കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിനുപോലും മരുന്നില്ല എന്നത് ഏതാനും ആഴ്ചകളായി എല്ലാ മാധ്യമങ്ങളിലെയും പ്രധാന വാര്‍ത്തയാണ്. പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് ലായനി, നോര്‍മല്‍ സലൈന്‍, ടിടി കുത്തിവയ്പ് തുടങ്ങി ഏറെ ആവശ്യമുള്ള മരുന്നുകള്‍പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ല. പല ആശുപത്രികളിലും ജീവന്‍രക്ഷാമരുന്നുകളും ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നും ഇല്ല. രണ്ടുമാസത്തേയ്ക്ക് നല്‍കിവന്നിരുന്ന ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇപ്പോള്‍ രണ്ടാഴ്ച, പത്തുദിവസം, ഒരാഴ്ച എന്ന കാലയളവിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നതിനാല്‍ ഈ മരുന്നുകള്‍പോലും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. പനിബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായിരിക്കുന്ന […]
ഉണരുന്ന ഹിന്ദുത്വയുടെ പേരിൽ നിർബാധമുള്ള വർഗീയ അതിക്രമങ്ങളുടെ പരമ്പരതന്നെ രാജ്യത്തുടനീളം ചോരപ്പാടുകൾ വീഴ്ത്തിക്കൊണ്ടും നിസ്സഹായരായ ജനങ്ങളെ ചവിട്ടിയരച്ചുകൊണ്ടും പടരുന്നത് അങ്ങേയറ്റം വിഷമത്തോടെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ്, അയോദ്ധ്യ, വാരണാസി, ഗ്യാൻവാപി, മധുര ഷാഹി ഈദ്ഗാഹ്, ടിപ്പു സുൽത്താൻ മസ്ജിദ്, കുത്തബ് മിനാർ, താജ്മഹൽ, അജ്മീർ ഷരീഫ് എന്നിങ്ങനെ എല്ലാ മസ്ജിദുകളും ഇസ്ലാമിക സ്മാരകങ്ങളും, ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുകൊണ്ട് നിർമ്മിച്ചതാണെന്ന തെറ്റായ വാദമുയർത്തുന്നത്. രാജ്യത്ത് പശുസംരക്ഷണത്തിന്റെയും ലവ് ജിഹാദിന്റെയും പേരിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ കൊലപാതകമടക്കമുള്ള ആക്രമണങ്ങളുണ്ടാകുന്നു. കൂടാതെ പ്രകോപനം […]
കേരളസർക്കാരിന്റെ സാമ്പത്തികസ്ഥിതി അതീവഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് 2020-2021ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുകടം വർഷംതോറും ഞെട്ടലുളവാക്കും വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-15 സാമ്പത്തികവർഷത്തിലെ പൊതുകടം 1,41,947 കോടിയായിരുന്നത് 2020-2021ൽ 3,02,620 കോടിയായി വർദ്ധിച്ചു. ഒരു വർഷം പിന്നിട്ട് ഇപ്പോൾ അത് ഏതാണ്ട് 3.2 ലക്ഷം കോടിയായിരിക്കുന്നു. അതായത് വെറും ആറ് വർഷത്തിനുള്ളിൽ കേരളത്തിന്റെ പൊതുകടം 144 ശതമാനമായി ഉയർന്നിരിക്കുന്നു. 2020-2021ൽ സംസ്ഥാനത്തിന്റെ പൊതുകടം ആകെ ആഭ്യന്തരഉൽപ്പാദനത്തിന്റെ 40 ശതമാനമായി ഉയർന്നതായി സിഎജി വ്യകതമാക്കി. ഇത് അനുവദനീയമായ അനുപാതത്തിൽ നിന്നും […]
അസാധാരണമായ ജനേച്ഛയാല്‍ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു. അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ […]
ഒരു വർഷത്തിലേറെ ഉശിരാർന്ന പോരാട്ടം നടത്തി രാജ്യത്തെ കർഷകർ ഐതിഹാസിക വിജയം കരസ്ഥമാക്കിയിരിക്കുന്നു. ദില്ലിയുടെ അതിർത്തികളിൽ ഒരു പുതുചരിത്രം രേഖപ്പെടുത്തിയ കർഷകസമരത്തിന്റെ വിജയവാർത്ത രാജ്യമെമ്പാടുമുള്ള മർദ്ദിത ജനങ്ങളിൽ ആവേശത്തിന്റെ പുളകമണിയിച്ചു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളോടെ ഒരു പ്രക്ഷോഭം എങ്ങിനെ സംഘടിപ്പിക്കപ്പെടണമെന്ന് രാജ്യത്തിനാകെ മാതൃക കാട്ടിയ സമരമായിരുന്നു അത്. പ്രക്ഷോഭം ഉയർത്തിയ ഡിമാന്റുകളിൽ സന്ധിയില്ല എന്നതായിരുന്നു കർഷക പ്രക്ഷോഭത്തിന്റെ മുഖമുദ്ര. നിശ്ചയദാർഢ്യമായിരുന്നു അതിന്റെ കരുത്ത്. ത്യാഗമനോഭാവമായിരുന്നു അതിന്റെ പ്രഭ. ‘അനീതിയുടെ വെടിയുണ്ടകൾ ഒരൊറ്റ നിറയിലൂടെ അനേകരെ കൊല്ലുകയാണ്. അനീതി […]
