മാര്‍ക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ്ചിന്ത പഠനക്യാമ്പ്

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാനക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്‌സിസം- ലെനിനിസം സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തകളെ ആധാരമാക്കിയുള്ള പഠന ക്യാമ്പുകള്‍ വിവിധ ജില്ലകളില്‍ നടന്നുവരികയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇതിനകം ക്യാമ്പുകള്‍ നടന്നു.

ekm stdy prog 2എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കള്‍ വി.വേണുഗോപാല്‍, ജി.എസ്.പത്മകുമാര്‍ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടന, കമ്മ്യൂണിസ്റ്റ് പെരുമാറ്റച്ചട്ടം എന്നിങ്ങനെയുള്ള വിഷയങ്ങളായിത്തിരിച്ചാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ സൈദ്ധാന്തികമായും സംഘടനാപരമായും നേരിടാന്‍ കമ്മ്യൂണിസ്റ്റുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെടുന്നത്.

Share this