24/04/2024 തിരുവനന്തപുരം
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തെയും മതേതരത്വത്തെയെയും ഇല്ലായ്മ ചെയ്യുന്ന ബി.ജെ.പി വാഴ്ചയാണ്. ഒരു പിടി വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം ഭരണ ചക്രം തിരിയ്ക്കുന്ന മോദിയുടെ ഭരണ ദശകം രാജ്യത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും തകർത്തിരിക്കുന്നു. അതിനാൽ, പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ
ബി.ജെ.പി ഭരണത്തെ പുറത്താക്കാൻ ജനങ്ങൾ വോട്ട് ചെയ്യണം. ജനകീയ സമര രാഷ്ട്രീയത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ എസ്..യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
വിലക്കയറ്റവും പട്ടിണിയും തൊഴിലില്ലായ്മയുമാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ. എന്നാൽ, അവ ചർച്ച ചെയ്യാതെയാണ് മുന്നണികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ക്ക് ആക്കം വർധിപ്പിക്കുന്ന ഇടതുമുന്നണിയും ഇന്ത്യാ മുന്നണിയും ബി.ജെ.പി ഉയർത്തുന്ന ഫാസ്സിസ്റ്റ് വിപത്തിന് ബദൽ അല്ലെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
വെറുപ്പിന്റെ റിപ്പബ്ലിക് ആയി ഇന്ത്യയെ മാറ്റി തീർക്കുന്ന വിധത്തിൽ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തുറന്ന നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണമെന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ആർ കുമാർ, ഓഫീസ് സെക്രട്ടറി, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്), കേരളം