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുകയെന്ന, പിണറായിസർക്കാരിന്റെ പോലീസ് നയത്തെയാണ് ഈ നടപടി കാണിക്കുന്നത്. ജിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പിണറായി സർക്കാർ കൈക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനോടുള്ള പ്രതിഷേധം സമ്പൂർണ്ണഹർത്താലിലൂടെ പ്രകടമാക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.