പ്രൊഫ.ആനന്ദ് തെൽതുംബ്ഡെയുടെയും ഗൗതം നവ് ലഖയുടെയും അറസ്റ്റിൽ പ്രതിഷേധിക്കുക: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Share

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റി പ്രസ്താവന: 2020 ഏപ്രിൽ18

ഭീമാ കൊറെഗാവോൺ കേസിൽ കള്ളചാർജ്ജുകൾ ചുമത്തി പ്രൊഫ.ആനന്ദ് തെൽതുംബ്ഡെയെയും ഗൗതം നവ് ലഖയെയും എൻ. ഐ.എ അറസ്റ്റ് ചെയ്ത നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
പ്രതിഷേധങ്ങളെ അമർച്ച ചെയ്യുവാനും പ്രതിഷേധ സ്വരമുയർത്തുന്നവരിൽ ഭീതി നിറയ്ക്കുവാനുമുള്ള ഫാസിസ്റ്റ് നീക്കമാണിത്. കോവിഡ് 19 മഹാമാരി ഭീഷണിക്കിടയിൽ തന്നെ അവരെ തടങ്കലിലാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. പ്രൊഫ.ആനന്ദ് തെൽതുംബ്ഡെ അറിയപ്പെടുന്ന ബുദ്ധിജീവി യും പൗരാവകാശ പ്രവർത്തകനും ജാതിവിവേചനങ്ങൾക്കും രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റു നീക്കങ്ങൾക്കെതിരെയുമുള്ള പോരാളിയാണെന്നും ഏവർക്കുമറിയാം. പ്രൊഫ.ആനന്ദ് തെൽതുംബ്ഡെയെയും ഗൗതം നവ് ലഖയെയും ഉടൻ മോചിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top