കോവിഡ് മഹാമാരിയിൽ ചക്രശ്വാസം വലിക്കുന്ന ജനങ്ങളെ പട്ടിണി മരണങ്ങളിലേയ്ക്ക് നയിക്കുന്ന വിധത്തിൽ 2021 മെയ് നാല് മുതൽ ജൂലൈ 5 വരെ പെട്രോളിന് 35 തവണയും ഡീസലിന് 33 തവണയുമാണ് കേന്ദ്ര സർക്കാർ വില വർധിപ്പിച്ചത്. ജൂലൈ മാസം ആദ്യത്തെ അഞ്ചു ദിവസത്തിനിടയിൽ മൂന്നു തവണ നിഷ്‌ക്കരുണം വില കൂട്ടി. ഫലത്തിൽ, മൂന്നു മാസത്തിനിടെ 10% വില വർധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വില കേരളത്തിലും നൂറു രൂപ കടന്നു. നൂറിൽ 56 രൂപയും സർക്കാർ നികുതിയാണ്. കേന്ദ്രവും […]
മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. […]
കെട്ടിച്ചമക്കപ്പെട്ട ഭീമാ കൊറേഗാവ് കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത് മാനുഷികമായ പരിഗണനകളെല്ലാം നിഷേധിച്ച് തുറുങ്കിലടക്കപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധികന്റെ മരണം ഭരണകൂടഭീകരതയുടെ ഫലമാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽഅഭിപ്രായപ്പെട്ടു.രാജ്യത്തെ ഏറ്റവും കിരാത നിയമമായ യു.എ.പി.എ ചുമത്തി തടവിലാക്കപ്പെട്ട, ഗുരുതരമായ രോഗപീഡകളാൽ വലഞ്ഞ ഫാദർ സ്വാമിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയാണ് ഈ സംഭവം വെളിവാക്കുന്നത്. ഭരണകൂടത്തിനും സർക്കാരിനും ഇഷ്ടമില്ലാത്ത, അനീതിയെ ചോദ്യം […]
ഒന്നാംഘട്ട കോവിഡ് 19 മഹാമാരിയെക്കാൾ വളരെ ഗുരുതരമായ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് നാമിപ്പോൾ. അത് ആയിരക്കണക്കിന് ജീവനുകൾ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ സാഹചര്യം ഇത്രയും ഭയാനകമായിട്ടും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ ഏതൊരു സംസ്ഥാന സർക്കാരുകളുമോ ഈ സ്ഥിതിവിശേഷത്തെ നേരിടാൻ കാര്യക്ഷമമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. കഴിഞ്ഞവർഷം ഈ മഹാമാരി പുറപ്പെട്ടപ്പോൾ അനവധി ലക്ഷം മനുഷ്യജീവനു കളെടുത്തു പോവുകയും സാധാരണ മനുഷ്യർക്ക് താങ്ങാനാവാത്ത സാമ്പത്തിക ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്തു. അന്നുതന്നെ, ഇത്രയും കാലം സർക്കാരുകൾ നിർണായകമായ ആരോഗ്യരംഗത്തെ […]
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പ്രസ്ഥാനമായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിൽ ഒരാളായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടിട്ട് 2021 ഏപ്രിൽ 24ന് 73 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥ മരണാസന്നമായ ഘട്ടത്തിലെത്തിയതുമൂലം ജനങ്ങൾക്കുമേലുള്ള ചൂഷണവും അടിച്ചമർത്തലും അതീവ ഗുരതരമായിരിക്കുകയാണ്. ജീവിതപ്രശ്‌നങ്ങൾ രൂക്ഷമാക്കുന്ന സാമ്പത്തിക നയങ്ങളും അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടുകളും അവശേഷിക്കുന്ന നന്മകളെപ്പോലും കെടുത്തുന്ന സാംസ്‌കാരിക സമീപനങ്ങളും ഒരു ഫാസിസ്റ്റ് വാഴ്ചയിലേയ്ക്ക് […]